ചൈനീസ് ടെക്നോയുടെ കാമൺ 18ടി അവതരിപ്പിച്ചത് പാക്കിസ്ഥാനില്‍

Tecno-camon-18T
SHARE

ചൈനീസ് കമ്പനിയായ ടെക്നോയുടെ പുതിയ ഹാൻഡ്സെറ്റ് പാക്കിസ്ഥാനിൽ അവതരിപ്പിച്ചു. ടെക്നോ കാമൺ 18ടി ഹാൻഡ്സെറ്റ് എൻട്രി ലെവൽ സ്മാർട് ഫോണായാണ് പുറത്തിറക്കിയത്. ടെക്നോ കാമൺ 18ടി സീരീസിലെ ഏറ്റവും പുതിയ ഹാൻഡ്‌സെറ്റ് മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് വരുന്നത്.

ടെക്നോയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ടെക്നോ കാമൺ 18ടിയുടെ വിലയും ലഭ്യതയും സംബന്ധിച്ച വിശദാംശങ്ങൾ നൽകിയിട്ടില്ല. നിലവിൽ പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ദരാസിൽ 27,999 രൂപയ്ക്ക് (ഏകദേശം 11,900 രൂപ) ആണ് ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. 4ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിലാണ് ഹാൻഡ്‌സെറ്റ് എത്തുന്നത്. സെറാമിക് വൈറ്റ്, ഡസ്ക് ഗ്രേ, ഐറിസ് പർപ്പിൾ എന്നിങ്ങനെ ഒന്നിലധികം കളർ ഓപ്ഷനുകളിൽ ഇത് വാങ്ങാം. ടെക്നോ കാമൺ 18ടിയുടെ ഇന്ത്യയിലും മറ്റ് ആഗോള വിപണികളിലും അവതരിപ്പിക്കുമോ എന്നത് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള ടെക്നോ കാമൺ 18ടിയിൽ ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള HiOS 8 ലാണ് പ്രവർത്തിക്കുന്നത്. 500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസുള്ള 6.8 ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080x2,460 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. സെൽഫി ക്യാമറയ്‌ക്കായി ഡിസ്‌പ്ലേയിൽ ഹോൾ-പഞ്ച് കട്ട്ഔട്ടും ഉണ്ട്.

4 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജും സഹിതമുള്ള ഒക്ടാ കോർ മീഡിയടെക് ഹീലിയോ ജി85 പ്രോസസറാണ് ടെക്‌നോ കാമൺ 18ടി നൽകുന്നത്. രണ്ട് എൽഇഡി ഫ്ലാഷ് യൂണിറ്റുകളുള്ള ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ഹാൻഡ്‌സെറ്റിന്റെ സവിശേഷത. 48 മെഗാപിക്സലിന്റേതാണ് പ്രധാന സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവ ഉൾപ്പെടുന്നതാണ് ടെക്‌നോ കാമൺ 18ടിയിലെ റിയർ ക്യാമറ സജ്ജീകരണം. സെൽഫിക്കായി ഡ്യുവൽ ഫ്ലാഷോടുകൂടിയ 48 മെഗാപിക്സൽ ഫ്രണ്ട് ഷൂട്ടറും ഉണ്ട്.

ബ്ലൂടൂത്ത്, വൈഫൈ, ജിപിഎസ്, ജിപിആർഎസ്, എഫ്എം റേഡിയോ, ഒടിജി എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. ജി-സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഡിസ്റ്റൻസ് സെൻസർ എന്നിവയാണ് പ്രധാന സെൻസറുകൾ. ഫിംഗർപ്രിന്റ് സെൻസറും എഐ വോയ്‌സ് അസിസ്റ്റന്റ് പിന്തുണയും ഈ ഹാൻഡ്‌സെറ്റിന്റെ സവിശേഷതയാണ്. 18W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000എംഎഎച്ച് ബാറ്ററിയും ടെക്‌നോ കാമൺ 18ടിയിലുണ്ട്.

English Summary: Tecno Camon 18T With 5,000mAh Battery Launched

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS