മറ്റൊരു പേരിൽ ഇന്ത്യയിലെത്തും മുൻപേ പുതിയ ഷഓമി ഫോണിന്റെ വിവരങ്ങൾ പുറത്ത്

xiaomi-11i-hypercharge
SHARE

മുൻനിര ചൈനീസ് സ്മാർട് ഫോൺ ബ്രാൻഡ് ഷഓമിയുടെ പുതിയ ഹാൻഡ്സെറ്റ് മറ്റൊരു പേരിൽ ഇന്ത്യയിലെത്തിയേക്കും. ലഭ്യമായ വിവരങ്ങൾ പ്രകാരം ഷഓമി 11ഐ ഹൈപ്പർചാർജ് എന്നായിരിക്കും പുതിയ ഹാൻഡ്സെറ്റിന്റെ ഇന്ത്യയിലെ പേര്. ഔദ്യോഗിക പ്രഖ്യാപനത്തിന് മുന്നോടിയായി ഷഓമി 11ഐ ഹൈപ്പർചാർജിന്റെ റാമും സ്റ്റോറേജ് കോൺഫിഗറേഷൻ വിശദാംശങ്ങളെല്ലാം ഓൺലൈനിൽ വന്നിട്ടുണ്ട്.

ഒക്ടോബറിൽ ചൈനയിൽ അവതരിപ്പിച്ച റെഡ്മി നോട്ട് 11 പ്രോ പ്ലസ് ആയിരിക്കും പുതിയ ഷഓമി ഫോൺ എന്നാണ് കരുതുന്നത്. ഷഓമി 11ഐ ഹൈപ്പർചാർജ് രണ്ട് കളർ ഓപ്ഷനുകളിലായി ഇന്ത്യയിൽ എത്തുമെന്ന് പറയപ്പെടുന്നു. ഷഓമി 11ഐ ഹൈപ്പർചാർജിന് 120W ഫാസ്റ്റ് ചാർജിങ്, യൂണിബോഡി ഡിസൈൻ, ജെബിഎൽ സ്റ്റീരിയോ സ്പീക്കറുകൾ ഉൾപ്പെടെയുള്ള ഫീച്ചകളാണ് പ്രതീക്ഷിക്കുന്നത്.

ഷഓമി 11ഐ ഹൈപ്പർചാർജ് 8 ജിബി റാം + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് 91മൊബൈൽസ് റിപ്പോർട്ട് ചെയ്യുന്നത്. കാമോ ഗ്രീൻ, സ്റ്റെൽത്ത് ബ്ലാക്ക് കളർ ഓപ്ഷനുകളിലായിരിക്കും ഫോൺ പുറത്തിറങ്ങുക. മുൻകാല റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ ഷഓമി 11ഐ ഹൈപ്പർചാർജ് ഹാൻഡ്സെറ്റ് റെഡ്മി നോട്ട് 11 പ്രോ പ്ലസിന്റെ റീബ്രാൻഡഡ് പതിപ്പായിരിക്കും. ഇതിനാൽ, മുൻപത്തെ മോഡലിൽ ലഭ്യമായ അതേ ഫീച്ചറുകൾ ഈ പതിപ്പിലും പ്രതീക്ഷിക്കാം.

ഷഓമി 11ഐ ഹൈപ്പർചാർജിന് 6.67 ഇഞ്ച് അമോലഡ് ഡിസ്‌പ്ലേയാണ് പ്രതീക്ഷിക്കുന്നത്. ഡിസ്പ്ലേക്ക് 120Hz റിഫ്രഷ് റേറ്റും ഹോൾ-പഞ്ച് ഡിസൈനും ഉണ്ടാകുമെന്നാണ് കരുതുന്നത്. ഫോണിന് ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 920 പ്രോസസർ, 108 മെഗാപിക്സൽ പ്രൈമറി സെൻസറോട് കൂടിയ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഉണ്ടായിരിക്കാം. ഷഓമി 11ഐ ഹൈപ്പർചാർജിന് 120W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4,500 എംഎഎച്ച് ബാറ്ററിയും ഉണ്ടാകാൻ സാധ്യതയുണ്ട്.

English Summary: Xiaomi 11i Hypercharge RAM and Storage, Colour Options Tipped Ahead of Official Announcement

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA