108 മെഗാപിക്‌സൽ ക്യാമറകൾ, ഒഎൽഇഡി ഡിസ്‌പ്ലേ... ഓണര്‍ 60 പുറത്തിറങ്ങി

honor-60
SHARE

മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് ഓണറിന്റെ പുതിയ പ്രീമിയം ഹാൻഡ്സെറ്റുകളായ ഓണർ 60, ഓണർ 60 പ്രോ എന്നിവ ചൈനയിൽ അവതരിപ്പിച്ചു. ഓണർ 50 സീരീസിന്റെ പരിഷ്കരിച്ച പതിപ്പാണിത്. മുൻ പതിപ്പിലെ മിക്ക ഫീച്ചറുകളും ഈ മോഡലുകളിലും കാണാം. അതേസമയം, ഇപ്പോൾ പുറത്തിറങ്ങിയ രണ്ട് ഓണർ 60 ഫോണുകളിലും ഉയർന്ന റിഫ്രഷ് റേറ്റുള്ള ഒഎൽഇഡി ഡിസ്‌പ്ലേ ഉണ്ട്. ബാറ്ററി ശേഷിയുടെ കാര്യത്തിൽ സമാനമാണ്. പിന്നിലെ 108 മെഗാപിക്സൽ ക്യാമറയാണ് ഏറ്റവും വലിയ പ്രത്യേകതകളിലൊന്ന്.

ഓണർ 60 ഫോണുകളുടെ പിൻ ക്യാമറയുടെ സെൻസർ റെസലൂഷൻ അദ്ഭുതപ്പെടുത്തുമെങ്കിലും ഡിസൈൻ വിചിത്രമായി തോന്നാം. പിൻഭാഗത്ത് ക്യാപ്‌സ്യൂൾ ആകൃതിയിലാണ് ക്യാമറകൾ സജ്ജീകരിച്ചിരിക്കുന്നത്. രണ്ട് വലിയ വൃത്താകൃതിയിലുള്ള സെൻസറുകൾ കാണാം. മൂന്നാമത്തേത് മധ്യഭാഗത്താണ്. ക്യാമറകളുടെ ക്യാപ്‌സ്യൂളിന് പുറത്താണ് എൽഇഡി ഫ്ലാഷ് ലൈറ്റ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഓണർ 60 യുടെ 8ജിബി റാം 128ജിബി സ്റ്റോറേജ് മോഡലിന് 2,699 യുവാൻ ആണ് വില (ഏകദേശം 31,800 രൂപ). 8 ജിബി റാമും 256ജിബി സ്റ്റോറേജ് മോഡലിന് 2,999 യുവാനും (ഏകദേശം 35,300 രൂപ) നൽകണം. എന്നാൽ, 12 ജിബി റാമും 256ജിബി സ്റ്റോറേജ് മോഡലിന് 3,299 യുവാൻ ആണ് വിലയിട്ടിരിക്കുന്നത് (ഏകദേശം 38,800 രൂപ). നീല, വെള്ള, കറുപ്പ്, പച്ച എന്നീ നിറങ്ങളിലാണ് ഹാൻഡ്സെറ്റുകൾ എത്തുക.

എന്നാൽ, ഓണർ 60 പ്രോയുടെ വേരിയന്റുകൾക്കെല്ലാം വില കൂടുതലാണ്. 8 ജിബി റാം, 256 ജിബി സ്റ്റോറേജ് പതിപ്പിന് 3,699 യുവാൻ ആണ് വില (ഏകദേശം 43,500 രൂപ). 12 ജിബി റാമും 256 ജിബി സ്റ്റോറേജ് പതിപ്പിന് 3,999 യുവാനും (ഏകദേശം 47,100 രൂപ) ആണ് വില. കറുപ്പ്, വെള്ള, നീല, പച്ച നിറങ്ങളിലാണ് ഓണർ 60 പ്രോ വരുന്നത്.

6.67 ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഒഎൽഇഡി ഡിസ്‌പ്ലേയാണ് ഓണർ 60 ൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിന് 395PPI പിക്സൽ സാന്ദ്രതയും പരമാവധി 120Hz റിഫ്രഷ് റേറ്റും ഉണ്ട്. ഡിസ്പ്ലേയിൽ ഫിംഗർപ്രിന്റ് സെൻസറുമുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 778ജി പ്രോസസറാണ് ഫോണിന് കരുത്ത് പകരുന്നത്. ഇത് ഫോണിലേക്ക് 5ജി കണക്റ്റിവിറ്റി നൽകുന്നു. ഓണർ 60 പ്രവർത്തിപ്പിക്കുന്നത് ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള മാജിക് യുഐ 5.0 ഒഎസിലാണ് പ്രവർത്തിക്കുന്നത്. 

ഫോണിന് പിന്നിൽ 108-മെഗാപിക്സൽ ക്യാമറയുണ്ട്. തൊട്ടടുത്ത് 8-മെഗാപിക്സൽ അൾട്രാ-വൈഡ്-ആംഗിൾ ക്യാമറയും 2-മെഗാപിക്സൽ ഡെപ്ത് സെൻസിങ് ക്യാമറയും ഉണ്ട്. സെൽഫികൾക്കായി ഫോണിന് പഞ്ച്-ഹോളിനുള്ളിൽ 32 മെഗാപിക്സൽ ക്യാമറയുണ്ട്. 66W ഫാസ്റ്റ് ചാർജിങ്ങുള്ള 4800 എംഎഎച്ച് ബാറ്ററിയാണ് പാക്ക് ചെയ്യുന്നത്.

ഓണർ 60 പ്രോയിൽ 6.78 ഇഞ്ച് ഫുൾ-എച്ച്‌ഡി + ഒഎൽഇഡി ഡിസ്‌പ്ലേ, പിക്സൽ ഡെൻസിറ്റി 429 പിപിഐ എന്നിവയാണ്. ഡിസ്പ്ലേയുടെ മധ്യത്തിൽ പഞ്ച്-ഹോളുമുണ്ട്. ഡിസ്‌പ്ലേയ്ക്ക് പരമാവധി 120Hz റിഫ്രഷ് റേറ്റും 300Hz ടച്ച് സാംപിൾ റേറ്റും ഉണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 778ജി+ പ്രോസസർ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മാജിക് യുഐ 5.0 ആണ് ഒഎസ്.

108 മെഗാപിക്സൽ പ്രധാന ക്യാമറ, മാക്രോ ഫൊട്ടോഗ്രഫി ശേഷിയുള്ള 50 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ, പിന്നിൽ 2 മെഗാപിക്സൽ ഡെപ്ത് സെൻസിങ് ക്യാമറ എന്നിവയാണ് ഫോണിനുള്ളത്. മുൻവശത്തുള്ള 50 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. 66W ചാർജിങ് പിന്തുണയുള്ള 4800 എംഎഎച്ച് ആണി ബാറ്ററി.

English Summary: Honor 60, Honor 60 Pro with 108-megapixel cameras, OLED displays launched

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA