ADVERTISEMENT

ചൈനീസ് കമ്പനിയായ വൺപ്ലസിന്റെ പുതിയ ഹാൻഡ്സെറ്റ് 10 പ്രോ 5ജി വൈകാതെ തന്നെ പുറത്തിറങ്ങും. ചൈനയിൽ അവതരിപ്പിക്കാനിരിക്കുന്ന ഹാൻഡ്സെറ്റിന്റെ വിവരങ്ങളെല്ലാം ഇതിനകം തന്നെ വൺപ്ലസ് ഔദ്യോഗികമായി പുറത്തിവിടുകയും ചെയ്തു. ചൈനയിൽ ലോഞ്ച് ചെയ്തതിനു ശേഷം വൺപ്ലസ് 10 പ്രോ 5ജി ഇന്ത്യയിലേക്കും മറ്റ് ആഗോള വിപണികളിലേക്കും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

 

വൺപ്ലസ് 10 പ്രോ 5ജിയുടെ പ്രധാനപ്പെട്ട വിവരങ്ങളെല്ലാം കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ (CEO) പീറ്റ് ലോ ആണ് വെളിപ്പെടുത്തിയത്. വൺപ്ലസ് 10 പ്രോ 5ജിയുടെ സവിശേഷതകളും ഔദ്യോഗിക ഡിസൈനും വെളിപ്പെടുത്തി. രണ്ടാം തലമുറ LTPO കാലിബ്രേറ്റഡ് ഡിസ്‌പ്ലേയോടെയാണ് വൺപ്ലസ് 10 പ്രോ 5ജി വരുന്നത്. ഡിസ്പ്ലേക്ക് 120Hz ഫ്ലൂയിഡ് അമോലെഡ് റിഫ്രഷ് റേറ്റ് ഫീച്ചറുമുണ്ട്. LPDDR5 റാം, UFS 3.1 ഇന്റേണൽ സ്റ്റോറേജ് എന്നിവയ്‌ക്കൊപ്പം സ്‌നാപ്ഡ്രാഗൺ 8 ജെൻ1 ആണ് പ്രോസസർ. ആൻഡ്രോയിഡ് 12 ഔട്ട് ഓഫ് ദി ബോക്‌സ് അടിസ്ഥാനമാക്കിയുള്ള ഒക്സിജൻഒഎസ് 12 ലാണ് വൺപ്ലസ് 10 പ്രോ 5ജി പ്രവർത്തിക്കുക.

 

വൺപ്ലസ് 10 പ്രോ 5ജിയിൽ 80W വയർഡ് ചാർജിങ്, 50W വയർലെസ് ചാർജിങ് പിന്തുണയ്ക്കുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് ഫീച്ചർ ചെയ്യുന്നതെന്നും സ്ഥിരീകരിച്ചു. റിവേഴ്സ് വയർലെസ് ചാർജിങും വൺപ്ലസ് 10 പ്രോ 5ജി പിന്തുണയ്ക്കും.  ഹാസൽബ്ലാഡുമായി ചേർന്നാണ് വൺപ്ലസ് 10 പ്രോയിലെ ക്യാമറകൾ സജ്ജീകരിച്ചിരിക്കുന്നത്. പിന്നിൽ 48 എംപി, 50 എംപി, 8എംപി സെൻസറുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മുൻവശത്ത് 32 മെഗാപിക്സലിന്റേതാണ് ക്യാമറ. ബ്ലൂടൂത്ത് 5.2, എൻഎഫ്സി, 4ജി, 5ജി, VoWi-Fi എന്നിവയെ പിന്തുണയ്ക്കും. വോൾകാനിക് ബ്ലാക്ക്, എമറാൾഡ് ഫോറസ്റ്റ് എന്നിങ്ങനെ രണ്ട് വ്യത്യസ്ത നിറങ്ങളിലാണ് ഈ ഫോൺ ലഭ്യമാകുക.

 

English Summary: OnePlus 10 Pro 5G Official Design and Specs Revealed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com