ADVERTISEMENT

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഷഓമിയുടെ പുതിയ ഹാൻഡ്സെറ്റുകൾ ഇന്ത്യയിലെത്തി. ഷഓമി 11ഐ, 11ഐ ഹൈപ്പർചാർജ് എന്നീ ഹാൻഡ്സെറ്റുകളിൽ ഡൈമെൻസിറ്റി 920 ആണ് പ്രോസസർ. 120W ചാർജിങ് സംവിധാനവും ഇതോടൊപ്പം അവതരിപ്പിച്ചു. ഈ വർഷത്തെ ഷഓമിയുടെ ആദ്യ സ്‌മാർട് ഫോണുകളാണിത്. കഴിഞ്ഞ വർഷത്തെ മി 10ഐ ഇന്ത്യയിൽ വൻ വിജയമായിരുന്നു. 

 

ഷഓമി 11ഐ റെഡ്മി നോട്ട് 11 പ്രോയുടെ റീ-ബ്രാൻഡഡ് പതിപ്പ് പോലെ തോന്നുന്നതാണ്. ഇപ്പോൾ അവതരിപ്പിച്ച രണ്ട് ഫോണുകളിലും മീഡിയാടെക്കിന്റെ ഡൈമെൻസിറ്റി 920 പ്രോസസർ ആണ് പായ്ക്ക് ചെയ്യുന്നത്. 5ജി കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

 

6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഷഓമി 11ഐയുടെ ഇന്ത്യയിലെ വില 24,999 രൂപയാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 26,999 രൂപയും നൽകണം. പുതുവർഷ ഓഫറിന്റെ ഭാഗമായി ഷഓമി 1500 രൂപ കിഴിവ് നൽകുന്നുണ്ട്. കൂടാതെ എസ്ബിഐ കാർഡുകൾ ഉപയോഗിച്ച് 2,000 രൂപ കിഴിവോടെയും ഫോൺ ലഭിക്കും. ഷഓമി 11ഐ ഹൈപ്പർചാർജിന്റെ 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 26,999 രൂപയാണ്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 28,999 രൂപയും നൽകണം. ഷഓമി 11ഐ ഹൈപ്പർചാർജിനും ഓഫറുകൾ ബാധകമാണ്.

 

ഷഓമി 11ഐ, 11ഐ ഹൈപ്പർചാർജ് എന്നിവയിൽ 120Hz റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാംപ്ലിങ് റേറ്റ്, 1200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, 4,500,000:1 കോൺട്രാസ്റ്റ് റേഷ്യോ എന്നിവയുള്ള 6.67-ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേകളുണ്ട്. ഫോൺ DCI-P3 കളർ ഗാമറ്റിനെ പിന്തുണയ്‌ക്കുന്നതാണ്. ഡിസ്‌പ്ലേയ്ക്ക് കോർണിങ് ഗൊറില്ല ഗ്ലാസ് 5 ന്റെ സുരക്ഷയുമുണ്ട്.

 

എൽപിഡിഡിആർ4എക്സ് റാമും യുഎഫ്എസ് 2.2 സ്റ്റോറേജുമായും ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 920 പ്രോസസർ ആണ് ഇരു ഫോണുകളിലും പായ്ക്ക് ചെയ്യുന്നത്. 3 ജിബി വരെ വെർച്വൽ റാമും ഷഓമി ഫോണിൽ ലഭ്യമാണ്. ഇരു മോഡലുകളും 5ജി ബാൻഡുകളെ പിന്തുണയ്ക്കുന്നു. രണ്ട് ഫോണുകളും IP53 റേറ്റിങ് ഉള്ളതും ഗ്ലാസ് ബാക്ക് ഫീച്ചർ ഉള്ളതുമാണ്. ഇതിൽ ഡ്യുവൽ സ്പീക്കറുകളും ഡോൾബി അറ്റ്‌മോസ് ഫീച്ചറുമുണ്ട്.

 

108 മെഗാപിക്സലാണ് പ്രൈമറി സെൻസർ. കൂടെ 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2 മെഗാപിക്സൽ മാക്രോ സെൻസർ എന്നിവയുമുണ്ട്. 16 മെഗാപിക്സലിന്റേതാണ് സെൽഫി ഷൂട്ടർ. 67W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5160 എംഎഎച്ച് ബാറ്ററിയാണ് ഷഓമി 11ഐ പായ്ക്ക് ചെയ്യുന്നത്. ചാർജർ ബോക്സിനുള്ളിൽ തന്നെയാണ് വരുന്നത്. ഷഓമി 11ഐ ഹൈപ്പർചാർജ് ഹാൻഡ്സെറ്റിൽ 4500എംഎഎച്ച് ആണ് ബാറ്ററി. ഇത് 120W ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു.

 

English Summary: Xiaomi 11i HyperCharge 5G With 120W Charging, Xiaomi 11i 5G Launched in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com