ADVERTISEMENT

മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് വൺപ്ലസിന്റെ പുതിയ ഹാൻഡ്സെറ്റ് വൺപ്ലസ് 10 പ്രോ ചൈനയിൽ അവതരിപ്പിച്ചു. ക്വാൽകോമിന്റെ ഏറ്റവും ശക്തമായ സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്‌സെറ്റുമായാണ് ഫോൺ വരുന്നത്. ഈ പ്രോസസറുമായി എത്തുന്ന ആദ്യത്തെ പ്രധാന മുൻനിര സ്മാർട് ഫോൺ കൂടിയാണിത്. സാംസങ്ങിന്റെ ഗാലക്‌സി എസ് 22 സീരീസിന് മുൻപ് ഇത് അവതരിപ്പിക്കാൻ കഴിഞ്ഞു എന്നതും വൺപ്ലസിന്റെ നേട്ടമാണ്. എന്നാൽ, ഇന്ത്യ ഉൾപ്പെടെയുള്ള മറ്റു വിപണികളിൽ ഹാൻഡ്സെറ്റ് എപ്പോൾ അവതരിപ്പിക്കുമെന്നതിൽ വ്യക്തതയില്ല

 

വൺപ്ലസ് 10 പ്രോയുടെ 8ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 4,699 യുവാനാണ് (ഏകദേശം 54,490 രൂപ). 8ജിബി, 256ജിബി വേരിയന്റിന് 4,999 യുവാനുമാണ് (ഏകദേശം 57,970 രൂപ) വില, അതേസമയം 12 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 5,299 യുവാനും (ഏകദേശം 61,448 രൂപ) വിലവരും.

 

6.7 ഇഞ്ച് ക്യുഎച്ച്ഡി പ്ലസ് ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയാണ് വൺപ്ലസ് 10 പ്രോ അവതരിപ്പിക്കുന്നത്. ലോ-ടെമ്പറേച്ചർ പോളിക്രിസ്റ്റലിൻ ഓക്സൈഡ് (LTPO) സാങ്കേതികവിദ്യയുടെ പിന്തുണയോടെയാണ് ഹാൻഡ്സെറ്റ് വരുന്നത്. ഇത് സ്ക്രീനിലെ ഉള്ളടക്കം അനുസരിച്ച് 1Hz നും 120Hz നും ഇടയിൽ റിഫ്രഷ് റേറ്റുകൾ ക്രമീകരിക്കാൻ ഫോണിനെ സഹായിക്കുന്നു. ഉദാഹരണത്തിന് ഫോട്ടോകൾ കാണുന്നതിനും ടെക്‌സ്‌റ്റ് വായിക്കുന്നതിനും ഇത് 1Hz, സിനിമകൾക്ക് 24Hz, ഗെയിമിങ്ങിനും സ്‌ക്രോളിങ്ങിനും 120Hz എന്നിങ്ങനെ ക്രമീകരിക്കും. പരമ്പരാഗത എൽടിപിഎസ് ഒഎൽഇഡി സ്‌ക്രീനുകളുള്ള ഫോണുകളെ അപേക്ഷിച്ച് കുറച്ച് ബാറ്ററി ലാഭിക്കാനും ഈ സാങ്കേതികവിദ്യ സഹായിക്കുന്നു.

 

ചൈനയിൽ വിൽക്കുന്ന ഫോണിലെ ഒപ്പോയുടെ ഒഎസ് കൂടിയായ കളർഒഎസ് 12.1 ആയിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു, എന്നാൽ ഇന്ത്യ, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ ഒക്സിജൻഒഎസ് 12 ആയിരിക്കും ഒഎസ്. ഇത് ആൻഡ്രോയിഡ് 12 ഔട്ട് ദി ബോക്‌സ് അടിസ്ഥാനമാക്കിയുള്ളതായിരിക്കും. മുൻനിര സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 പ്രോസസറുമായാണ് വൺപ്ലസ് 10 പ്രോയ്ക്ക് വരുന്നത്. നിലവിൽ, ഇതേ പ്രോസസറുള്ള ഒരു സ്മാർട് ഫോൺ ഇന്ത്യയിൽ ഇല്ല.

 

വൺപ്ലസ് 10 പ്രോയ്ക്കൊപ്പം ഒപ്പോയുടെ ഓപ്പറേറ്റിങ് സിസ്റ്റമാണ് നൽകിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ വേഗത്തിൽ ചാർജ് ചെയ്യുന്നതിനായി ഒപ്പോയുടെ ചാര്‍ജിങ് ടെക്നോളജിയും ഉപയോഗിക്കുന്നുണ്ട്. 80W വയർഡ് ഫാസ്റ്റ് ചാർജിങ്ങും 50W വയർലെസ് ഫാസ്റ്റ് ചാർജിങ്ങും പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് ഇത് പായ്ക്ക് ചെയ്യുന്നത്. ഇത് റിവേഴ്സ് വയർലെസ് ചാർജിങ്ങിനെ പോലും പിന്തുണയ്ക്കുന്നു. മുൻനിര ഉപകരണത്തിന് ഐപി68-സർട്ടിഫിക്കറ്റ് പോലും ഉണ്ട്. അതായത് പൊടിയും ജലവും പ്രതിരോധിക്കും. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകള്‍.

 

വൺപ്ലസ് 10 പ്രോയ്ക്ക് ഹാസൽബ്ലാഡിന്റെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. ഒഐഎസ്, ഇഐഎസ് പിന്തുണയുള്ള 48-മെഗാപിക്സൽ സോണി IMX789 പ്രൈമറി സെൻസർ ഇതിൽ ഉൾപ്പെടുന്നു. ഇത് 50 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസറും 8 മെഗാപിക്സൽ 3x സൂം ക്യാമറയുമായി ഇത് ജോടിയാക്കിയിരിക്കുന്നു. വൺപ്ലസ് ഫോണിൽ ഹാസൽബ്ലാഡിന്റെ നേച്ചുറൽ കളർ ഒപ്റ്റിമൈസേഷൻ 2.0 ഉപയോഗിച്ചിട്ടുണ്ട്.

 

പുതിയ ഹാസൽബ്ലാഡ് പ്രോ മോഡ് വഴി മൂന്ന് പിൻ ക്യാമറ ലെൻസുകളിലും 12-ബിറ്റ് റോ ഇമേജുകൾ എടുക്കാൻ അനുവദിക്കുന്നു. അതേസമയം, എല്ലാ ലെൻസുകളും 10-ബിറ്റ് കളർ വിഡിയോ ഷൂട്ട് ചെയ്യാൻ പ്രാപ്തമാണ്. ഇതിനർഥം ഡിസിഐ-പി3 കളർ ഗാമറ്റ് കവറേജിൽ 25 ശതമാനം വർധനവാണ് കാണിക്കുന്നത്. ഈ മോഡിൽ ചിത്രീകരിച്ച ചിത്രങ്ങൾക്കൊപ്പം RAW+ മോഡും ഇവിടെ പുതിയതാണ്.

 

മാനുവൽ മൂവി ഷൂട്ടിങ്ങിനായി ഒരു ഹാസൽബ്ലാഡ് പ്രൊഫഷണൽ മോഡ് 2.0 റോ ഷൂട്ടിങ് മോഡും ഉണ്ട്. റെക്കോർഡിങ് സമയത്ത് ഐഎസ്ഒ ലെവലുകൾ, ഷട്ടർ സ്പീഡ്, വൈറ്റ് ബാലൻസിങ് എന്നിവ ക്രമീകരിക്കാൻ ഇത് സഹായിക്കും. ലോഗ് (LOG) ഫോർമാറ്റിനെ പിന്തുണയ്ക്കുന്ന ആദ്യത്തെ വൺപ്ലസ് ഫോണാണിത്. ഇതിനാൽ കളർ ഗ്രേഡിങ്, പോസ്റ്റ്-പ്രൊഡക്ഷൻ എന്നിവയുടെ കാര്യത്തിൽ ഉപയോക്താക്കൾക്ക് കൂടുതൽ വഴക്കം ലഭിക്കും. മുൻവശത്ത് 32 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.

 

5ജി, 4ജി LTE, വൈ–ഫൈ 6, ബ്ലൂടൂത്ത് വി5.2, ജിപിഎസ്/ എ-ജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഗൈറോസ്കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് ഫോണിലെ സെൻസറുകൾ. ബയോമെട്രിക് ഓതന്റിക്കേഷനായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഫോണിലുണ്ട്.

 

English Summary: OnePlus 10 Pro With Snapdragon 8 Gen 1 SoC, 120Hz AMOLED Display Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com