ADVERTISEMENT

ചൈനീസ് കമ്പനിയായ ഓപ്പോയുടെ എ സീരീസ് ഹാൻഡ്സെറ്റുകൾ ഇന്ത്യയുൾപ്പെടെ ഒട്ടുമിക്ക വിപണികളിലും ഹിറ്റാണ്. ഇപ്പോൾ ഒപ്പോ ഏറ്റവും പുതിയ എ സീരീസ് സ്മാർട് ഫോണായ ഒപ്പോ എ16കെ ഇന്ത്യയിൽ അവതരിപ്പിച്ചു. 10,490 രൂപയാണ് വില. ബ്ലാക്ക്, ബ്ലൂ, വൈറ്റ് നിറങ്ങളിൽ സ്മാർട് ഫോൺ ലഭ്യമാണ്. ആമസോൺ, ഫ്ലിപ്കാർട്ട്, ഓപ്പോ ഇന്ത്യയുടെ ഓൺലൈൻ സ്റ്റോർ തുടങ്ങിയ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകൾ വഴി ഒപ്പോ എ16കെ വാങ്ങാം.

 

ഒപ്പോ എ16കെ 4ജി ഹാൻഡ്സെറ്റാണ്. 2.4D ഗ്ലാസ് സംരക്ഷണവും 720 x 1600 പിക്‌സൽ റെസലൂഷനുമുള്ള 6.52 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഇതിന്റെ സവിശേഷത. സ്‌മാർട് ഫോണിന്റെ ഡിസ്‌പ്ലേ ഇടുങ്ങിയ ബെസലുകളാൽ ചുറ്റപ്പെട്ടിരിക്കുന്നു. 60Hz ആണ് ഡിസ്പ്ലേയുടെ റിഫ്രഷ് റേറ്റ്.

 

പിന്നിൽ 80 ഡിഗ്രി വ്യൂ ഫീൽഡുള്ള ഒരു 13 മെഗാപിക്സൽ ക്യാമറയുണ്ട്. 5x സൂം വരെ പിന്തുണയ്‌ക്കുന്നതാണ് ഈ ക്യാമറ. ക്യാമറയ്ക്കൊപ്പം ഒരു കൂട്ടം ഫിൽട്ടറുകൾ, ഡാസിൽ കളർ മോഡ്, നൈറ്റ് ഫിൽട്ടറുകൾ മുതലായവ ഉണ്ട്. മുൻവശത്ത്, f/2.4 അപ്പേർച്ചർ, 76 ഡിഗ്രി ഫീൽഡ് വ്യൂ ഉള്ള 5 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ.

 

3 ജിബി റാമും 32 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മീഡിയടെക്കിന്റെ ഹീലിയോ ജി 35 പ്രോസസർ ആണ് ഒപ്പോ എ16കെയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 5V / 2A ചാർജിങ് പിന്തുണയുള്ള 4230 എംഎഎച്ച് ആണ് ബാറ്ററി. ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് v5, 3.5 എംഎം ഹെഡ്‌ഫോൺ ജാക്ക്, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഒപ്പോ എ16കെ യിലെ പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ.

 

English Summary: Oppo A16K with MediaTek Helio G35 launched at Rs 10,490

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com