ADVERTISEMENT

ഷഓമിയുടെ റെഡ്മി 10 എ, റെഡ്മി 10 സി എന്നിവ ഇന്ത്യയിൽ ഉടൻ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഷഓമി എൻട്രി ലെവൽ സ്‌മാർട് ഫോണുകളൊന്നും അവതരിപ്പിച്ചിരുന്നില്ല. മിഡ് റേഞ്ച്, പ്രീമിയം മോഡലുകളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാൽ ഇപ്പോൾ റെഡ്മി എ, റെഡ്മി സി സീരീസിനു കീഴിൽ പുതിയ ഹാൻഡ്സെറ്റുകൾ അവതരിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷഓമിയുടെ റിപ്പോർട്ട് അനുസരിച്ച്, ഈ മോഡലുകൾ ഇന്ത്യ, ചൈന, മറ്റ് ആഗോള വിപണികളിൽ അവതരിപ്പിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.

 

റെഡ്മി 10എ-യ്ക്ക് 'ഇടി', 'ലൈറ്റ്' എന്നിങ്ങനെയാണ് കോഡ് നാമം നൽകിയിരിക്കുന്നത്, അതേസമയം റെഡ്മി 10സി-ക്ക് 'മഞ്ഞ്,' 'മഴ', 'കാറ്റ്' എന്നിങ്ങനെ മൂന്ന് കോഡ്‌നാമങ്ങളുണ്ട്. മീഡിയടെക് പ്രോസസർ ആയിരിക്കും ഉപയോഗിക്കുക. പിന്നിൽ മൂന്ന് ക്യാമറകളാണ് പ്രതീക്ഷിക്കുന്നത്. 50 മെഗാപിക്സലിന്റെ സാംസങ് ISOCELL S5KJN1 സെൻസർ അല്ലെങ്കിൽ ഒമ്നിവിഷൻ OV50C സെൻസർ എന്നിവ ഉൾപ്പെടാം. ഇത് 8 മെഗാപിക്സൽ സെക്കൻഡറി അൾട്രാവൈഡ് സെൻസറും 2 മെഗാപിക്സൽ OV02B1B അല്ലെങ്കിൽ SC201CS മാക്രോ ക്യാമറയുമായി ജോടിയാക്കാം. ശേഷിക്കുന്ന വിശദാംശങ്ങൾ ഇപ്പോഴും രഹസ്യമാണ്.

 

വരാനിരിക്കുന്ന റെഡ്മി 10 എ, റെഡ്മി 10 സി എന്നിവ യഥാക്രമം റെഡ്മി 9 എ, റെഡ്മി 9 സി എന്നിവയുടെ പരിഷ്കരിച്ച പതിപ്പായിരിക്കും. പുതിയ എൻട്രി ലെവൽ സ്മാർട് ഫോണുകൾക്ക് ഇന്ത്യയിൽ 12,000 രൂപയിൽ താഴെ ലഭിക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ റെഡ്മി 9 എ ഇന്ത്യയിൽ 7,499 രൂപയ്ക്കാണ് വിൽക്കുന്നത്. ഇത് 2 ജിബി റാം + 32 ജിബി സ്റ്റോറേജ് അടിസ്ഥാന മോഡലിന്റെ വിലയാണ്. 3ജിബി + 32ജിബി സ്റ്റോറേജ് മോഡലിന് 8,299 രൂപയാണ് വില.

 

അതേസമയം, റെഡ്മി 10 എ, റെഡ്മി 10സി എന്നിവയുടെ ലോഞ്ച് ഷഓമി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്. ഇതിനിടെ റെഡ്മി നോട്ട് 11എസ് ഫെബ്രുവരി 9 ന് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഈ ഹാൻഡ്സെറ്റ് ക്വാഡ് റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് എത്തുന്നത്. 5ജിക്ക് പകരം 4ജി കണക്റ്റിവിറ്റി പിന്തുണയോടെ ഈ ഹാൻഡ്സെറ്റ് വന്നേക്കുമെന്നാണ് സൂചന. ഇതിനു പുറമെ, ജനുവരി 26-ന് ആഗോള വിപണികളിൽ റെഡ്മി നോട്ട് 11 സീരീസും കമ്പനി അവതരിപ്പിച്ചേക്കും. റെഡ്മി നോട്ട് 11 4ജി, റെഡ്മി നോട്ട് 11 5ജി, റെഡ്മി നോട്ട് 11 പ്രോ, റെഡ്മി നോട്ട് 11 പ്രോ+ എന്നിവയും ഈ ലൈനപ്പിൽ ഉൾപ്പെട്ടേക്കാം.

 

English Summary: Xiaomi Redmi 10A and Redmi 10C tipped to launch in India soon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com