ADVERTISEMENT

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഷഓമിയുടെ സഹബ്രാൻഡ് റെഡ്മിയുടെ പുതിയ ഹാൻഡ്സെറ്റുകൾ രാജ്യാന്തര വിപണിയിൽ അവതരിപ്പിച്ചു. നേരത്തെ ചൈനയിൽ അവതരിപ്പിച്ച ഹാൻഡ്സെറ്റുകൾ തന്നെയാണ് ഇപ്പോൾ മറ്റു വിപണികളിലും പുറത്തിറക്കിയത്. റെഡ്മി നോട്ട് 11, നോട്ട് 11എസ്, നോട്ട് 11 പ്രോ 4ജി, 5ജി എന്നീ മോഡലുകളാണ് എത്തിയിരിക്കുന്നത്. ഫ്ലാറ്റ് ഫ്രെയിം ഡിസൈൻ, 5,000 എംഎഎച്ച് ബാറ്ററി, മിഡ് റേഞ്ച് പ്രോസസറുകൾ എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

 

∙ റെഡ്മി നോട്ട് 11, നോട്ട് 11 എസ്

 

റെഡ്മി നോട്ട് 11ന്റെ 4 ജിബി റാം, 64 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റിന് 179 ഡോളറാണ് വില. 4ജിബി + 128ജിബി വേരിയന്റിന് 199 ഡോളറുമാണ് വില. ടോപ്പ് വേരിയന്റിന് 229 ഡോളറാണ് വില. തൊട്ടുപിന്നാലെ വരുന്നത് റെഡ്മി നോട്ട് 11എസ് ആണ്. ഈ ഹാൻഡ്സെറ്റ് ഫെബ്രുവരി 9നാണ് ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. നോട്ട് 11-ന്റെ അതേ ഡിസൈൻ തന്നെയാണ് നോട്ട് 11 എസിനും. നോട്ട് എസിൽ മീഡിയടെക് ഹീലിയോ ജി96 ആണ് പ്രോസസർ. 108-മെഗാപിക്സലിന്റേതാണ് പ്രൈമറി ലെൻസ്. 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയും ഇതിലുണ്ട്.

 

നോട്ട് 11 എസിന്റെ 6 ജിബി റാം, 64 ജിബി സ്റ്റോറേജ് വേരിയന്റിന് 249 ഡോളറാണ് വില ( ഏകദേശം 18,700 രൂപ). 128 ജിബി സ്റ്റോറേജ് വേരിയന്റിന് 279 ‍ഡോളറും വിലയുണ്ട് (ഏകദേശം 20,900 രൂപ). 8 ജിബി റാം, 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 299 ഡോളർ നൽകണം ( ഏകദേശം 22,400 രൂപ).

 

∙ റെഡ്മി നോട്ട് 11 പ്രോ

 

റെഡ്മി നോട്ട് 11 പ്രോ ഫോണുകളുടെ 4ജി, 5ജി വേരിയന്റുകൾ വരുന്നുണ്ട്. രണ്ട് ഫോണുകളും ഏതാണ്ട് സമാനമാണ്. പ്രോസസറുകളുടെ കാര്യത്തിലും 5ജി മോഡലിൽ നിന്നുള്ള മാക്രോ ലെൻസിലും മാത്രമാണ് രണ്ട് വ്യത്യാസം. ഇതുകൂടാതെ, റെഡ്മി നോട്ട് 11 പ്രോ 5ജി, നോട്ട് 11 പ്രോ 4ജി എന്നിവ ഒരേ 120Hz റിഫ്രഷ് റേറ്റ്, 6.67-ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 5,000 എംഎഎച്ച് ബാറ്ററി, 16-മെഗാപിക്സൽ സെൽഫി ക്യാമറ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

 

റെഡ്മി നോട്ട് 11 പ്രോ 5ജി ക്വാൽകം സ്നാപ്ഡ്രാഗൺ 695 പ്രോസസറുമായാണ് വരുന്നത്. എന്നാൽ 4ജി മോഡലിൽ മീഡിയടെക് ഹീലിയോ ജി96 ആണ് പ്രോസസർ. രണ്ട് ഹാൻഡ്സെറ്റുകളിലും ആൻഡ്രോയിഡ് 11 ഔട്ട്-ഓഫ്-ബോക്സ് അടിസ്ഥാനമാക്കിയുള്ള MIUI 13 ആണ് ഒഎസ്.

 

റെഡ്മി നോട്ട് 11 പ്രോ 4ജിയുടെ 6ജിബി, റാം, 64ജിബി സ്റ്റോറേജ് അടിസ്ഥാന വേരിയന്റിന് 299 ഡോളർ ആണ് വില. 128 ജിബി സ്റ്റോറേജ് വേരിയന്റിന് 329 ഡോളറും 128ജിബി, 8 ജിബി റാം വേരിയന്റിന് 349 ഡോളറുമാണ് വില. 5ജി പതിപ്പിന്റെ ഇതേ സ്റ്റോറേജ് മോഡലുകളുടെ വില യഥാക്രമം - 329 ഡോളർ, 349 ഡോളർ, 379 ഡോളർ എന്നിങ്ങനെയാണ്.

 

English Summary: Redmi Note 11, Note 11S And Note 11 Pro Smartphones Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com