വിവോ വൈ75 5ജി ഇന്ത്യയിലെത്തി, ട്രിപ്പിൾ ക്യാമറകൾ, മീഡിയടെക് ഡൈമൻസിറ്റി 700 പ്രോസസർ

vivo-y75
SHARE

മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് വിവോ വൈ75 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ, മീഡിയടെക് ഡൈമൻസിറ്റി 700 പ്രോസസർ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. വിവോ വൈ75 5ജിയിൽ റാം, സ്റ്റോറേജ് വിപുലീകരിക്കാനും സാധിക്കും.

വിവോ വൈ75 5ജി യുടെ 8ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ ഇന്ത്യയിലെ വില 21,990 രൂപയാണ്. ഗ്ലോവിങ് ഗാലക്‌സി, സ്റ്റാർലൈറ്റ് ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാണ്. നിലവിൽ വിവോ ഇന്ത്യയുടെ ഇ-സ്റ്റോറിലും പാർട്‌ണർ റീട്ടെയിൽ സ്റ്റോറുകളിലും വാങ്ങാൻ ലഭ്യമാണ്.

ഡ്യുവൽ-സിം (നാനോ) സ്ലോട്ടുള്ള വിവോ വൈ75 5ജിയിൽ ആൻഡഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച് ഒഎസ് 12ലാണ് പ്രവർത്തിക്കുന്നത്. സ്‌മാർട് ഫോണിന് 6.58-ഇഞ്ച് (1,080x2,408 പിക്‌സൽ) ഫുൾ-എച്ച്ഡി+ ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയുണ്ട്. വിവോ വൈ75 5ജിയിൽ 8 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 700 ആണ് പ്രോസസര്‍. വിവോ പറയുന്നതനുസരിച്ച് ഉപയോക്താക്കൾക്ക് വിപുലീകൃത റാം ഫീച്ചർ ഉപയോഗിക്കാം. 4 ജിബി വരെ മെമ്മറിയിലേക്ക് ചേർക്കാം.

വിവോ വൈ75 5ജി യിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. ഇതിൽ f/1.8 അപ്പേർച്ചർ ലെൻസുള്ള 50-മെഗാപിക്സൽ പ്രൈമറി ക്യാമറ, f/2.0 അപ്പേർച്ചർ ലെൻസുള്ള 2-മെഗാപിക്സൽ മാക്രോ ക്യാമറ, f/2.0 അപ്പേർച്ചർ ലെൻസ് ഉള്ള 2-മെഗാപിക്സൽ ബൊക്കെ ക്യാമറ എന്നിവ ഉൾപ്പെടുന്നു. 16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. വിവോ വൈ75 5ജി യിൽ 128ജിബി ഇൻബിൽറ്റ് സ്റ്റോറേജ് ഉണ്ട്, ഇത് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 1 ടിബി വരെ വികസിപ്പിക്കാം.

5ജി, 4ജി, ബ്ലൂടൂത്ത് 5.1, വൈ-ഫൈ, ജിപിഎസ്, എഫ്എം റേഡിയോ എന്നിവയാണ് വിവോ വൈ75 5ജി യിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ. 5,000 എംഎഎച്ച് ആണ് ബാറ്ററി. യുഎസ്ബി ടൈപ്പ്-സി വഴി 18W ഫാസ്റ്റ് ചാർജിങ് ചെയ്യാം.

English Summary: Vivo Y75 with Dimensity 700 SoC, 50MP Rear Camera Launched in India: Price, Specifications

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOBILES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA