റെഡ്മി നോട്ട് 11 പ്രോ സീരിസ് നിങ്ങളുടെ കാര്‍ട്ടില്‍ ഉടനെ ആഡ് ചെയ്യാന്‍ 11 കാരണങ്ങള്‍

redmi-note-11-pro-4
SHARE

ഇന്ത്യക്കാരുടെ വിശ്വാസം പിടിച്ചു പറ്റിയ ബ്രാന്‍ഡുകളിലൊന്നായ റെഡ്മി കമ്പനി തങ്ങളുടെ റെഡ്മി 11 പ്രോ സീരിസ് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. അവശ്യഫീച്ചറുകള്‍ കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കുക വഴി റെഡ്മി നോട്ട് 11 പ്രോ+5ജിയും റെഡ്മി നോട്ട് പ്രോയും അവയുടെ വിലയ്ക്കു ലഭ്യമായ എതിരാളികളുടെ ഫോണുകളെക്കാള്‍ മികച്ച പ്രകടനം സമ്മാനിക്കും. ഞങ്ങള്‍ പറഞ്ഞതു വിശ്വാസം വരുന്നില്ലെ? ഇതാ റെഡ്മി 11 സീരിസ് ഇപ്പോള്‍ത്തന്നെ പോക്കറ്റിലാക്കാനുള്ള 11 കാരണങ്ങള്‍:

1. ഫോണിന്റെ 108എംപി സെന്‍സര്‍ സ്മാര്‍ട്ട്‌ഫോണ്‍ വ്യവസായത്തില്‍ തന്നെ ഏറ്റവും മികച്ചതാണ്. ഫ്‌ളാഗ്ഷിപ് ഫോണുകളില്‍ കാണുന്ന ഈ സെന്‍സര്‍, ഇടത്തരം ഫോണുകളില്‍ വിരളമായെ കാണൂ.

2. റെഡ്മി നോട്ട് 11 പ്രോയുടെ മുഖമുദ്ര തന്നെ അതിന്റെ അത്യുജ്വലമായ അമോലെഡ് സ്‌ക്രീനാണ്. ഇതിലെ നിറങ്ങള്‍ വര്‍ണ്ണോജ്വലവും, അതിലേറെ, സ്പഷ്ടവുമാണ്.

3. സ്‌ക്രീനിനു നല്‍കിയിരിക്കുന്ന 120ഹെട്‌സ് റിഫ്രെഷ് റെയ്റ്റ് ഡിസ്‌പ്ലെയുടെ ഉപയോഗം വളരെ വശ്യവും വേഗതയേറിയതും ആക്കുന്നു. ഒരു തരത്തിലുമുള്ള മന്ദതയോ ലാഗോ അനുഭവിക്കേണ്ടി വരില്ല.

4. റെഡ്മി 11 പ്രോയിൽ 1200 നിറ്റ്‌സ് ബ്രൈറ്റ്‌നസും റീഡിങ് മോഡ് 3.0യും ഒന്നിച്ചുണ്ട്. നേരിട്ട് സൂര്യപ്രകാശം സ്‌ക്രീനിലടിക്കുന്ന സമയത്തുപോലും എല്ലാം വായനാപ്രദമാക്കാൻ ഇത് സഹായിക്കുന്നു.

5. ലോകത്തെ ഏറ്റവും കനംകുറവുള്ള അള്‍ട്രാ-ഹൈ റെസലൂഷന്‍ എച്എം2 ഇമേജ് സെന്‍സര്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇത് 9-ഇന്‍-1 പിക്‌സല്‍ ബിനിങ് സാങ്കേതികവിദ്യയുള്ള ഫോണാക്കി തീര്‍ത്തിരിക്കുകയാണ് റെഡ്മി 11 പ്രോ സീരിസിനെ. നിശാചിത്രങ്ങള്‍ക്ക് മുമ്പൊരിക്കലും ലഭ്യമല്ലാതിരുന്ന മികവ് നല്‍കാന്‍ ഇതിനു സാധിക്കുന്നു.

6. റെഡ്മി നോട്ട് 11 പ്രൊ സീരിസിന്റെ മറ്റൊരു ഫീച്ചര്‍ അതിന്റെ 67w സോണിക് ചാര്‍ജ് 3.0 ആണ്. ഒരു ദിവസത്തേക്ക് ഫോണ്‍ ഉപയോഗിക്കാന്‍ വേണ്ട മുഴുവന്‍ ചാര്‍ജും വെറും 15 മിനിറ്റില്‍ നിറയ്ക്കുന്നത് ഈ സാങ്കേതികവിദ്യയാണ്. 

7. ഫോണിലെ 5000 എംഎഎച് ബാറ്ററിയാകട്ടെ, ഒരിക്കൽ ഫുൾ ചാര്‍ജായാല്‍ പിന്നെ ആ ദിവസത്തേക്ക് ചാര്‍ജിങ്ങിനെക്കുറിച്ച് ചിന്തിക്കേണ്ടി പോലും വരില്ല.

8. റെഡ്മി നോട്ട് 11 പ്രോ+5ജി ഫോണില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന അതിനൂതന 5ജി സാങ്കേതികവിദ്യ അതിനെ മറ്റു 5ജി ഫോണുകളില്‍ നിന്ന് വേര്‍തിരിച്ചു നിറുത്തുന്നു. മറ്റു ഫോണുകളില്‍ വളരെ കുറച്ച് 5ജി ആന്റിനകളായിരിക്കും ഉള്‍പ്പെടുത്തിയിരിക്കുക.

Redmi-Note-11-Pro-3

9. റെഡ്മി നോട്ട് 11 പ്രോ+5ജിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ല്വിക്വിഡ് കൂളിങ് സാങ്കേതികവിദ്യ വഴി, ഹീറ്റ്‌പൈപ് സൊലൂഷന്‍സിലെ ഏറ്റവും പുതിയ മികവുകള്‍ തന്നെ ലഭിക്കുന്നു എന്ന് ഉറപ്പാക്കുന്നു. അതുവഴി, ഇതേ വിലയ്ക്കു ലഭ്യമായ ഏതു ഫോണിനേക്കാളും മികച്ച കൂളിങ് ഫോണിനു ലഭിക്കുന്നു.

10. റെഡ്മി നോട്ട് 11 പ്രോ+5ജിക്കു കരുത്തുപകരുന്ന അത്യാധൂനിക ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 695 പ്രോസസര്‍ ഫോണിന്റെ വേഗത വര്‍ദ്ധിപ്പിക്കുകയും, നിര്‍വിഘ്‌നമായ ഉപയോഗ സുഖം പകരുകയും ചെയ്യുന്നു. 

11. ഇതെല്ലാം നിങ്ങള്‍ക്ക് 20,000 രൂപയില്‍ താഴെ ലഭ്യമാക്കുകയാണ്. ഇതില്‍ നിന്ന് റെഡ് നോട്ട് 11 പ്രോ സീരിസ് കളി മാറ്റാനല്ല, കളി പുനര്‍നിര്‍വ്വചിക്കാനെത്തുന്നതെന്ന് വ്യക്തമല്ലേ?

English Summary: 11 reasons why Redmi Note 11 Pro Series should be your next Add to Cart Go live- 3rd March

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഞങ്ങള്‍ക്ക് പറയാനുള്ളത് ഫിലിം ചേംബർ കേള്‍ക്കും എന്നാണ് പ്രതീക്ഷ

MORE VIDEOS