ADVERTISEMENT

ഏറ്റവും മികച്ച 'റാം ടര്‍ബോ ടെക്‌നോളജി', ഒരേ സമയം 20 ആപ്പുകള്‍ വരെ പ്രവർത്തിപ്പിക്കാം, ആപ്പുകള്‍ ക്രാഷാകില്ല. ഇങ്ങനെ എതിരാളികളുടെ മോഡലുകളേക്കാൾ മികച്ച സംവിധാനങ്ങൾ ഉൾക്കൊള്ളിച്ചിറക്കിയിരിക്കുന്ന ഫോണാ‍ണ് ഓണര്‍ എക്‌സ്8. എന്നും മറ്റ് കമ്പനികളെ വെല്ലും പുതിയ ടെക്നോളജികൾ പരീക്ഷിക്കുന്നതിലും നടപ്പിലാക്കുന്നതിലും മുൻപന്തിയിലുള്ള ഓണറിന്റെ ഏറ്റവും മികച്ച ഫോണുകളിലൊന്നാകും ഓണര്‍ എക്‌സ്8.

∙ ഗെയിം കളിക്കുമ്പോൾ വേറെ ആപ് തുറക്കാമോ?

സാധാരണഗതിയിൽ ഫോണിൽ ഗെയിം കളിച്ചുകൊണ്ടിരിക്കുമ്പോള്‍ വേറൊരു ആപ് തുറന്നുവരണമെങ്കിൽ സമയം എടുക്കും മാത്രമല്ല, ഗെയിം ആദ്യം മുതല്‍ കളിക്കേണ്ടിവരും. അതേസമയം, ഓണര്‍ എക്‌സ്8ല്‍ ഗെയിം എവിടെ നിർത്തിയോ അവിടെ നിന്ന് തുടരാനാകും. ഇത്തരത്തിൽ ഒപ്ടിമൈസ് ചെയ്ത 20 ആപ്പുകളാണ് ഒരേ സമയം പ്രവര്‍ത്തിക്കാൻ കഴിയുക.

∙ അതിവേഗം ഒരാപ്പില്‍ നിന്ന് വേറൊന്നിലേക്ക്

ഓണറിന്റെ റാം ടര്‍ബോ ടെക്‌നോളജിക്ക് മറ്റു ഗുണങ്ങളും ഉണ്ട്. ഉദാഹരണത്തിന് ഒരാപ്പില്‍ നിന്ന് മറ്റൊന്നിലേക്ക് ലാഗില്ലാതെ എത്താം. ഉദാഹരണത്തിന് ഫ്‌ളിപ്കാര്‍ട്ടിന്റെ ആപ് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ആമസോണില്‍ കൂടി ഒന്നു നോക്കണമെങ്കിൽ വേഗത്തിലാകാം. ഇരു ആപ്പുകളിലും പ്രോഡക്ടുകളുടെ വില താരതമ്യം ചെയ്യുമ്പോള്‍ ഈ വ്യത്യാസം വ്യക്തമായി അനുഭവിക്കാന്‍ സാധിക്കും. ഓണര്‍ എക്‌സ്8ന് ഇതെല്ലാം അനായാസേന സാധ്യമാകുന്നത് അതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന റാം ടര്‍ബോ ടെക്‌നോളജി (6ജിബി+2ജിബി) പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നതിനാലാണ്. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 680 യുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനാല്‍ റാമിന്റെ പ്രവര്‍ത്തന മികവ് വ്യക്തമാണ്. ചില ഗെയിമിങ് ആപ്പുകള്‍ ഉപയോഗിക്കുമ്പോഴും ഒട്ടും ലാഗ് അനുഭവപ്പെടില്ലെന്നും കാണാം. ഓണര്‍ എക്‌സ്8ന് 12 ജിബി റാമുള്ള ഫോണുകള്‍ക്കു കിട്ടുന്ന പ്രകടന മികവ് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല.

∙ 36 മാസം വരെ മികച്ച പ്രകടനം

പല ആന്‍ഡ്രോയിഡ് ഫോണുകളുടെയും ഒരു പ്രശ്‌നം കുറച്ചു മാസങ്ങള്‍ കഴിയുമ്പോള്‍ അവയ്ക്ക് തുടക്കത്തില്‍ ലഭിച്ചിരുന്ന വേഗം കുറയുന്നു എന്നതാണ്. ഇക്കാര്യത്തിലും ഓണര്‍ എക്‌സ്8 വ്യത്യസ്തനാണ്. മികച്ച പ്രകടനം കാഴ്ചവയ്ക്കും. തുടക്കം മുതല്‍ 36 മാസം വരെ ലാഗ് പ്രശ്‌നങ്ങള്‍ തീരെയില്ലാതെ പ്രവർത്തിപ്പിക്കാവുന്ന സാങ്കേതികതയാണ് ഇതിലുള്ളത്.

∙ സ്‌റ്റൈലിനു സ്‌റ്റൈല്‍! 

അവിശ്വസനീയമായ രീതിയില്‍ മെലിഞ്ഞ നിര്‍മാണ രീതിയാണ് മറ്റൊരു ആകര്‍ഷണീയത. ഭാരം കുറവാണ്. ഫോണിന് 177 ഗ്രാം മാത്രമാണ് ഭാരം. കൈകാര്യം ചെയ്യാൻ എളുപ്പമാണ്. തങ്ങളുടെ ഫോണ്‍ സ്‌റ്റൈലിഷ് ആയിരിക്കണമെന്ന് ആഗ്രഹിക്കാത്തവര്‍ കുറവാണ്. സ്‌റ്റൈലും പ്രായോഗികതയും കലര്‍ത്തിയാണ് ഓണര്‍ എക്‌സ്8 നിര്‍മിച്ചിരിക്കുന്നത്. നന്നേ നേര്‍ത്ത ബെസല്‍ മാത്രം നിലനിര്‍ത്തിയിരിക്കുന്നതിനാല്‍ ഫോണിന്റെ 6.7-ഇഞ്ച് വലുപ്പമുള്ള സ്‌ക്രീന്‍ വളരെ മികവാർന്ന അനുഭവമാണ് ഉപയോഗിക്കുമ്പോള്‍ ലഭിക്കുന്നതെന്നു കാണാം. ഫോണിന് 93.6 സ്‌ക്രീന്‍-ബോഡി അനുപാതമാണ് ഉള്ളത്. ഓണറിന്റെ സൂപ്പര്‍ നാരോ ബെസല്‍ ടെക്‌നോളജിയില്‍ വാര്‍ത്തെടുത്തതാണ് ഗുണകരമായിരിക്കുന്നത്. മുന്‍ മോഡലുകളെഅപേക്ഷിച്ച് മികച്ച സ്‌ക്രീന്‍ റിഫ്രെഷ് റേറ്റും ഉണ്ട് - 90ഹെട്‌സ്. ഇതുവഴി ഗെയിമിങ് പ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റാനും ഓണര്‍ എക്‌സ്8നു സാധിക്കും. കൂടുതല്‍ മികച്ച പിക്ചര്‍ ക്വാളിറ്റി വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നവര്‍ക്ക് കൂടിയ റിഫ്രെഷ് റെയ്റ്റ് അനുഗ്രഹമായിരിക്കും.

honer-3-1

∙ നിര്‍മാണ രീതി മികച്ചത്

മിക്ക ഉപയോക്താക്കള്‍ക്കും തങ്ങളുടെ ഫോണ്‍ ഈടു നില്‍ക്കണമെന്നും അതിന് സ്‌റ്റൈല്‍ വേണമെന്നും ആഗ്രഹിക്കുന്നു. രണ്ടാഗ്രഹങ്ങളും നിറവേറ്റാനുള്ള കെല്‍പ്പുള്ള ഫോണുമാണ് ഓണര്‍ എക്‌സ്8. ഫോണിനു മാത്രമായി വികസിപ്പിച്ചെടുത്ത ഈടുറ്റതും എന്നാല്‍ ഭാരക്കുറവുള്ളതുമായ സങ്കര അലുമിനിയം ഫ്രെയിമിലാണ് മറ്റുഭാഗങ്ങള്‍ നിർമിച്ചിരിക്കുന്നത്. പരമ്പരാഗത ഫോണുകളുടെ ചട്ടക്കൂടിനേക്കാള്‍ 15 ശതമാനം വലുപ്പം കുറച്ചെടുക്കാന്‍ ഈ ഫ്രെയിമിന് സാധിച്ചിട്ടുണ്ട്. വീഴ്ചകൾ തരണം ചെയ്യാനുള്ള ശേഷി ഇതിനുണ്ട്. ടൈറ്റാനിയം സില്‍വര്‍, മിഡ്‌നൈറ്റ്ബ്ലാക്ക്, ഓഷന്‍ ബ്ലൂ എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാക്കിയിരിക്കുന്നത് സ്‌റ്റൈലില്‍ ശ്രദ്ധിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ്.

∙ കണ്ണുകള്‍ക്ക് ആശ്വാസവും

സ്മാര്‍ട് ഫോണ്‍ സ്‌ക്രീനുകളിലേക്ക് തുറിച്ചു നോക്കിയിരിക്കുന്നത് കണ്ണുകള്‍ക്ക് ആയാസം പകരുന്ന കാര്യമാണ്. സ്‌ക്രീനുകള്‍ പുറപ്പെടുവിപ്പിക്കുന്ന നീല പ്രകാശമാകട്ടെ കണ്ണിന് ദോഷമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഓണര്‍ എക്‌സ്8–ൽ ടിയുവി റെയ്ന്‍ലാന്‍ഡ് ലോ ബ്ലൂ ലൈറ്റ് സര്‍ട്ടിഫിക്കേഷന്‍ (TÜV Rheinland Low Blue Light Certification) ലഭിച്ചിട്ടുണ്ട്. ദീര്‍ഘ സമയം ഉപയോഗിച്ചാലും കണ്ണിന്റെ ആയാസം കുറയ്ക്കാനുള്ള വിരുതുള്ള സ്‌ക്രീനാണ്. ഗെയിമിങ്, വിഡിയോ കാണല്‍ തുടങ്ങി ദീര്‍ഘനേരം ഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ വാര്‍ത്ത ആശ്വാസദായകമാണ്. നൂതന സാങ്കേതികവിദ്യ തന്നെയാണ് കണ്ണുകളുടെ പരിരക്ഷയ്ക്കായി ഉപയോഗിച്ചിരിക്കുന്നത്. 

honer-2-1

∙ സൂപ്പര്‍ചാര്‍ജ് സാങ്കേതികവിദ്യ

ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കുത്തിയിട്ട് കാത്തിരിക്കുന്ന രീതി ഒഴിവാക്കാനായി എക്‌സ്8ല്‍ 22.3 വാട്‌സ് ഓണര്‍ സൂപ്പര്‍ചാര്‍ജ് (SuperCharge) സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് പ്രയോജനപ്പെടുത്തിയാല്‍ 100 മിനിറ്റു നേരത്തേക്ക് ഗെയിം കളിക്കാനായി 10 മിനിറ്റു ചാര്‍ജ് ചെയ്താല്‍ മതിയാകും.

 

English Summary: Honor X8 specifications

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com