ADVERTISEMENT

ചൈനീസ് സ്മാർട് ഫോൺ ബ്രാൻഡായ വിവോയുടെ പുതിയ ഹാൻഡസെറ്റ് വിവോ എക്‌സ് 80 സീരീസ് പുറത്തിറങ്ങി. ഇതിൽ വിവോ എക്‌സ് 80, വിവോ എക്‌സ് 80 പ്രോ ഹാൻഡ്‌സെറ്റുകൾ ഉൾപ്പെടുന്നു. എക്സ് 80 സീരീസ് ഫോണുകൾ മലേഷ്യയിലാണ് അവതരിപ്പിച്ചത്. വൈകാതെ ഇന്ത്യയിലും അവതരിപ്പിച്ചേക്കും.

 

6.78 ഇഞ്ച് ഫുൾ എച്ച്‌ഡി+ അമോലെഡ് ഡിസ്‌പ്ലേയിലാണ് വിവോ എക്‌സ്80 പുറത്തിറക്കിയത്. ഹാൻഡ്സെറ്റിന്റെ ഡിസ്‌പ്ലേ 120Hz റിഫ്രഷ് റേറ്റും പി3 കളർ ഗാമറ്റും പിന്തുണയ്‌ക്കുന്നതാണ്. ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 9000 ചിപ്‌സെറ്റാണ് ഹാൻഡ്‌സെറ്റിനുള്ളത്. 12 ജിബി വരെ റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജുമായി ഒന്നിപ്പിച്ചിരിക്കുന്നതാണ് പ്രോസസർ.

 

12 എംപി അൾട്രാ വൈഡ് ആംഗിൾ ലെൻസും 12 എംപി ടെലിഫോട്ടോ ലെൻസും സഹിതം ഒഐഎസിനൊപ്പം 50എംപി പ്രധാന ക്യാമറയും ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറാ സജ്ജീകരണമാണ് വിവോ എക്സ്80 അവതരിപ്പിക്കുന്നത്. 20എക്സ് ഡിജിറ്റൽ സൂം പിന്തുണയോടെ വരുന്ന ഹാൻഡ്സെറ്റിന് മുൻവശത്ത് 32എംപി സെൽഫി ക്യാമറയും ഉണ്ട്. 80W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4,500എംഎഎച്ച് ആണ് ബാറ്ററി. വിവോ എക്സ് 80 കോസ്മിക് ബ്ലാക്ക്, അർബൻ ബ്ലൂ കളർ ഓപ്ഷനുകളിലാണ് അവതരിപ്പിച്ചത്. ഇതിന്റെ 12ജിബി + 256ജിബി വേരിയന്റിന് ഏകദേശം 61,000 രൂപ നൽകേണ്ടി വരും.

 

3200×1440 പിക്‌സൽ സ്‌ക്രീൻ റെസലൂഷൻ, 20:9 വീക്ഷണാനുപാതം, 92.22 ശതമാനം സ്‌ക്രീൻ ടു ബോഡി റേഷ്യോ, പി3 കളർ ഗാമറ്റ്, 120Hz സ്‌ക്രീൻ റിഫ്രഷ് റേറ്റിനുള്ള പിന്തുണ എന്നിവയുള്ള 6.78 ഇഞ്ച് ഇ5 2കെ അമോലെഡ് ഡിസ്‌പ്ലേയുമായാണ് വിവോ എക്സ്80 പ്രോ വരുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ1 ചിപ്‌സെറ്റ് മാത്രം ഉപയോഗിച്ചാണ് ആഗോള വേരിയന്റ് പുറത്തിറക്കിയത്. പ്രോ മോഡലിൽ 12 ജിബി റാമും 512 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ട്.

 

48 എംപി അൾട്രാ വൈഡ് ലെൻസ്, 12 എംപി പോർട്രെയ്റ്റ് ക്യാമറ, ഒഐഎസ് ഉള്ള 8 എംപി ടെലിഫോട്ടോ ലെൻസ് എന്നിവയ്‌ക്കൊപ്പം ഒഐഎസ് ഉള്ള 50 എംപി ജിഎൻവി മെയിൻ ക്യാമറയുള്ള ക്വാഡ് റിയർ ക്യാമറ സജ്ജീകരണവുമായാണ് വിവോ എക്80 പ്രോ അവതരിപ്പിക്കുന്നത്. മുൻവശത്ത് 32 എംപി സെൽഫി ക്യാമറയും ഈ ഹാൻഡ്സെറ്റിന്റെ സവിശേഷതയാണ്. വിവോ എക്സ്80 പ്രോയിലെ ക്യാമറ മോഡുകളിൽ 5എക്സ് ഒപ്റ്റിക്കൽ സൂം, 60എക്സ് ഡിജിറ്റൽ സൂം, നൈറ്റ് മോഡ്, പോർട്രെയിറ്റ് മോഡ് എന്നിവയും ഉൾപ്പെടുന്നു. 80W വയർഡ് ഫാസ്റ്റ് ചാർജിങ്ങിനും 50W വയർലെസ് ഫാസ്റ്റ് ചാർജിങ്ങിനും പിന്തുണയുള്ള 4700 എംഎഎച്ച് ആണ് ബാറ്ററി. വിവോ എക്സ്80 പ്രോ കോസ്മിക് ബ്ലാക്ക് കളർ ഓപ്ഷനിൽ മാത്രമാണ് പുറത്തിറക്കിയത്. ഇതിന്റെ 12ജിബി +256ജിബി വേരിയന്റിന് ഏകദേശം 88,000 രൂപയാണ് പ്രതീക്ഷിക്കുന്നത്.

 

English Summary: Vivo X80 Series Global Version Launched – Check Out Specifications and Prices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com