ADVERTISEMENT

മോട്ടറോള ചൈനയിൽ പുതിയ സ്മാർട് ഫോൺ അവതരിപ്പിച്ചു. കമ്പനി അടുത്തിടെ വിവിധ വിപണികളിലായി മൂന്ന് ഹാൻഡ്സെറ്റുകളാണ് പുറത്തിറക്കിയത്. ഇപ്പോൾ ചൈനീസ് വിപണിയിൽ മോട്ടോ ജി71എസും അവതരിപ്പിച്ചിരിക്കുന്നു. ഏറ്റവും പുതിയ മിഡ് റേഞ്ച് 5ജി സ്മാർട് ഫോണിൽ 120Hz ഡിസ്‌പ്ലേ, 50-മെഗാപിക്‌സൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, ഡോൾബി അറ്റ്‌മോസ് എന്നിവയാണ് പ്രധാന ഫീച്ചറുകൾ. 2021ൽ പുറത്തിറങ്ങിയ മോട്ടോ ജി71ന്റെ പരിഷ്കരിച്ച പതിപ്പാണ് പുതിയ മോട്ടോ ഫോൺ.

 

മോട്ടോ ജി71എസ് 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന്റെ പ്രാരംഭ വില 1,699 യുവാൻ (ഏകദേശം 19,500 രൂപ) ആണ്. വെള്ളയും കറുപ്പും ഉൾപ്പെടെ രണ്ട് നിറങ്ങളിലാണ് ഹാൻഡ്സെറ്റുകൾ വരുന്നത്. പുതിയ മോട്ടോ ജി71എസ് ഇന്ത്യയിൽ എപ്പോൾ എത്തുമെന്ന് വ്യക്തമല്ല. അടുത്തിടെയാണ് മോട്ടറോള എഡ്ജ് 30 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്.

 

പുതിയ മോട്ടറോള സ്മാർട് ഫോണിന് 6.6 ഇഞ്ച് ഫുൾ എച്ച്‌ഡി+ ഓലെഡ് ഡിസ്‌പ്ലേയുണ്ട്. 120Hz റിഫ്രഷ് റേറ്റും ഡിസി ഡിമ്മിങും പിന്തുണയ്ക്കുന്നതാണ് ഡിസ്പ്ലേ. പാനലിന് 100 ശതമാനം എൻടിഎസ്‌സി കളർ ഗാമറ്റും 50,00,000:1 കോൺട്രാസ്റ്റ് റേഷ്യോയും ഉണ്ട്. പുതിയ മോട്ടോ ഫോണിന് സാധാരണ ഡിസൈൻ തന്നെയാണ്. പഞ്ച്-ഹോൾ ഡിസ്പ്ലേ ഡിസൈനും ഉണ്ട്. ബാക്ക് ക്യാമറ സജ്ജീകരണം ഒരു ഓവൽ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളിലാണ് സ്ഥാപിച്ചിരിക്കുന്നത്.

 

അഡ്രിനോ 619 ജിപിയുമായി ജോടിയാക്കിയ ക്വാൽകോം സ്നാപ്ഡ്രാഗൺ 695 ആണ് പ്രോസസർ. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് പുതിയ മോട്ടോ ഫോൺ വാഗ്ദാനം ചെയ്യുന്നത്. ഇത് ആൻഡ്രോയിഡ് 12 ഔട്ട് ഓഫ് ബോക്സിലാണ് പ്രവർത്തിക്കുന്നത്.

 

മോട്ടോ ജി71എസിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) പിന്തുണയുള്ള 50 മെഗാപിക്സൽ സെൻസർ ഇതിൽ ഉൾപ്പെടുന്നു. 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 2 മെഗാപിക്സൽ മാക്രോ സെൻസറുമായാണ് ഇത് ജോടിയാക്കിയിരിക്കുന്നത്. മുൻവശത്ത് സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറയുണ്ട്.

 

ഹാൻഡ്സെറ്റിൽ ഡോൾബി അറ്റ്‌മോസ് ഫീച്ചറും ഉണ്ട്. സ്റ്റീരിയോ സൗണ്ട് ഇഫക്റ്റിനായി ഡ്യുവൽ സ്പീക്കറുകളും ഇതിൽ ഉൾപ്പെടുന്നു. 5,000 എംഎഎച്ച് ആണ് ബാറ്ററി. 33W ഫാസ്റ്റ് ചാർജിങ് ശേഷിയും നൽകിയിട്ടുണ്ട്. ഹാൻഡ്‌സെറ്റിന് യുഎസ്ബി ടൈപ്പ് സി പോർട്ടും സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും കാണാം.

 

English Summary: Moto G71s launched with Snapdragon 695 SoC and Dolby Atmos support

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com