ഇന്ത്യയിലെ ഗെയ്മിങ് പ്രേമികള്‍ക്കൊരു ഫോൺ, പോവ 3 പുറത്തിറക്കി ടെക്നോ

POVA-3
SHARE

ആഗോള സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡായ ടെക്നോ പോവ സീരീസിലെ ഏറ്റവും പുതിയ മോഡല്‍ 'പോവ 3' പുറത്തിറക്കി. ഗെയ്മിങ് പ്രേമികള്‍ക്കു വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്തിരിക്കുന്ന ഈ മോഡല്‍  33 വാട്ട്സ്  ഫ്ളാഷ് ചാര്‍ജറും, 7000 എംഎഎച്ച് ബാറ്ററിയുമായാണ് എത്തുന്നത്. 180 ഹെര്‍ട്സ് ടച്ച് സാംപിള്‍ റേറ്റ്, മെമ്മറി ഫ്യൂഷന്‍ സാങ്കേതികവിദ്യ വഴി 11 ജിബി വരെയുള്ള അള്‍ട്രാ ലാര്‍ജ് മെമ്മറി, 50 എംപി ട്രിപ്പിള്‍ റിയര്‍ ക്യാമറ എന്നിവയ്ക്കൊപ്പം ഹീലിയോ ജി88 പ്രോസസറാണ് ഈ സ്മാര്‍ട് ഫോണിന് കരുത്ത് പകരുന്നത്.

ടെക്നോ പോവ 3 രണ്ട് വേരിയന്‍റുകളില്‍ ലഭ്യമാണ്. മെമ്മറി ഫ്യൂഷന്‍റെ സഹായത്തോടെ 6 ജിബി വേരിയന്‍റിന്‍റെ റാം 11 ജിബി വരെയും 4 ജിബി വേരിയന്‍റിന്‍റെ റാം 7 ജിബി ആയും വര്‍ധിപ്പിച്ച് അധിക വേഗവും മെമ്മറി കാര്യക്ഷമതയും നല്‍കാം. 128 ജിബി വരെയുള്ള ഇന്‍റേണല്‍ സ്റ്റോറേജ് എസ്ഡി കാര്‍ഡ് സ്ലോട്ട് വഴി 512 ജിബി വരെ വര്‍ധിപ്പിക്കാം.

മൊബൈല്‍ ഗെയിമിങ് വിപണിയില്‍ അതിവേഗം വളരുന്ന രാജ്യമാണ് ഇന്ത്യ. 2025 ഓടെ പ്രതിവര്‍ഷം 38 ശതമാനം എന്ന വളര്‍ച്ചാ നിരക്കില്‍ 3.9 ബില്യണ്‍ ഡോളർ മൂല്യം ആകുമെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഭാവിയില്‍  ഉയര്‍ന്ന നിലവാരമുള്ള പ്രോസസ്സറുകള്‍, കൂടുതല്‍  വേഗതശേഷി, ദൈര്‍ഘ്യമേറിയ ബാറ്ററി ലൈഫ് എന്നിവയുള്ള ഗെയിമിങ് ഉപകരണങ്ങള്‍ക്കുള്ള ഡിമാന്‍ഡ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. സാധാരണക്കാര്‍ക്കും ഇത്തരം ഉപകരണങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പോവ 3 അവതരിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ആസ്വാദകരമായൊരു ഗെയിമിങ് അനുഭവം ഇത് ലഭ്യമാക്കുമെന്ന് ടെക്നോ മൊബൈല്‍ ഇന്ത്യയുടെ സിഇഒ അരിജീത് തലപത്ര പറഞ്ഞു.

ഇലക്ട്രിക് ബ്ലൂ, ടെക് സില്‍വര്‍, ഇക്കോ ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ടെക്നോ പോവ 3 അവതരിപ്പിച്ചിരിക്കുന്നത്. ജൂണ്‍ 27 മുതല്‍ ആമസോണില്‍ വില്‍പന ആരംഭിക്കും. 4ജിബി വേരിയന്‍റിന് 11,499 രൂപയും 6 ജിബി വേരിയന്‍റിന്  12,999 രൂപയുമാണ് വില.

English Summary: TECNO launches POVA 3 with India’s first 7000mAh battery and 33W fast charger

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതാണ് പഴങ്കഞ്ഞിയും ചക്കപ്പഴവുമൊക്കെ കഴിക്കുന്ന ഇന്‍സ്റ്റഗ്രാമിലെ ആ ‘ഇംഗ്ലിഷുകാരി

MORE VIDEOS