ഷഓമി 12എസ്, ഷഓമി 12 അൾട്രാ, ഷഓമി 12 എസ് പ്രോ ജൂലൈ 5ന് അവതരിപ്പിക്കും

xiaomi-12s
SHARE

മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് ഷഓമിയുടെ പുതിയ ഹാൻഡ്സെറ്റുകൾ ജൂലൈ 5ന് പുറത്തിറങ്ങും. ഷഓമി 12എസ്, ഷഓമി 12 എസ് പ്രോ ( Xiaomi 12S, Xiaomi 12S Pro) സ്മാർട് ഫോണുകൾക്കൊപ്പം ഷഓമി 12 അൾട്രായും (Xiaomi 12 Ultra) ജൂലൈ 5 ന് അവതരിപ്പിച്ചേക്കും. 

വെയ്ബോയിലൂടെയാണ് ലോഞ്ച് വിവരങ്ങള്‍ പുറത്തുവിട്ടത്. ഉപയോക്താക്കൾക്ക് മികച്ച ഫൊട്ടോഗ്രഫി അനുഭവം നൽകുന്നതിനായി പുതിയ ഫോണുകളിൽ ലൈക്ക പിന്തുണയുള്ള ക്യാമറകൾ ഉണ്ടായിരിക്കുമെന്ന് ടീസറുകൾ വെളിപ്പെടുത്തുന്നു. വരാനിരിക്കുന്ന സ്മാർട് ഫോണുകളുടെ പ്രധാന സവിശേഷതകൾ ഷഓമി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന് കരുതാം. 

കമ്പനിയുടെ രണ്ടാമത്തെ മുൻനിര സ്മാർട് ഫോണായിരിക്കും ഷഓമി 12 അൾട്രാ. ഇത് ക്വാൽകോമിന്റെ ഏറ്റവും മികച്ച സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്‌സെറ്റിനെ പായ്ക്ക് ചെയ്യും. മറ്റ് രണ്ട് മോഡലുകളും ഇതേ ചിപ്പുമായി വരുമെന്ന് പറയപ്പെടുന്നു. ലഭ്യമായ റിപ്പോർട്ട് പ്രകാരം മീഡിയടെക് ഡൈമെൻസിറ്റി 9000 പ്രോസസർ ഉള്ള ഒരു ഷഓമി 12 പ്രോ മോഡലും ഉണ്ടാകാം.

എന്നാൽ ഷഓമി 12എസ് സീരീസ്, ഷഓമി 12 അൾട്രാ എന്നിവയുടെ ഇന്ത്യൻ ലോഞ്ചിനെക്കുറിച്ച് വിവരങ്ങൾ ലഭ്യമല്ല. അതേസമയം, പുതിയ ഹാൻഡ്സെറ്റുകളെ ഇന്ത്യയിൽ ഷഓമി 12എക്സ്, ഷഓമി 12 പ്രോ എന്ന് വിളിക്കാം. അൾട്രായ്ക്കും ഇതേ പേരായിരിക്കും ഉണ്ടാവുക.

English Summary: Xiaomi 12S, Xiaomi 12 Ultra and Xiaomi 12S Pro coming on July 5

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS