അതിവേഗ ചാർജിങ്, മികവാർന്ന ഫീച്ചറുകൾ, വണ്‍പ്ലസ് നോർഡ് 2ടി ഇന്ത്യയിലെത്തി, വിലയോ?

OnePlus-Nord-2T-
SHARE

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം വൺപ്ലസിന്റെ പുതിയ ഹാൻഡ്സെറ്റ് നോർഡ് 2ടി (OnePlus Nord 2T) ഇന്ത്യയിൽ അവതരിപ്പിച്ചു. 28,999 രൂപയാണ് തുടക്കവില. പുതിയ മീഡിയടെക് ചിപ്പ് ആണ് ഉപയോഗിച്ചിരിക്കുന്നത്. അതിവേഗ ചാർജിങ് സംവിധാനവുമുണ്ട്.

വൺപ്ലസിന്റെ പുതിയ മിഡ് റേഞ്ച് 5ജി ഹാൻഡ്‌സെറ്റിന് മൂന്ന് വർഷത്തോളം ആൻഡ്രോയിഡ് ഒഎസ് സുരക്ഷാ അപ്‌ഡേറ്റുകൾ ലഭിക്കുമെന്നാണ് റിപ്പോർട്ട്. വണ്‍പ്ലസ് നോർഡ് 2ടി ആൻഡ്രോയിഡ് 12 ഔട്ട് ഓഫ് ദി ബോക്‌സ് ഒഎസുമായാണ് വരുന്നത്. ഇത് ഭാവിയിൽ ആൻഡ്രോയിഡ് 13, ആൻഡ്രോയിഡ് 14 ലേക്ക് മാറാനും കഴിയും. പുതിയ വൺപ്ലസ് 5ജി ഫോണിന് 80W ഫാസ്റ്റ് ചാർജിങ് പിന്തുണ, എച്ച്ഡിആർ10 പ്ലസ് അമോലെഡ് പാനൽ, സ്റ്റീരിയോ സ്പീക്കറുകൾ, മീഡിയടെക് ചിപ്പ് എന്നിവ ഉൾപ്പെടുത്തിയതിനാൽ വൺപ്ലസ് ആരാധാകരെ ആകർഷിക്കുമെന്ന് കരുതുന്നു.

വണ്‍പ്ലസ് നോർഡ് 2ടി യുടെ ഇന്ത്യയിലെ വില 8ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 28,999 രൂപയാണ്. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 33,999 രൂപയുമാണ് വില. സ്മാർട് ഫോൺ ജൂലൈ 5ന് വിൽപനയ്‌ക്കെത്തും. ആമസോണിലൂടെയും മറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെയും വണ്‍പ്ലസ് നോർഡ് 2ടി വാങ്ങാം.

വണ്‍പ്ലസ് നോർഡ് 2ടിയിലെ 6.43 ഇഞ്ച് ഡിസ്‌പ്ലേ ഫുൾ എച്ച്ഡിപ്ലസ് റെസലൂഷൻ പിന്തുണയ്ക്കുന്നു. അമോലെഡ് പാനലിന് 90Hz റിഫ്രഷ് റേറ്റ് ഉണ്ട്. ഡിസ്പ്ലേയ്ക്ക് എച്ച്ഡിആർ 10+ സർട്ടിഫിക്കേഷനും ഉണ്ട്. ഇതിനാൽ വണ്‍പ്ലസ് നോർഡ് 2ടി മിഡ് റേഞ്ച് സ്മാർട് ഫോണിൽ ഉപയോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ള ഉള്ളടക്കം ആസ്വദിക്കാനാകും.

പുതിയ മീഡിയടെക് ഡൈമെൻസിറ്റി 1300 ചിപ്‌സെറ്റ് ആണ് മറ്റൊരു പ്രധാന ഫീച്ചർ. ഇത് 12 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജും നൽകുന്നു. 4,500 എംഎഎച്ച് ആണ് ബാറ്ററി. 80W ചാർജിങ് പിന്തുണയുമുണ്ട്. നിലവിൽ, വൺപ്ലസ് 10 ആർ മോഡലിൽ ആണ് 80W ഫാസ്റ്റ് ചാർജർ വാഗ്ദാനം ചെയ്യുന്നത്. ഇതേ ഹാൻഡ്സെറ്റ് ഇന്ത്യയിൽ 38,999 രൂപയ്ക്കാണ് വിൽക്കുന്നത്.

വണ്‍പ്ലസ് നോർഡ് 2ടി യിൽ ഒരു ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ആണുള്ളത്. ഇതിൽ ഒഐഎസ് പിന്തുണയുള്ള 50-മെഗാപിക്സൽ സോണി IMX766 പ്രൈമറി ക്യാമറയും ഉൾപ്പെടും. 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 2 മെഗാപിക്സൽ ടെർഷ്യറി സെൻസറുമായാണ് ഇത് ജോടിയാക്കിയിരിക്കുന്നത്. മുന്നില്‍ ഇഐഎസ്‌ ( ഇലക്‌ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ) പിന്തുണയുള്ള 32 മെഗാപിക്‌സലിന്റേതാണ് ക്യാമറ.

English Summary: OnePlus Nord 2T launched in India with 80W fast charging, price starts at Rs 28,999

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS