Premium

4k വിഡിയോ ക്യാമറ, റാം പ്ലസ് സംവിധാനം, സൂപ്പർ ഡിസ്‌പ്ലേ... സാംസങ് ഗാലക്സി എം53 5ജി – റിവ്യൂ

SHARE

ജനപ്രിയ ഫോണായ ഗാലക്സി എം52ന്റെ പിൻഗാമിയായി ഫ്ളാഗ് ഷിപ്പ് ഫോണുകളോടു കിടപിടിക്കുന്ന  ക്വാളിറ്റിയുള്ള ഡിസ്പ്ലേ അവതരിപ്പിച്ചു കൊണ്ടാണ് സാംസങ് ഗാലക്സി എം53 സാംസങ് പുറത്തിറക്കിയത്. ഈ വർഷം സാംസങ് വിപണിയിലെത്തിച്ച മൂന്നാമത്തെ ഗാലക്സി എം സീരീസിലുള്ള ഫോണാണ് ഗാലക്സി എം 53 5ജി. ഡിസ്പ്ലേയ്ക്കു കോര്‍ണിങ് ഗോറില്ല ഗ്ലാസ് 5ന്റെ സുരക്ഷയാണ് നൽകിയിരിക്കുന്നത്. പിന്നിൽ പോളി കാർബണേറ്റ് ഗ്ലാസും നൽകിയിരിക്കുന്നു. ക്യാമറകൾക്കും ഗോറില്ല ഗ്ലാസ് സുരക്ഷ നൽകിയിട്ടുണ്ട്.

∙ ഡിസൈൻ

7.4 എംഎം മാത്രമാണ് ഫോണിന്റെ തിക്നസ് വരുന്നത്. 173 ഗ്രാം മാത്രമാണ് ഭാരം. 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ളസ്  സൂപ്പർ അമോലെഡ് ഡിസ്പ്ളേ, 120 ഹെർട്സ് ആണ് എം 53യുടെ റിഫ്രെഷ് റേറ്റ്. വളരെയധികം റെസ്പോൺസീവായ സൈഡ് മൗണ്ട് ഫിംഗർ പ്രിന്റ് സെൻസറാണ് ഫോണിൽ വന്നിരിക്കുന്നത്. മോണോ സ്പീക്കറുകളാണ് വരുന്നത്, പക്ഷേ ഹെഡ് സെറ്റ് കണക്ട് ചെയ്താൽ ഡോൾബി അറ്റ്മോസ് ആസ്വദിക്കാം.

∙ ക്യാമറ

4 ക്യാമറകളാണ് വരുന്നത്. പ്രൈമറി ക്യാമറ 108 മെഗാപിക്സലാണ്. 8 മെഗാപിക്സൽ അൾട്രാ വൈഡ് സെക്കൻഡറി കാമറയും 2 മെഗാപിക്സൽ ഡെപ്തും മാക്രോയുമാണ് വരുന്നത്. സെന്റർ പഞ്ച് ഹോളിൽ 32 മെഗാ പിക്സലിന്റെ സെൽഫി സെൻസറാണ് നൽകിയിരിക്കുന്നത്

ഫ്രണ്ട് ക്യാമറയിലും 4കെ റെസലൂഷന്‍ ഷൂട്ടിങ് കപ്പാസിറ്റിയാണ് നൽകിയിരിക്കുന്നത്. ഒബ്ജെക്ട് ഇറേസ്, റീമാസ്റ്റർ പോലെയുള്ള സംവിധാനങ്ങള്‍ ഫോട്ടോ പ്രേമികൾക്ക് വളരെയധികം ഇഷ്ടപ്പെടും.

Samsung Galaxy M53 5G

Samsung Galaxy M53 5G
 • Display
  6.70-inch, Resolution- 1080x2400 pixels
 • Camera
  108-megapixel
 • Battery
  5000mAh
 • Price
  26,499
 • Display
  6.70-inch
 • Processor
  MediaTek Dimensity 900
 • Front Camera
  32-megapixel
 • Rear Camera
  108-megapixel + 8-megapixel + 2-megapixel + 2-megapixel
 • RAM
  6GB, 8GB
 • Storage
  128GB
 • Battery
  5000mAh
 • OS
  Android 12
 • Resolution
  1080x2400 pixels

∙ സോഫ്റ്റ്‌വെയർ

ആൻഡ്രോയിഡ് 12ൽ അധിഷ്ഠിതമായുള്ള സാംസങ്ങിന്റെ വൺ യുഐ 4.0 ആണ് ഈ ഫോണിൽ എത്തുന്നത്. 2 വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും നാലു വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും സാംസങ് വാഗ്ദാനം ചെയ്യുന്നു. മീഡിയ ടെക് ഡിമെൻസിറ്റി 900 6നാനോ മീറ്റർ പ്രോസസറാണ് എം 53യിൽ വരുന്നത്.

മീഡിയ ടെക് ഡിമെൻസിറ്റി 900 പ്രോസസറാണ് ഫോണിൽ നൽകിയിരിക്കുന്നത്. വേപര്‍ കൂളിങ് ടെക്നോളജി ഉള്ളതിനാൽ ഒപ്റ്റിമൈസ് ചെയ്ത ഗെയിമൊക്കെ നല്ലപോലെ കളിക്കാനാകും. 12 ഓളം 5ജി ബാൻഡുകളാണ് വരുന്നത്. തൊട്ടു മുൻപുള്ള എം 52 സ്നാപ്ഡ്രാഗൺ 778 ആയിരുന്നു. ഓട്ടോ ഡേറ്റാ സ്വിച്ചിങ് സംവിധാനം ഈ ഫോണിൽ അവതരിപ്പിച്ചിട്ടുണ്ട്. നെറ്റ്‌വർക് പ്രശ്നങ്ങളില്ലാതെ ഫോണുപയോഗിക്കാൻ ഈ സംവിധാനം സഹായിക്കും.

ക്രൗഡഡ് ആയ സ്ഥലങ്ങളിലും വോയിസ് കോളിങ് സംവിധാനം ഉപയോഗിക്കാൻ വോയിസ് ഫോക്കസ് സംവിധാനവും ഫോണിൽ ലഭിക്കുന്നുണ്ട്. 6 ജിബി, 8 ജീബി റാമുകൾക്കൊപ്പം റാം പ്ലസ് ഓപ്ഷനുമുണ്ട്. അതായത് 6 ജിബി റാമിന്റെ ഫോണിനു ഇന്റേണൽ മെമ്മറിയിൽ നിന്നും 6 ജിബി റാം ആഡ് ചെയ്യാനാകും. 8 ജിബി റാമിന്റെ ഫോണിൽ 8 ജിബി റാമും ഉൾപ്പെടുത്താനാകും.

galaxy-m53-5g

25W ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി. എന്നാൽ ബോക്സിൽ ട്രാവൽ അഡാപ്റ്റർ  ഉൾപ്പെടുത്തിയിട്ടില്ല. ഫോണിനൊപ്പം വാങ്ങിയാൽ 300 രൂപയിൽ താഴെ വിലയിൽ ലഭിക്കും. 30,000 രൂപയിൽ താഴെയാണ് ഫോണിന്റെ വില.

English Summary: Samsung Galaxy M53 Review

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാം അറിയുന്നവൻ മമ്മൂട്ടി. ft - സോളമന്റെ തേനീച്ചകൾ | Exclusive Chat With Mammootty

MORE VIDEOS