ADVERTISEMENT

മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് മോട്ടൊറോളയുടെ പുതിയ ഹാൻഡ്സെറ്റ് മോട്ടോ ജി42 ഇന്ത്യയിലെത്തി. ബജറ്റ് ഫോൺ സെഗ്‌മെന്റിൽ ഉൾപ്പെടുത്തി അവതരിപ്പിച്ച മോട്ടറോളയുടെ ഏറ്റവും പുതിയ മോഡലാണിത്. യൂറോപ്പ്, ലാറ്റിനമേരിക്ക, മിഡിൽ ഈസ്റ്റ് എന്നിവയുൾപ്പെടെയുള്ള വിപണികളിൽ കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത മോട്ടോ ജി 41ന്റെ പരിഷ്കരിച്ച പതിപ്പ് കൂടിയാണിത്.

 

moto-g42-1
  • Display
    6.40-inch
  • Camera
    50-megapixel
  • Battery
    5000mAh
  • Price
    13,999
Display
6.40-inch
Processor
Snapdragon 680
Front Camera
16-megapixel
Rear Camera
Rear Camera 50-megapixel + 8-megapixel
RAM
4GB
Storage
64GB
Battery
5,000mAh
OS
Android 12
Resolution
1,080x2,400 pixels

മോട്ടോ ജി42 ന്റെ ഇന്ത്യയിലെ അടിസ്ഥാന (4ജിബി റാം + 64ജിബി സ്റ്റോറേജ് ) വേരിയന്റിന് 13,999 രൂപയാണ് വില. അറ്റ്‌ലാന്റിക് ഗ്രീൻ, മെറ്റാലിക് റോസ് നിറങ്ങളിൽ വരുന്ന ഫോൺ ജൂലൈ 11 മുതൽ ഫ്ലിപ്കാർട്ടിലൂടെയും തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ വഴിയും വിൽപനയ്‌ക്കെത്തും. എസ്ബിഐ കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 1,000 രൂപയുടെ അധിക കിഴിവ് ലഭിക്കും. 419 രൂപയുടെ ജിയോ പ്ലാൻ ആക്ടിവേറ്റ് ചെയ്യുന്നവർക്ക് 2,549 രൂപയുടെ ആനുകൂല്യങ്ങളും ലഭിക്കും.

 

ഡ്യുവൽ സിം (നാനോ) ഉപയോഗിക്കാവുന്ന മോട്ടോ ജി42 ൽ ആൻഡ്രോയിഡ് 12 ഒഎസ് ആണ് പ്രവർത്തിക്കുന്നത്. കൂടാതെ 20:9 വീക്ഷണാനുപാതവും 60Hz റിഫ്രഷ് റേറ്റുമുള്ള 6.4 ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,400 പിക്സലുകൾ) അമോലെഡ് ഡിസ്‌പ്ലേയാണ് മോട്ടോ ജി42ൽ അവതരിപ്പിക്കുന്നത്. സ്നാപ്ഡ്രാഗൺ 680 പ്രോസസർ, അഡ്രിനോ 610 ജിപിയു, 4ജിബി LPDDR4x റാം എന്നിവയാണ് ഈ ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 

 

8 മെഗാപിക്സൽ അൾട്രാ വൈഡും ഡെപ്ത് ഷൂട്ടറും 2 മെഗാപിക്സൽ മാക്രോ ഷൂട്ടറും സഹിതം എഫ്/1.8 ലെൻസുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസറും ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടൊപ്പമാണ് മോട്ടോ ജി42 വരുന്നത്. സെൽഫികൾക്കും വിഡിയോ ചാറ്റുകൾക്കുമായി മോട്ടോ ജി42ൽ 16-മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഉണ്ട്.

 

മോട്ടോ ജി42 ൽ 64ജിബി ഓൺബോർഡ് uMCP സ്റ്റോറേജ് ആണുള്ളത്. ഇത് മൈക്രോ എസ്ഡി കാർഡ് വഴി (1ടിബി വരെ) വിപുലീകരിക്കാം. 4ജി, വൈ-ഫൈ 802.11എസി, ബ്ലൂടൂത്ത് വി5.0, എഫ്എം റേഡിയോ, ജിപിഎസ്/ എ-ജിപിഎസ്, എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി, 3.5എംഎം ഹെഡ്‌ഫോൺ ജാക്ക് എന്നിവ മോട്ടോ ജി42-ലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്കോപ്പ്, മാഗ്നെറ്റോമീറ്റർ, പ്രോക്സിമിറ്റി സെൻസർ എന്നിവയാണ് പ്രധാന സെൻസറുകൾ ഉൾപ്പെടുന്നു. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറിന്റെ സേവനവും ലഭ്യമാണ്.

 

മോട്ടോ ജി42 ൽ ഡോൾബി അറ്റ്‌മോസിനുള്ള പിന്തുണയുള്ള ഇരട്ട സ്റ്റീരിയോ സ്പീക്കറുകൾ ഉണ്ട്. 20W ടർബോപവർ ഫാസ്റ്റ് ചാർജിങ്ങിനെ ( ബോക്‌സിൽ ചാർജർ ഉണ്ട്) പിന്തുണയ്‌ക്കുന്ന 5,000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ ജി42-ൽ സജ്ജീകരിച്ചിരിക്കുന്നത്, കൂടാതെ ഒറ്റ ചാർജിൽ 30 മണിക്കൂറിലധികം ബാക്കപ്പ് നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു.

 

English Summary: Moto G42 With Triple Rear Cameras, 20:9 AMOLED Display Launched in India: Price, Specifications

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com