ADVERTISEMENT

പുതിയ സ്മാർട് ഫോൺ ടെക്നോ സ്പാർക് 8 പി (Tecno Spark 8P) ഇന്ത്യയിൽ അവതരിപ്പിച്ചു. ഡിസ്പ്ലേയിൽ വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ചും ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമാണ് ഫോണിന്റെ സവിശേഷത. ഇതിൽ ഒക്ടാ-കോർ മീഡിയടെക് പ്രോസസര്‍ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സ്‌റ്റോറേജ് എടുത്ത് റാം ആയി ഉപയോഗിക്കുന്നതിനുള്ള മെമ്മറി ഫ്യൂഷൻ ഫീച്ചറും ഇതിലുണ്ട്. 

 

ടെക്നോ സ്പാർക് 8 പിയുടെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന്റെ ഇന്ത്യയിലെ വില 10,999 രൂപയാണ്. അറ്റ്‌ലാന്റിക് ബ്ലൂ, ഐറിസ് പർപ്പിൾ, തഹിതി ഗോൾഡ്, ടർക്കോയിസ് സിയാൻ എന്നീ നിറങ്ങളിലാണ് സ്‌മാർട് ഫോൺ വരുന്നത്. 4 ജിബി റാം + 128 ജിബി സ്റ്റോറേജ് കോൺഫിഗറേഷനിൽ കഴിഞ്ഞ വർഷം നവംബറിൽ ഫിലിപ്പീൻസിൽ അവതരിപ്പിച്ചതാണ് ടെക്നോ സ്പാർക് 8 പി.

 

ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള HiOS 7.6 ഒഎസിലാണ് ടെക്നോ സ്പാർക് 8 പി പ്രവർത്തിക്കുന്നത്. 401ppi പിക്‌സൽ സാന്ദ്രതയുള്ള 6.6-ഇഞ്ച് ഫുൾ എച്ച്ഡി+ (1,080x2,408 പിക്‌സൽ) ഡോട്ട് ഡിസ്‌പ്ലേയും ഉണ്ട്. 4 ജിബി LPDDR4x റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി85 ആണ് പ്രോസസർ. ഇത് മെമ്മറി ഫ്യൂഷൻ ഫീച്ചർ ഉപയോഗിച്ച് 7 ജിബി വരെ റാം വർധിപ്പിക്കാൻ കഴിയും.

 

ഫേസ്-ഡിറ്റക്ഷൻ ഓട്ടോഫോക്കസുമായി (PDAF) f/1.6 അപ്പേർച്ചർ ലെൻസുമായി ജോടിയാക്കിയ 50 മെഗാപിക്സലിന്റേതാണ്  പ്രധാന ക്യാമറ. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ടെക്നോ സ്പാർക് 8 പി പായ്ക്ക് ചെയ്യുന്നത്. 2കെ ടൈം-ലാപ്‌സ്, സ്ലോ മോഷൻ, വിഡിയോ ബൊക്കെ എന്നിവയുൾപ്പെടെയുള്ള ഷൂട്ടിങ് മോഡുകൾ ഫോണിൽ ലഭ്യമാണ്. സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി ഡ്യുവൽ എൽഇഡി ഫ്ലാഷോടുകൂടിയ 8 മെഗാപിക്സൽ സെൽഫി ക്യാമറയുമായാണ് ഫോൺ വരുന്നത്. 18W ഫാസ്റ്റ് ചാർജിങ് സംവിധാനമുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.

 

English Summary: Tecno Spark 8P With MediaTek Helio G85 SoC, 50-Megapixel Triple Rear Camera Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com