ADVERTISEMENT

മാർച്ച് മാസം അവസാനത്തോടെയാണ് സാംസങ്  ഗാലക്സി എ 53 5ജി എന്ന മോഡൽ ഹാൻഡ്സെറ്റ് അവതരിപ്പിച്ചത്. വിപണിയിലെത്തി മാസങ്ങൾ പിന്നിടുമ്പോഴും മിഡ് റേഞ്ച് സെഗ്മന്റിൽ മികച്ച അഭിപ്രായം നേടി വിൽപനയിൽ മുന്നിൽത്തന്നെയാണ്. 4 വര്‍ഷത്തെ മേജർ അൻഡ്രോയിഡ് അപ്ഡേറ്റുകളും 5 വർഷം വരെയുള്ള സെക്യൂരിറ്റി അപ്ഡേറ്റുകളുമാണ് ഗാലക്സി എ 53 5ജിയുടെ പ്രധാന പ്രത്യേകത.

 

എ 52ന്റെ പിൻഗാമിയായി എത്തിയ ഈ മോഡലിന്റെ പുറംകാഴ്ചയിൽ കഴിഞ്ഞ മോഡലുകളുമായി കാര്യമായ വ്യത്യാസമില്ല. മികച്ച ഡിസ്പ്ലേ തന്നെ എല്ലാ സെഗ്മെന്റിലും ഉറപ്പുവരുത്തുന്ന സാംസങ് ഇവിടെയും പ്രതീക്ഷ തെറ്റിച്ചില്ല. 6.5 ഇഞ്ച് ഫുൾ എച്ച്‍ഡി അമോലെഡ് ഡിസ്പ്ലേയാണ് ഫോണിൽ വരുന്നത്. 120 ഹെർട്സ് റിഫ്രഷ് റേറ്റും, 800 നിറ്റ്സ് ബ്രൈറ്റ്നെസും മികച്ചതായി അനുഭവപ്പെടുന്നു. 

Samsung-A53-5G-

 

വളരെ പ്രവർത്തന ക്ഷമമായ ഇൻ–ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറാണുള്ളത്. മാത്രമല്ല ഐപി 67 വാട്ടർ ആന്‍ഡ് ഡസ്റ്റ് റസിസ്റ്റന്റ് സംവിധാനവും ഗോറില്ല 5ന്റെ പ്രൊട്ടക്ഷനും ഫോണിനെ ചെറിയ പോറലിൽ നിന്നും നനവിൽ നിന്നും സംരക്ഷിക്കും. പോളി കാർബണേറ്റ് ബോഡിയാണ് ഫോണിന്റെ പിൻവശത്തു വരുന്നത്. ഗ്ളോസി ഫിനിഷുള്ള ഫോൺ കാണാൻ മനോഹരമാണ്. 8.1 മില്ലിമീറ്റർ മാത്രമാണ് തിക്നസ്. 189 ഗ്രാം മാത്രമാണ് ഭാരം.

 

a53
  • Display
    6.50-inch
  • Camera
    64-megapixel
  • Battery
    5000mAh
  • Price
    31,499
Display
6.50-inch
Processor
octa-core
Front Camera
32-megapixel
Rear Camera
64-megapixel + 12-megapixel + 5-megapixel + 5-megapixel
RAM
6GB, 8GB
Storage
128GB, 256GB
Battery
5000mAh
OS
Android 12

∙ സോഫ്റ്റ്‌വെയർ

samsung-a53-5g

 

ആൻഡ്രോയിഡ് 12 വൺ യുഐ 4.1 ലാണ് ഫോൺ വിപണിയിലേക്കു എത്തിയത്. അൻഡ്രോയിഡ് 16 വരെയുള്ള അപ്ഡേറ്റുകൾ ലഭിക്കുമെന്നതിനാൽ. സെക്യുരിറ്റിയുടെയും അപ്ഡേഷന്റെയും കാര്യത്തിൽ ആശങ്കകളില്ലാതെ ഗാലക്സി എ53 5ജി ഉപയോഗിക്കാനാകും. 52 ലെ സ്നാപ് ഡ്രാഗൺ പ്രോസസറിനു പകരം എക്സിനോസ് 1280, 5എൻ എം ചിപ്സെറ്റാണ് കരുത്തു പകരുന്നതെന്നതാണ്  ശ്രദ്ധേയമായ മാറ്റം.

 

മാത്രമല്ല റാം പ്ളസ് സംവിധാനവും ഫോണിൽ നൽകിയിരിക്കുന്നു, അതായത് 6 ജിബി റാമിന്റെ ഫോണിനു ഇന്റേണൽ മെമ്മറിയിൽ നിന്നും 6 ജിബി റാം ആഡ് ചെയ്യാനാകും. 8 ജിബി റാമിന്റെ ഫോണിൽ 8 ജിബി റാമും ഉൾപ്പെടുത്താനാകും. ഒരു ടിബി വരെയുള്ള എസ്ഡി കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കും.

 

വളരെ നല്ല സ്റ്റെബിലൈസേഷനുള്ള 64 മെഗാപിക്സലിന്റെ പ്രൈമറി ക്യാമറയാണ് വരുന്നത്, സെക്കൻഡറി ക്യാമറയായി 12 മെഗാപിക്സലിന്റെ അൾട്രാ വൈഡ് ക്യാമറ വളരെയധികം മികച്ച നിലവാരമുള്ളതാണ്. 5 മെഗാപിക്സലിന്റെ ഡെപ്ത്, മാക്രോ സെൻസറുകളുമാണ് വരുന്നത്.

 

സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി മുൻവശത്ത് 32 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.... സെന്റർ പൻച് ഹോളായിട്ടാണ് 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറ എത്തുന്നത്. 25 വാട്ടിന്റെ ചാർജിങ് സംവിധാനത്തിലാണ് ഫോൺ വരുന്നത്. 25W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ആണ് ബാറ്ററി...

 

English Summary: Samsung Galaxy A53 5G Review: A Worthy Successor?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com