ADVERTISEMENT

സാംസങ് ഗാലക്‌സി എം13 സ്മാർട് ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. ഹാൻഡ്സെറ്റിന്റെ 4ജി, 5ജി വേരിയന്റുകളാണ് പുറത്തിറങ്ങിയത്. സാംസങ് ഗാലക്‌സി എം13 സീരീസിന്റെ വില ഇന്ത്യയിൽ 11,999 രൂപ മുതലാണ് തുടങ്ങുന്നത്. വലിയ ബാറ്ററിയും ഡിസ്പ്ലേയുമാണ് ഈ ഹാൻഡ്സെറ്റിന്റെ പ്രത്യേകത.

 

ഗാലക്‌സി എം13 യുടെ 4ജി വേരിയന്റിന്റെ (4ജിബി റാം + 64ജിബി സ്റ്റോറേജ്) വില 11,999 രൂപയാണ്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 13,999 രൂപയും വില നൽകണം. സാംസങ് ഗാലക്‌സി എം13യുടെ 5ജി പതിപ്പും രണ്ട് വേരിയന്റുകളിൽ ലഭ്യമാണ്. 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 13,999 രൂപയാണ് വില. അതേസമയം, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 15,999 രൂപയുമാണ് വില. മിഡ്‌നൈറ്റ് ബ്ലൂ, അക്വാ ഗ്രീൻ, സ്റ്റാർഡസ്റ്റ് ബ്രൗൺ എന്നിവയുൾപ്പെടെ മൂന്ന് കളർ ഓപ്ഷനുകളിലാണ് രണ്ട് ഫോണുകളും വിൽക്കുന്നത്.

 

സാംസങ് ഗാലക്‌സി എം13 4ജിയിൽ 6.6 ഇഞ്ച് ഫുൾ എച്ച്‌ഡി+ ഡിസ്‌പ്ലേയുണ്ട്. കമ്പനിയുടെ ഇൻ-ഹൗസ് എക്‌സിനോസ് 850 പ്രോസസറാണ് ഇതിൽ നൽകുന്നത്. ഇത് 128 ജിബി വരെ സ്റ്റോറേജും 6 ജിബി റാമും പിന്തുണയ്ക്കുന്നു. റാം വെർച്വലായി വികസിപ്പിക്കാനുള്ള ഓപ്ഷൻ നൽകിയിട്ടുണ്ട്. ആൻഡ്രോയിഡ് 12 ഔട്ട് ഓഫ് ദി ബോക്‌സാണ് ഒഎസ്.

 

6,000 എംഎഎച്ച് ആണ് ബാറ്ററി. എന്നാൽ 15W ഫാസ്റ്റ് ചാർജിങ് പിന്തുണ മാത്രമാണ് കമ്പനി നൽകിയിട്ടുള്ളത്. മുൻവശത്ത് 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 5 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുൾപ്പെടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് നൽകിയിരിക്കുന്നത്. മുൻവശത്ത് 8 മെഗാപിക്സലിന്റേതാണ് ക്യാമറ.

 

എന്നാൽ, ഗാലക്‌സി എം13ന്റെ 5ജി വേരിയന്റ് 6.5-ഇഞ്ച് ഫുൾ-എച്ച്‌ഡി + ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയുമായാണ് വരുന്നത്. മീഡിയടെക് ഡൈമൻസിറ്റി 700 ആണ് പ്രോസസർ. ഇതിന് 128 ജിബി വരെ സ്റ്റോറേജും 6 ജിബി റാമും പിന്തുണയ്ക്കുന്നു. 4ജി മോഡലിനെ അപേക്ഷിച്ച് അൽപം ചെറിയ ബാറ്ററിയാണ് ഇതിനുള്ളത്. 15W ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ആണേ ബാറ്ററി. 50 മെഗാപിക്സൽ ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പും 5 മെഗാപിക്സൽ സെൽഫി ഷൂട്ടറും ഉണ്ട്.

 

English Summary: Samsung Galaxy M13 series launched in India, price starts from Rs 11,999

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com