ADVERTISEMENT

ഓഗസ്റ്റ് 2ന് ചൈനയിൽ അവതരിപ്പിക്കുന്ന മോട്ടോ എക്സ്30 പ്രോയിൽ (Moto X30 Pro) 200 മെഗാപിക്സൽ ക്യാമറ ഉണ്ടായിരിക്കുമെന്ന് സ്ഥിരീകരിച്ചു. മോട്ടോയിൽ നിന്നുള്ള മുൻനിര ഹാൻഡ്‌സെറ്റിൽ സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ആയിരിക്കും പ്രോസസർ. 125W ഗാൻ (GaN) ഫാസ്റ്റ് ചാർജിങ് സംവിധാനവും ഈ ഫോണിൽ പ്രതീക്ഷിക്കാം.

മോട്ടോ എക്സ്30 പ്രോയിൽ 200 മെഗാപിക്സൽ ക്യാമറ അവതരിപ്പിക്കുമെന്ന് വെയ്‌ബോയിലൂടെ മോട്ടറോള സ്ഥിരീകരിച്ചിരുന്നു. 200 മെഗാപിക്സൽ ക്യാമറയുള്ള ലോകത്തെ തന്നെ ആദ്യ സ്മാർട് ഫോണാകുമിത്. മോട്ടോ എക്സ് 30 പ്രോയിലെ സെൻസറുകളുടെ ഫോക്കൽ ലെങ്തും കമ്പനി അടുത്തിടെ സ്ഥിരീകരിച്ചിരുന്നു. സെൻസറുകൾക്ക് 35 എംഎം, 50 എംഎം, 85 എംഎം ഫോക്കൽ ലെങ്ത് ആയിരിക്കും. 85 എംഎം ലെൻസ് മികച്ച ക്ലോസപ്പ് പോർട്രെയിറ്റ് ഷോട്ടുകൾ പകർത്താൻ ഉപയോഗപ്പെടുത്താമെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ 50 എംഎം ലെൻസ് ഒരു സാധാരണ വ്യൂ ആംഗിളിൽ മികച്ച രീതിയിൽ ദൃശ്യങ്ങൾ പകർത്താൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 35 എംഎം ലെൻസ് ഈ മൂന്നിലും ഏറ്റവും അടുത്തുള്ള വ്യൂ ആംഗിൾ നൽകുമെന്ന് പറയപ്പെടുന്നു.

മോട്ടോ എക്സ്30 പ്രോ അടുത്തിടെ ഗീക്ക്ബെഞ്ചിൽ XT2241-1 എന്ന മോഡൽ നമ്പറിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. സ്മാർട് ഫോൺ ആൻഡ്രോയിഡ് 12 ലാണ് പ്രവർത്തിക്കുന്നത്. 12 ജിബി റാമുമായിട്ടാണ് മോട്ടോ എക്സ്30 പ്രോ വരുന്നതെന്നും ലഭ്യമായ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാണ്.

മോട്ടോ എക്‌സ് 30 പ്രോയെ കുറിച്ച് നേരത്തേ തന്നെ വാര്‍ത്തകൾ വന്നിരുന്നു. 5,000 എംഎഎച്ച് ആണ് ബാറ്ററി. എച്ച്ഡി+ റെസലൂഷനോട് കൂടിയ 6.67 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേയും 144 ഹെർട്സ് റിഫ്രഷ് റേറ്റും എക്സ് 30 പ്രോയിൽ പ്രതീക്ഷിക്കാം. മോട്ടറോളയിൽ നിന്നുള്ള വരാനിരിക്കുന്ന സ്മാർട് ഫോൺ രണ്ട് റാമിലും സ്റ്റോറേജ് കോൺഫിഗറേഷനുകളിലും വരാം. 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റുകളാണ് പ്രതീക്ഷിക്കുന്നത്.

English Summary: Moto X30 Pro Confirmed to Be the World’s First Smartphone With a 200-Megapixel Camera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com