ADVERTISEMENT

പോക്കറ്റിലൊതുങ്ങുന്ന വിലയിൽ ഒരു കിടിലൻ സ്മാർട്ഫോൺ. എം സീരീസിൽ പുതിയതായി രംഗത്തിറക്കിയ ഗാലക്സി എം13 5ജി എന്ന  പുതിയ ഫോണിനെ സാംസങ് വിശേഷിപ്പിക്കുന്നത് ‘മോർ ദാൻ എ മോൺസ്റ്റർ’ എന്നാണ്. പതിനൊന്ന് 5ജി ബാൻഡുകള്‍,  50 എംപി ക്യാമറ,  മിഡിയാടെക് ഡിമെന്‍സിറ്റി 700 പ്രോസസർ. 5000 എംഎച്ച് ബാറ്ററി, 15 വാട്ടിന്റെ ഫാസ്റ്റ് ചാർജർ ഒപ്പം പോക്കറ്റിലൊതുങ്ങുന്ന വിലയും. ഇതിനെ മോൺസ്റ്റർ എന്നല്ലാതെ എന്തുവിളിക്കാനാകും. 

M13-5G

 

∙ ഡിസൈൻ

 

തരക്കേടില്ലാത്ത ലുക്കുള്ള ഫോണിനു പ്ലാസ്റ്റിക് ബോഡിയാണ് വരുന്നത്. ഗൊറില്ല ഗ്ലാസ് 3യുടെ പ്രൊട്ടക്ഷനാള്ളത്. സൈഡ് മൗണ്ട‍ട് ഫിംഗർ പ്രന്റ് സെൻസറും ഫേസ് അൺ ലോക് സംവിധാനവും സ്മൂത്ത് പെർഫോമൻസാണ്. മുകളിലായി നോയിസ് ക്യാൻസലേഷൻ മൈക്രോഫോണുണ്ട്. വലതുവശത്തായി സിം ട്രേയും. ഇടതുവശത്തായി വോളിയം റോക്കർ. സൈഡ് മൗണ്ടഡ് ഫിംഗർ പ്രിന്റ് സ്കാനർ എന്നിവയും ഉണ്ട്.

M13-5G-

 

∙ ഡിസ്പ്ലേ

 

6.6 ഇഞ്ചിന്റെ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് എം13 5ജിയിൽ വരുന്നത്. എന്നാൽ എം13 4ജിയുടേതിനു ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയായിരുന്നു. 90 ഹെർട്സ് എന്ന അഡാപ്റ്റീവ് റിഫ്രഷ് റേറ്റാണ് വരുന്നത്. നോച്ച് സംവിധാനം ചെറിയൊരു പോരായ്മയായി തോന്നുന്നുണ്ട്. 

m13
  • Display
    6.50-inch
  • Camera
    50MP
  • Battery
    5000mAh
  • Price
    13,999
Display
6.50-inch
Processor
ediaTek Dimensity 700 Soc
Front Camera
5-megapixel
Rear Camera
50-megapixel + 2-megapixel
RAM
4GB, 6GB
Storage
64GB, 128GB
Battery
5000mAh
OS
Android 12

 

∙ ക്യാമറ

 

ഡ്യുവല്‍ ക്യാമറ സംവിധാനമാണ് ഫോണിലുള്ളത്. പ്രൈമറി ക്യാമറ 50 മെഗാപിക്സലും സെക്കൻഡറി ക്യാമറ 3 എംപി ഡെപ്ത് സെൻ‌സറുമാണ്. ഔട്ട്ഡോറിൽ‌ അത്യാവശ്യം മികച്ച ചിത്രങ്ങള്‍ തന്നെയാണ് ലഭിക്കുന്നത്. ലോ ലൈറ്റിലും ഔട്ട് ഡോർ വിഡിയോ എടുക്കുമ്പോഴും മികച്ച ദൃശ്യങ്ങൾ ലഭിക്കുന്നുണ്ട്. 5 മെഗാ പിക്സൽ സെൽഫി ഷൂട്ടറാണുള്ളത്. ഫുൾ എച്ച്ഡ‍ി 30 എഫ്പിഎസിൽ ദൃശ്യങ്ങൾ പകർത്താനാകുന്നുണ്ട്. 

 

∙ പ്രോസസർ

 

ആൻഡ്രോയിഡ് 12ൽ വൺ യുഐ കോറിനൊപ്പം മിഡിയടെക് ഡിമെൻസിറ്റി 700 പ്രോസസറാണ് വരുന്നതെന്നതാണ് പ്രധാന ഹൈലൈറ്റ്. വലിയ പ്രശ്നങ്ങളില്ലാതെ ഗെയ്മിങ് എക്സിപീരിയൻസും എന്നാൽ ഡേ റ്റു ഡേ ആക്ടീവിടീസിന്റെ കാര്യത്തിൽ സ്മൂത്ത് പെർഫോമൻസും സാംസങ് ഉറപ്പു നൽകുന്നു.

 

∙ ഓട്ടോ ഡേറ്റാ സ്വിച്ചിങ്

 

ആദ്യ സിമ്മിൽ നെറ്റ് വർക് ലഭ്യമല്ലെങ്കിൽ സെക്കൻഡറി സിമ്മിലെ ഡേറ്റ ഉപയോഗിച്ചു പ്രവർത്തനം സാധ്യമാകുന്ന ഓട്ടോ ഡേറ്റാ സ്വിച്ചിങ് സംവിധാനം ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 5000 എംഎഎച്ച് എന്ന മികച്ച ബാറ്ററിയുള്ള ഫോണിനൊപ്പം 15 വാട്ടിന്റെ ഫാസ്റ്റ് ചാർജറും ബോക്സിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അക്വാ ഗ്രീൻ, മിഡ് നൈറ്റ് ബ്ലൂ, സ്റ്റാർ ഡസ്റ്റ് ബ്രൗൺ എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാക്കും. 4 ജിബി 64 ജിബി വേരിയന്റിന് 13,999 രൂപയും 6 ജിബി 128 ജിബി വേരിയന്റിനു 15,999 രൂപയുമാണ് വില വരുന്നത്.

 

English Summary: Samsung M13 5G, More Than A Monster | Malayalam Review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com