200 എംപി ക്യാമറയുള്ള ലോകത്തിലെ ആദ്യ ഫോൺ പുറത്തിറക്കി മോട്ടറോള

Motorola-X30-Pro
Photo: Motorola
SHARE

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം മോട്ടറോളയുടെ 200 മെഗാപിക്സൽ ക്യാമറാ ഫോൺ പുറത്തിറങ്ങി. ലോകത്തിലെ ആദ്യത്തെ 200 മെഗാപിക്സൽ ഫോണായ മോട്ടറോള എക്സ്30 പ്രോ (Motorola X30 Pro) കഴിഞ്ഞ ദിവസമാണ് അവതരിപ്പിച്ചത്. മോട്ടോറോള X30 പ്രോ ഹാൻഡ്സെറ്റ് മോട്ടോ റേസർ 2022 നൊപ്പമാണ് മോട്ടറോള പുറത്തിറക്കിയത്. 200 മെഗാപിക്സൽ ക്യാമറ സെൻസറിനൊപ്പം ക്വാൽകം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 പ്രോസസർ, 125W ഫാസ്റ്റ് ചാർജിങ് സംവിധാനം എന്നിവയും മോട്ടോ എക്സ്30 പ്രോയുടെ പ്രധാന ഫീച്ചറുകളാണ്.

6.7-ഇഞ്ച് എഫ്എച്ച്ഡി+ ഐപിഎസ് പാനലുമായാണ് മോട്ടറോള എക്സ്30 പ്രോ വരുന്നത്. ക്വാൽകം സ്നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 ആണ് പ്രോസസർ. 12 ജിബി വരെയുള്ള LPDDR5 റാം, 512 ജിബി വരെയുള്ള UFS 3.1 സ്റ്റോറേജ് എന്നിവയിലാണ് മോട്ടറോള എക്സ്30 പ്രോ പ്രവർത്തിക്കുന്നത്.

ക്യാമറാ വിഭാഗത്തിൽ 1/1.22 ഇഞ്ച് സെൻസർ വലുപ്പമുള്ള 200 എംപി സാംസങ് ISOCELL എച്ച്പി1 ക്യാമറയുമായാണ് മോട്ടറോള എക്സ്30 പ്രോ വരുന്നത്. മോട്ടറോള ഒഴികെ, മറ്റൊരു സ്മാർട് ഫോൺ കമ്പനിയും 200 മെഗാപിക്‌സൽ സെൻസർ പരീക്ഷിച്ചിട്ടില്ല. ചാമെലിയോൻസെൽ ( ChameleonCell) എന്ന പുതിയ പിക്സൽ-ബിന്നിങ് സാങ്കേതികവിദ്യയുമായാണ് മോട്ടറോള എക്സ്30 പ്രോ വരുന്നത്.

മോട്ടറോള X30 പ്രോയുടെ 8 ജിബി+128 ജിബി വേരിയന്റിന്റെ ചൈനയിലെ വില 3699 യുവാൻ (ഏകദേശം 43,999 രൂപ) ആണ്. 12ജിബി + 256ജിബി, 12ജിബി + 512ജിബി വേരിയന്റുകൾക്ക് യഥാക്രമം 4,199 യുവാൻ (ഏകദേശം 49,000 രൂപ), 4,499 യുവാൻ (53,201 രൂപ) എന്നിങ്ങനെയാണ് വില. ചൈനയിൽ മാത്രമാണ് മോട്ടറോള ഈ ഹാൻഡ്സെറ്റ് അവതരിപ്പിച്ചത്.

English Summary: Motorola has finally unveiled world’s first phone with 200-megapixel camera

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നല്ലതു ചെയ്യുന്നവരെല്ലാം ദൈവമാണ് | Nikhil Siddhartha | Anupama Parameswaran Latest Interview

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}