വിവോ വൈ77 ഇ 5ജി വിപണിയിലേക്ക്, 5000 എംഎംഎഎച്ച് ബാറ്ററി, മികച്ച പ്രോസസർ

Vivo-Y77e-5G
SHARE

വിവോയുടെ വൈ സീരീസിലെ ഏറ്റവും പുതിയ മോഡലായി വിവോ വൈ77 ഇ 5ജി ( Vivo Y77e 5G) ചൈനയിൽ അവതരിപ്പിച്ചു. 60Hz റിഫ്രഷ് റേറ്റ് ഉള്ള വാട്ടർഡ്രോപ്പ് സ്റ്റൈൽ നോച്ച് ഡിസ്‌പ്ലേയാണ് പുതിയ ഫോണിന്റെ പ്രധാന സവിശേഷത. മീഡിയടെക് ഡൈമെൻസിറ്റി 810 ആണ് പ്രോസസർ. 

വിവോ വൈ77 ഇ 5ജിയുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 1,699 യുവാൻ (ഏകദേശം 20,000 രൂപ) ആണ് ചൈനയിലെ വില. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിലും 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിലും ഫോൺ വരുന്നുണ്ട്. എന്നാൽ ഈ വേരിയന്റുകളുടെ വില വിവോ വെളിപ്പെടുത്തിയിട്ടില്ല. ക്രിസ്റ്റൽ ബ്ലാക്ക്, ക്രിസ്റ്റൽ പൗഡർ കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാകും.

ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള വിവോ വൈ77 ഇ 5ജി ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഒറിജൻഒഎസിലാണ് പ്രവർത്തിക്കുന്നത്. 60Hz റിഫ്രഷ് റേറ്റ്, 90.61 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോ, 180Hz ടച്ച് സാംപ്ലിങ് റേറ്റ് എന്നിവയുള്ള 6.58 ഇഞ്ച് ഫുൾ-എച്ച്‌ഡി പ്ലസ് (1,080x2,408 പിക്‌സൽ) ഡിസ്‌പ്ലേ ഇതിലുള്ളത്. ഒക്ടാ-കോർ 6എൻഎം മീഡിയടെക് ഡൈമൻസിറ്റി 810 പ്രോസസർ, ഒപ്പം മാലി ജി57 ജിപിയു, 8 ജിബി വരെ LPDDR4x റാമും ഉണ്ട്.

വിവോ വൈ77 ഇ 5ജി ഡ്യുവൽ പിൻ ക്യാമറാ സജ്ജീകരണത്തോടെയാണ് വരുന്നത്. f/2.2 ലെൻസുള്ള 13 മെഗാപിക്സൽ പ്രൈമറി സെൻസറും f/2.4 ലെൻസുള്ള 2 മെഗാപിക്സൽ മാക്രോ സെൻസറും ഉൾപ്പെടുന്നതാണ് ക്യാമറകൾ. സെൽഫികൾക്കും വിഡിയോ ചാറ്റുകൾക്കുമായി 8 മെഗാപിക്സൽ ക്യാമറയാണ്. സൂപ്പർ എച്ച്ഡിആർ, മൾട്ടിലെയർ പോർട്രെയ്റ്റ്, സ്ലോ-മോഷൻ, പനോരമ, ലൈവ് ഫോട്ടോ, സൂപ്പർ നൈറ്റ് മോഡ് എന്നിവ പിന്തുണയ്ക്കുന്നതാണ് ക്യാമറകൾ.

വിവോ വൈ77 ഇ 5ജിയിൽ 256 ജിബി വരെ യുഎഫ്എസ് 2.2 ഓൺബോർഡ് സ്റ്റോറേജ് ഉണ്ട്. ഇത് മൈക്രോ എസ്ഡി കാർഡ് വഴി (1 ടിബി വരെ) വികസിപ്പിക്കാം. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, പ്രോക്സിമിറ്റി സെൻസർ എന്നിവ ബോർഡിലുള്ള സെൻസറുകളിൽ ഉൾപ്പെടുന്നു. ഫോൺ സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറുമായാണ് വരുന്നത്. ഫേസ് അൺലോക്ക് ഫീച്ചറിന്റെ സേവനവും ലഭ്യമാണ്. 18W ഫ്ലാഷ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന വിവോ വൈ77 ഇ 5ജിയിൽ 5,000 എംഎഎച്ച് ആണ് ബാറ്ററി. ഒറ്റ ചാർജിൽ 25 ദിവസത്തെ സ്റ്റാൻഡ്‌ബൈ ടൈം ബാറ്ററി നൽകുമെന്ന് പറയപ്പെടുന്നു.

English Summary: Vivo Y77e 5G 5,000mAh Battery Launched

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA