ADVERTISEMENT

ജനപ്രിയ സ്മാർട് ഫോൺ ബ്രാൻഡ് നോക്കിയയുടെ പുതിയ ഹാൻഡ്സെറ്റ് നോക്കിയ 2660 ഫ്ലിപ്പ് (Nokia 2660 Flip ) ഇന്ത്യയിൽ അവതരിപ്പിച്ചു. വലിയ ഡിസ്‌പ്ലേ, വലിയ നമ്പർ പാഡുകൾ, മിനുസമാർന്ന ഡിസൈൻ എന്നിവയാണ് നോക്കിയ 2660 ഫ്ലിപ്പിന്റെ പ്രധാന ഫീച്ചറുകൾ. പുതിയ ഫീച്ചർ ഫോണിൽ പ്രായമായ ഉപയോക്താക്കൾക്ക് ഉപകരിക്കുന്ന ശ്രവണസഹായ സംവിധാനവും ഉണ്ട്. അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാവുന്ന എമർജൻസി ബട്ടണും നോക്കിയ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. ഫ്ലിപ്പ് ഫോണിന് പുറമെ വലിയ ഡിസ്‌പ്ലേയുള്ള മറ്റൊരു ഫീച്ചർ ഫോണായ നോക്കിയ 8210 4ജിയും അവതരിപ്പിച്ചു.

 

ഉപഭോക്താക്കൾക്ക് കൂടുതൽ ഫീച്ചറുകളുള്ള, മികച്ച ഉൽപന്നങ്ങൾ നൽകാൻ കമ്പനി ശ്രമിക്കുന്നുണ്ടെന്ന് എച്ച്എംഡി ഗ്ലോബൽ-ഇന്ത്യ‌ ആൻഡ് എംഇഎൻഎ വൈസ് പ്രസിഡന്റ് മൻമീത് സിങ് കൊച്ചാർ പറഞ്ഞു. ഞങ്ങളുടെ ഫ്ലിപ്പ് ഫോണുകൾ എല്ലായ്‌പ്പോഴും മുതിർന്നവർക്കിടയിൽ ജനപ്രിയമാണ്. ഇതോടൊപ്പം തന്നെ അടുത്തിടെ യുവാക്കളും ഫീച്ചർ ഫോൺ ഉപയോഗിക്കുന്നത് ട്രെൻഡായി സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 

∙ നോക്കിയ 2660 ഫ്ലിപ്പ്

 

നോക്കിയ 2660 ഫ്ലിപ്പ് എല്ലാ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും നോക്കിയയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ഇ-കൊമേഴ്‌സ് സൈറ്റിലും 4,699 രൂപയ്ക്ക് ലഭ്യമാണ്. കറുപ്പ്, നീല, ചുവപ്പ് എന്നീ നിറങ്ങളിൽ ഫീച്ചർ ഫോൺ വാങ്ങാം. നോക്കിയ 8210 4ജി ഹാൻഡ്സെറ്റ് 3,999 രൂപയ്ക്കുമാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. നോക്കിയയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും എല്ലാ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ലഭ്യമാണ്.

 

മുതിർന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടുള്ള ഫീച്ചർ ഫോണാണ് നോക്കിയ 2660 ഫ്ലിപ്പ്. വലിയ ഡിസ്‌പ്ലേയും വലിയ കീപാഡുകളുമുള്ള ഈ ഫോൺ പ്രായമായവർക്ക് ഫോൺ കാര്യക്ഷമമായി ഉപയോഗിക്കാൻ സഹായിക്കും. 2.8 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിന്റെ സവിശേഷത. നോക്കിയ 2660 ഫ്ലിപ്പിൽ വലിയ ബട്ടണുകളാണ് ഉള്ളത്. എളുപ്പത്തിൽ നാവിഗേറ്റു ചെയ്യുന്നതിനും തടസ്സമില്ലാത്ത ടെക്‌സ്‌റ്റിങ്ങിനും ഉപയോഗിക്കാം. ഫോണിൽ ശക്തമായ 1450 എംഎഎച്ച് ആണ് ബാറ്ററി. അടിയന്തിര സാഹചര്യങ്ങളിൽ പെട്ടെന്ന് ബന്ധപ്പെടാൻ കഴിയുന്ന എമർജൻസി ബട്ടണും ഉൾപ്പെടുത്തിയിട്ടുണ്ട്.

 

English Summary: Nokia 2660 Flip with a huge display, sleek design launched in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com