‘മെയ്ഡ് ഇൻ ഇന്ത്യ’ ഫോൺ വിൽപനയിൽ ഒപ്പോ ഒന്നാമത്

oppo-phone
Phone: Oppo
SHARE

മെയ്ഡ് ഇൻ ഇന്ത്യ സ്മാർട് ഫോൺ വിൽപനയിൽ വൻ മുന്നേറ്റം. 2022 ലെ രണ്ടാം പാദത്തിൽ 16 ശതമാനം വർധിച്ച് 4.4 കോടിയിലധികം ഇന്ത്യൻ നിർമിത ഫോണുകളാണ് വിറ്റത്. ഫോൺ വിൽപനയിൽ ഒപ്പോ ആണ് ഒന്നാമത് (23.9 ശതമാനം വിഹിതം). സാംസങ് ആണ് രണ്ടാമത് (21.8 ശതമാനം വിഹിതം). മെയ്ഡ് ഇൻ ഇന്ത്യ ഫീച്ചർ ഫോൺ വിഭാഗത്തിൽ 21 ശതമാനം വിഹിതവുമായി ആഭ്യന്തര ബ്രാൻഡായ ലാവ ഒന്നാമതാണ്. നെക്ബാൻഡുകളും സ്മാർട് വാച്ചുകളും വിൽക്കുന്ന ടിഡബ്യുഎസ് ആണ് വെയറബിൾസ് വിഭാഗത്തിൽ ഒന്നാമത് (16 ശതമാനം).

പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് (പിഎൽഐ) സ്കീമുകളുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി കമ്പനികൾ ഉയർന്ന ഉൽപാദനത്തിനായി ശ്രമിക്കുന്നതാണ് ഇതിന് കാരണം. 2022 ന്റെ ആദ്യ പാദത്തിൽ ഇന്ത്യയിൽ നിർമിച്ച സ്മാർട് ഫോൺ വിൽപന 7 ശതമാനം വർധിച്ചിരുന്നു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ത്യയിൽ നിർമിച്ച സ്മാർട് ഫോൺ വിൽപന ഈ വർഷം കുത്തനെ വർധിച്ചു. കഴിഞ്ഞ പാദത്തിൽ പുതിയ പ്ലാന്റുകൾ സ്ഥാപിക്കുന്നതിനൊപ്പം നിലവിലുള്ളത് വിപുലീകരിക്കുന്നതിലും കമ്പനികൾ ശ്രദ്ധിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഉൽപാദനം വർധിപ്പിക്കാനായി നിക്ഷേപം വർധിപ്പിക്കാൻ കമ്പനികൾ ശ്രമിക്കുന്നുണ്ടെന്നും കൗണ്ടർപോയിന്റ് റിസർച്ച് അനലിസ്റ്റ് പ്രചിർ സിങ് പറഞ്ഞു.

പ്രാദേശിക വിതരണ ശൃംഖലയെ ശാക്തീകരിക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 6 കോടി ഡോളർ നിക്ഷേപിക്കാൻ പദ്ധതിയിടുന്നതായി ഒപ്പോ പ്രഖ്യാപിച്ചിരുന്നു. സാംസങ്ങും നിർമാണം വർധിപ്പിച്ചു. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഇലക്‌ട്രോണിക്‌സ് നിർമാണത്തിനും ഇന്നവേഷൻ ഇക്കോസിസ്റ്റത്തിനും ഇന്ത്യ സാക്ഷ്യം വഹിക്കുമെന്ന് തന്നെയാണ് വിപണികൾ പ്രതീക്ഷിക്കുന്നത്.

English Summary: Oppo Leads Made in India Smartphone Shipments in Q2 2022: Counterpoint

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എച്ചിൽ കൂമ്പാരത്തിനപ്പുറം എന്നെ കണ്ടപ്പോൾ അമ്മയുടെ കണ്ണങ്ങ് തിളങ്ങി...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}