74,999 രൂപയുടെ ഗാലക്‌സി എസ് 21 എഫ്ഇ 5ജി 31,999 രൂപയ്ക്ക്, ഫ്ലിപ്കാര്‍ട്ടിൽ പകുതി വിലയ്ക്ക് സാംസങ് ഫോണുകൾ

galaxy-s21-fe
Photo: Samsung
SHARE

ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിലിൽ സാംസങ്ങിന്റെ പ്രീമിയം, മുൻനിര സ്മാർട് ഫോണുകൾക്ക് 57 ശതമാനം വരെ കിഴിവ് ലഭിച്ചേക്കും. ഗാലക്സ് എസ്21 എഫ്ഇ 5ജി (Galaxy S21 FE 5G), ഗാലക്സി എസ്22 പ്ലസ് ( Galaxy S22+), ഗാലക്സി എഫ്13 ( Galaxy F13), ഗാലക്സി എഫ്23 5ജി ( Galaxy F23 5G) തുടങ്ങിയ ഹാൻഡ്‌സെറ്റുകൾ 57 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകും. ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിൽ സെപ്റ്റംബർ 23 ന് തുടങ്ങി 30 ന് അവസാനിക്കും.

ഏതൊക്കെ വേരിയന്റുകളാണ് വിലക്കിഴിവോടെ ലഭ്യമാകുക എന്ന് സാംസങ് വ്യക്തമായി പറഞ്ഞിട്ടില്ല. ഫ്ലിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്‌സ് സെയിലിൽ ഓഫറുകൾ ലഭിക്കുമെന്നാണ് കമ്പനി ഇപ്പോൾ അറിയിച്ചിരിക്കുന്നത്. വിൽപനയ്‌ക്ക് മുന്നോടിയായി ഗാലക്സി എസ്22 പ്ലസ്, ഗാലക്സി എഫ്13 എന്നിവയുടെ ഓഫർ നേരത്തേ ലഭ്യമാകും. ഗാലക്സി എസ്22 പ്ലസ്, ഗാലക്സി എഫ്13 ഓഫറുകൾ സെപ്റ്റംബർ 19ന് ലഭ്യമാകും. കൂടാതെ ഗാലക്സി എഫ്13 ഓഫറുകൾ സെപ്റ്റംബർ 22 നും ഫ്ലിപ്കാർട്ട് പ്ലസ് ഉപഭോക്താക്കൾക്ക് ലഭ്യമാകും.

ഗാലക്‌സി എസ് 21 എഫ്ഇ 5ജി വാങ്ങുമ്പോൾ 57 ശതമാനം കിഴിവിൽ 31,999 രൂപയ്ക്ക് ലഭിക്കുമെന്ന് സാംസങ് പ്രഖ്യാപിച്ചു (ബാങ്ക് ഓഫറുകൾ ഉൾപ്പെടെ). 24,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫറുമുണ്ട്. തിരഞ്ഞെടുത്ത മോഡലുകളിൽ 5,000 രൂപയുടെ അധിക ഇളവും ലഭിക്കും. നിലവിൽ ഗാലക്‌സി എസ് 21 എഫ്ഇ 5ജിയുടെ  8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന്റെ ഇന്ത്യയിലെ വില 49,999 രൂപയാണ് (എംആർപി: 74,999 രൂപ).

ഗാലക്സി എസ്22+ ന്റെ 8 ജിബി റാം + 128 ജിബി സ്‌റ്റോറേജ് വേരിയന്റിന്റെ വില 59,999 രൂപയുമാണ്. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റ് 69,999 രൂപയ്ക്കും ഓഫർ വിലയിൽ വാങ്ങാം. ഫ്ലിപ്കാർട്ടിൽ ഈ ഫോണുകളുടെ എംആർപി യഥാക്രമം 88,999 രൂപയും 1,01,999 രൂപയും ആണ്.

നിലവിൽ 13,499 രൂപയ്ക്ക് ലിസ്റ്റുചെയ്തിരിക്കുന്ന ഗാലക്സി എഫ്23 5ജി ഫോൺ (എംആർപി: 23,999) 10,999 രൂപയ്ക്ക് ലഭിക്കും. ഗാലക്‌സി എഫ്13 ഹാൻഡ്സെറ്റ് 8,499 രൂപയ്ക്കും വാങ്ങാം. ഫ്ലിപ്കാർട്ടിൽ ഫോണിന്റെ 64 ജിബി സ്റ്റോറേജ് മോഡൽ നിലവിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന വില 11,999 രൂപയാണ്.

English Summary: Flipkart Big Billion Days Sale: Up to 57 Percent Discount

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചായ, ചോറ്, മരുന്ന് വേണ്ട: ഓട്ടം, ചാട്ടം, ഏറ് എല്ലാമുണ്ട്; 92–ലും ജോണപ്പാപ്പൻ പുലിയാണ്

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}