ADVERTISEMENT

ലാവയുടെ പുതിയ ഹാൻഡ്സെറ്റ് ബ്ലേസ് പ്രോ ( Lava Blaze Pro) പുറത്തിറങ്ങി. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ലാവ ബ്ലേസിന്റെ പരിഷ്കരിച്ച പതിപ്പാണ് ഈ സ്മാർട് ഫോൺ. 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ, 6.5 ഇഞ്ച് ഐപിഎസ് എച്ച്ഡി ഡിസ്പ്ലേ, 5000 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകൾ. ഗ്രീൻ, ഓറഞ്ച്, ബ്ലൂ, വൈറ്റ് എന്നിങ്ങനെ നാല് കളർ ഓപ്ഷനുകളിലാണ് ഫോൺ വരുന്നത്.

6x സൂം പിന്തുണയുള്ള 50 മെഗാപിക്സൽ എഐ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ലാവ ബ്ലേസ് പ്രോയുടെ പ്രധാന ഹൈലൈറ്റുകളിലൊന്ന്. അധിക 3 ജിബി റാം പിന്തുണയോടെയാണ് ലാവ ബ്ലേസ് പ്രോ വരുന്നത്. ഈ ഫീച്ചർ കൂടുതലും വിലയേറിയ ആൻഡ്രോയിഡ് ഫോണുകളിലാണ് ഉള്ളത്. വിപുലീകരിക്കാവുന്ന റാം സ്റ്റോറേജ് സംവിധാനവും ഉണ്ട്. ലാവ ബ്ലേസ് പ്രോയുടെ ഇന്ത്യയിലെ വില 10,499 രൂപയാണ്. ഫ്ലിപ്കാർട്ട്, ലാവ ഇ-സ്റ്റോർ, രാജ്യത്തുടനീളമുള്ള റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഫോൺ ലഭ്യമാകുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

90Hz റിഫ്രഷ് റേറ്റ് ഉള്ള 6.5 ഇഞ്ച് ഐപിഎസ് എച്ച്ഡി+ ഡിസ്‌പ്ലേയാണ് ലാവ ബ്ലേസ് പ്രോ വരുന്നത്. മീഡിയടെക് ജി37 ഒക്ടാ കോർ പ്രോസസറും 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജും മൈക്രോ എസ്ഡി കാർഡ് വഴി വികസിപ്പിക്കാവുന്ന മെമ്മറി പിന്തുണയും നൽകുന്നു. ലാവ ഈ ഫോണിനൊപ്പം 3 ജിബി വെർച്വൽ റാം പിന്തുണയും വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 12 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ബ്ലേസ് പ്രോ പ്രവർത്തിക്കുന്നത്.

പിൻ പാനലിൽ 6X സൂം ശേഷിയുള്ള 50 മെഗാപിക്സൽ ട്രിപ്പിൾ റിയർ ക്യാമറ ഉണ്ട്. 8 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. സ്റ്റാൻഡേർഡ് 10W വയർഡ് ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി. സൈഡ് ഫിംഗർപ്രിന്റ് സ്കാനർ, ഫയറിങ് സ്പീക്കർ, പ്രീമിയം ഫ്രോസ്റ്റഡ് ഗ്ലാസ് ഡിസൈൻ. ഫേസ് അൺലോക്ക് എന്നിവയും ഉണ്ട്.

 

English Summary: Lava Blaze Pro launched with 50MP triple cameras, price in India set at Rs 10,499

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com