പുതിയ വിപണി തേടി ചൈനീസ് കമ്പനികൾ, ഓണർ എക്സ്6 സൗദി അറേബ്യയിൽ അവതരിപ്പിച്ചു

honor-x6
Photo: Honor
SHARE

ചൈനീസ് സ്മാർട് ഫോൺ ബ്രാന്‍ഡുകളെല്ലാം പുതിയ വിപണികളിലേക്ക് ചേക്കേറുകയാണ്. ഓണർ എക്‌സ്6 (Honor X6) സൗദി അറേബ്യയിൽ അവതരിപ്പിച്ചതായി കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നു. മൂന്ന് കളർ ഓപ്ഷനുകളിലാണ് പുതിയ സ്മാർട് ഫോൺ വരുന്നത്. ഹാൻഡ്‌സെറ്റിന്റെ വില ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 64 ജിബി, 128 ജിബി സ്റ്റോറേജ് വേരിയന്റുകളിൽ ഓണർ എക്‌സ്6 ലഭ്യമാകും. സൗദി അറേബ്യയിലെ ഓണറിന്റെ വെബ്‌സൈറ്റിൽ മിഡ്‌നൈറ്റ് ബ്ലാക്ക്, ഓഷ്യൻ ബ്ലൂ, ടൈറ്റാനിയം സിൽവർ കളർ ഓപ്ഷനുകളിൽ സ്മാർട് ഫോൺ ലിസ്റ്റ് ചെയ്തിട്ടുണ്ട്. പുതിയ ഫോണിന്റെ ഫീച്ചറുകളും നല്‍കിയിട്ടുണ്ട്.

ഓണർ എക്‌സ്6 പ്രവർത്തിക്കുന്നത് ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള മാജിക്‌യുഐ 6.1 ( MagicUI 6.1) ലാണ്. 720x1,600 പിക്സൽ റെസലൂഷൻ, 20:9 ആസ്പെക്റ്റ് റേഷ്യോ എന്നിവയുള്ള 6.5 ഇഞ്ച് ടിഎഫ്ടി എൽസിഡി ഡിസ്പ്ലേയാണ് ഇതിലുള്ളത്. IMG GE8320 GPU, 4 ജിബി റാം എന്നിവയുമായി ജോടിയാക്കിയ ഒക്ടാ-കോർ മീഡിയടെക് ഹീലിയോ ജി25 ആണ് പ്രോസസർ. മൈക്രോ എസ്ഡി കാർഡ് വഴി 1 ടിബി വരെ വർധിപ്പിക്കാവുന്ന 128 ജിബി ഇന്റേണൽ സ്റ്റോറേജും ഇതിലുണ്ട്.

എൽഇഡി ഫ്ലാഷോടുകൂടിയ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഓണർ എക്‌സ്6 അവതരിപ്പിക്കുന്നത്. f/1.8 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ പ്രൈമറി റിയർ സെൻസറും f/2.4 അപ്പേർച്ചറുള്ള ഡെപ്ത് ക്യാമറയും f/2.4 അപ്പേർച്ചറുള്ള മാക്രോ ക്യാമറയും ഫോണിന് ലഭിക്കുന്നു. 6x ഡിജിറ്റൽ സൂം വരെ ക്യാമറയുടെ സവിശേഷതയാണ്. ഇതിന് 1080p വിഡിയോകളും റെക്കോർഡു ചെയ്യാനാകും. മുൻവശത്ത്, f/2.2 അപ്പേർച്ചറുള്ള 5 മെഗാപിക്സൽ സെൽഫി ക്യാമറയാണ് ഫോണിന് ലഭിക്കുന്നത്.

4 ജിബി എൽടിഇ, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി5.1, ജിപിഎസ്, എൻഎഫ്‌സി, 3.5 എംഎം ഓഡിയോ ജാക്ക്, കണക്റ്റിവിറ്റിക്കുള്ള ഒടിജി പിന്തുണ എന്നിവയാണ് ഓണർ എക്‌സ്6 സവിശേഷതകൾ. ഗ്രാവിറ്റി സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഈ സ്മാർട് ഫോണിലുണ്ട്. സുരക്ഷയ്ക്കായി ഇതിന് സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനറും ഫെയ്സ് സ്കാനറും ലഭിക്കുന്നു. യുഎസ്ബി ടൈപ്പ്-സി പോർട്ടും ഇതിലുണ്ട്. 10W ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.

English Summary: Honor X6 With 6.5-Inch Display Launched

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}