ADVERTISEMENT

വിവോയുടെ പുതിയ ഹാൻഡ്സെറ്റ് എക്‌സ് ഫോൾഡ് പ്ലസ് ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. ഈ വർഷം ആദ്യം അവതരിപ്പിച്ച സ്റ്റാൻഡേർഡ് വിവോ എക്‌സ് ഫോൾഡിൽ ഉൾപ്പെടുത്തിയിരുന്ന സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 പ്രോസസറിന്റെ പരിഷ്കരിച്ച പതിപ്പായ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 പ്രോസസർ ആണ് വിവോ എക്‌സ് ഫോൾഡ് പ്ലസിലുള്ളത്. 

 

വിവോ എക്‌സ് ഫോൾഡ് പ്ലസ് രണ്ട് കോൺഫിഗറേഷനുകളിലാണ് വരുന്നത് - 12ജിബി റാം + 256 ജിബി സ്റ്റോറേജ്, 12 ജിബി റാം + 512 ജിബി സ്റ്റോറേജ്. രണ്ട് മോഡലുകളും വിവോ ചൈന സ്റ്റോറിൽ യഥാക്രമം 9,999 യുവാൻ (ഏകദേശം 1,15,000 രൂപ), 10,999 യുവാൻ (ഏകദേശം 1,25,000 രൂപ) എന്നിങ്ങനെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കറുപ്പ്, നീല, ചുവപ്പ് നിറങ്ങളിലാണ് പുതിയ വിവോ ഫോൺ വരുന്നത്.

 

2കെ പ്ലസ് (1,916x2,160 പിക്സലുകൾ) റെസലൂഷനുള്ള 8.03 ഇഞ്ച് അമോലെഡ് പ്രൈമറി ഡിസ്‌പ്ലേയും 120Hz വരെ റിഫ്രഷ് റേറ്റും ഈ സ്മാർട് ഫോണിന്റെ സവിശേഷതയാണ്. വിവോ എക്‌സ് ഫോൾഡ് പ്ലസിൽ 6.53 ഇഞ്ച് അമോലെഡ് കവർ ഡിസ്‌പ്ലേയും ഉണ്ട്. ഫുൾ-എച്ച്ഡി പ്ലസ് (1,080x2,520 പിക്‌സൽ) റെസലൂഷനാണ് കവർ ഡിസ്പ്ലേ. മടക്കാവുന്ന ഈ ഫോണിൽ അഡ്രിനോ 730 മായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 പ്രോസസർ പായ്ക്ക് ചെയ്യുന്നു. 12 ജിബി LPDDR5 റാമും 512 ജിബി വരെ UFS 3.1 സ്‌റ്റോറേജും ഇതിലുണ്ട്.

 

വിവോ എക്‌സ് ഫോൾഡ് പ്ലസിൽ 50 മെഗാപിക്‌സൽ പ്രധാന ക്യാമറ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ സജ്ജീകരണമാണ് ഉള്ളത്. 48 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസർ, 12 മെഗാപിക്സൽ പോർട്രെയിറ്റ് ഷൂട്ടർ, 5x ഒപ്റ്റിക്കൽ സൂം ഉള്ള 8 മെഗാപിക്സൽ പെരിസ്കോപ്പ് ക്യാമറ എന്നിവയാണ് മറ്റു മൂന്ന് ക്യാമറകൾ. മുൻവശത്ത് f/2.45 അപ്പേർച്ചറുള്ള 16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. 

 

വിവോ എക്‌സ് ഫോൾഡ് പ്ലസിന്റെ 4,730 എംഎഎച്ച് ബാറ്ററിക്ക് 80W വയർഡ്, 50W വയർലെസ് ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കാൻ കഴിയും. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് ഓഷ്യനിൽ പ്രവർത്തിക്കുന്നു. വിവോ എക്‌സ് ഫോൾഡ് പ്ലസ് ഫേഷ്യൽ റെക്കഗ്നിഷനും സുരക്ഷയ്ക്കായി അണ്ടർ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുമായാണ് വരുന്നത്.

 

5ജി കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്ന ഡ്യുവൽ സിം (നാനോ) സ്മാർട് ഫോണാണ് വിവോ എക്‌സ് ഫോൾഡ് പ്ലസ്. 2.4GHz, 5GHz ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി5.2, എൻഎഫ്സി എന്നിവയും ഇതിലുണ്ട്. ഈ വർഷം ആദ്യം ഏപ്രിലിൽ അവതരിപ്പിച്ച വിവോ എക്സ് ഫോൾഡിലെ മിക്ക ഫീച്ചറുകളും ഇതിലുണ്ട്.

 

English Summary: Vivo X Fold+ with S80W Fast Charging Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com