ADVERTISEMENT

ഓൺലൈൻ വഴി ഓർഡർ ചെയ്ത 54,999 രൂപയുടെ വൺ‌പ്ലസ് 10ടി യ്ക്ക് പകരം മുംബൈയിലെ സിയോൺ സ്വദേശി അശോക് ഭംഭാനിക്ക് ലഭിച്ചത് അലക്കു സോപ്. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ സെയിലിൽ നിന്നാണ് വൺ‌പ്ലസ് 10ടി 5ജി ഹാൻഡ്സെറ്റ് വാങ്ങിയത്. ഗ്രേറ്റ് ഇൻഡ്യൻ സെയിലിന്റെ ആദ്യ ദിവസം തന്നെ മൊബൈലിന് ഓർഡർ ചെയ്യുകയും വൈകുന്നേരം ഡെലിവറി ലഭിക്കുകയും ചെയ്തു. എന്നാൽ അന്ന് തന്നെ പാക്ക് തുറന്ന് പരിശോധിച്ചില്ല. തിങ്കളാഴ്ച പാക്ക് തുറന്നപ്പോൾ ഫോണിന് പകരം പെട്ടിയിൽ കണ്ടത് സോപ്പുകളാണ്.

 

ഇത് സംബന്ധിച്ച് പരാതി ആമസോൺ കസ്റ്റമർ സർവീസിലേക്ക് മെയിൽ അയച്ചിട്ടുണ്ടന്നും മറുപടി ലഭിച്ചാൽ കസ്റ്റമർ കെയർ സെന്ററിലും പരാതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു. ആമസോണുമായി ചേർന്ന് പ്രവർത്തിക്കുന്ന താനെ ജില്ലയിലെ ഭിവണ്ടിയിലുള്ള ഗ്രീൻ മൊബൈൽസ്  കടയിൽ നിന്നാണ് പാക്ക് ഡെലിവറി ചെയ്തിരിക്കുന്നത്.

 

ഓഗസ്റ്റ് 3 നാണ് വൺ പ്ലസ് 10ടി ഇന്ത്യയിൽ അവതരിപ്പിച്ചത്. 54,999 രൂപയാണ് ഹാൻഡ്സെറ്റിന്റെ വില. ഇപ്പോൾ നടക്കുന്ന ആദായവിൽപനയിൽ ഐഫോൺ, വൺപ്ലസ് തുടങ്ങിയ ഫോണുകൾക്ക് ആവശ്യക്കാരേറെയാണ്. ആമസോണിൽ ഇലക്ട്രോണിക്സ് ഇനങ്ങളിൽ വൻ കിഴിവാണ് നൽകുന്നത്. ഇലക്ട്രോണിക് ആക്‌സസറികൾ വാങ്ങുന്നതിനായി എല്ലാ വർഷവും ഉപഭോക്താക്കൾ ദീപാവലി സെയിലിന് കാത്തിരിക്കുക പതിവാണ്.

 

English Summary: E-commerce fraud: Amazon user orders Oneplus 10T, gets soap bar in a box

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com