85,999 രൂപയുടെ ഗാലക്‌സി എസ് 22 5ജി 37,999 രൂപയ്ക്ക്, ഫ്ലിപ്കാര്‍ട്ടിൽ കുറഞ്ഞ വിലയ്ക്ക് സ്മാർട് ഫോണുകൾ
Mail This Article
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ സ്മാർട് ഫോണുകൾക്ക് വൻ ഇളവുകള്‍ തുടരുന്നു. ഉത്സവ സീസൺ പ്രമാണിച്ച് ആമസോണിലെ ആദായവില്‍പന തുടരുകയാണ്. മുൻനിര സ്മാർട് ഫോണുകൾക്ക് മികച്ച ഡീലുകൾ നേടാനുള്ള അവസരം കൂടിയാണിത്. ഈ വർഷം ഫെബ്രുവരിയിൽ അവതരിപ്പിച്ച സാംസങ് ഗാലക്സി എസ്22 5ജി (Samsung Galaxy S22 5G) ആമസോണിൽ വൻ വിലക്കുറവിലാണ് വിൽക്കുന്നത്. ദക്ഷിണ കൊറിയൻ ടെക് ഭീമനിൽ നിന്നുള്ള ഏറ്റവും മികച്ച മുൻനിര സ്മാർട് ഫോണുകളിലൊന്നാണിത്.
8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള സാംസങ് ഗാലക്സി എസ് 22 5ജിയുടെ അടിസ്ഥാന വേരിയന്റ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് കേവലം 62,999 രൂപയ്ക്കാണ്. എക്‌സ്‌ചേഞ്ച് ഓഫറുകൾ ചേർത്തതിന് ശേഷം ഇതിലും കുറഞ്ഞ വിലയ്ക്ക് ലഭിക്കും. എക്സ്ചേഞ്ച് ഓഫർ കൂടി ലഭിച്ചാൽ സാംസങ് ഗാലക്സി എസ് 22 5ജി ഏറ്റവും കുറഞ്ഞ വിലയായ 37,999 രൂപയ്ക്ക് വരെ വാങ്ങാം. പഴയ സ്മാർട് ഫോൺ എക്‌സ്‌ചേഞ്ച് ചെയ്യുമ്പോൾ ആമസോൺ 25,000 രൂപ വരെ കിഴിവ് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇതോടൊപ്പം ഉപഭോക്താക്കൾക്ക് 6 മാസം വരെ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും തിരഞ്ഞെടുക്കാം. കൂടാതെ, സിറ്റി ബാങ്കിന്റെയും ആർബിഎൽ ബാങ്കിന്റെയും ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 1,500 രൂപ അധിക കിഴിവും ലഭിക്കും. സാംസങ് ഗാലക്സി എസ് 22 5ജിയിൽ 6.1 ഇഞ്ച് ഡൈനാമിക് അമോലെഡ് 2x ഡിസ്‌പ്ലേയാണ് ഉള്ളത്. ഇതിന് 120 ഹെർട്‌സിന്റെ റിഫ്രഷ് റേറ്റും 1300 നിറ്റ്‌സിന്റെ പീക്ക് ബ്രൈറ്റ്നസും നൽകുന്നു. 8 ജിബി റാമും 128 ജിബി വരെ ഇന്റേണൽ സ്‌റ്റോറേജുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 ആണ് പ്രോസസർ.
പിന്നിൽ 50 എംപി പ്രൈമറി സെൻസറും 10 എംപിയുടെ ടെലിഫോട്ടോ സെൻസറും 12എംപി അൾട്രാ വൈഡ് സെൻസറും ഉണ്ട്. 25 W ഫാസ്റ്റ് ചാർജിങും 15 W വയർലെസ് ചാർജിങും പിന്തുണയ്ക്കുന്ന 3700 എംഎഎച്ച് ബാറ്ററിയാണ് ഇതിന് പിന്തുണ നൽകുന്നത്.
English Summary: Samsung Galaxy S22 5G available for Rs 42,299 on Amazon