200 എംപി ക്യാമറാ ഫോണുമായി ഇൻഫിനിക്സ്, കൂടെ 180W ഫാസ്റ്റ് ചാർജിങ്

Infinix-Zero-Ultra-5G
Photo: Twitter/infinix
SHARE

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഇൻഫിനിക്സിന്റെ 200 മെഗാപിക്സൽ ക്യാമറാ ഫോൺ പുറത്തിറങ്ങി. ഇൻഫിനിക്സ് സീറോ അൾട്രാ 5ജി ( Infinix Zero Ultra 5G ) രാജ്യാന്തര വിപണിയിലാണ് അവതരിപ്പിച്ചത്. 180W തണ്ടർ ചാർജ്, 120Hz ഡിസ്‌പ്ലേ എന്നിവ ഉൾപ്പെടുന്നതാണ് ഈ സ്മാർട് ഫോൺ.

ഇൻഫിനിക്സ് സീറോ അൾട്രാ 5ജിയുടെ 8 ജിബി റാമും 256 ജിബി സ്‌റ്റോറേജും ഉൾക്കൊള്ളുന്ന സ്‌മാർട് ഫോണിന്റെ ഒരൊറ്റ വേരിയന്റാണ് പുറത്തിറക്കിയത്. 5 ജിബി വരെ റാം വികസിപ്പിക്കാനും സാധിക്കും. കോസ്‌ലൈറ്റ് സിൽവർ, ജെനസിസ് നോയർ എന്നീ രണ്ട് നിറങ്ങളിൽ ഇൻഫിനിക്സ് സീറോ അൾട്രാ 5ജി ലഭ്യമാണ്.

256 ജിബി സ്റ്റോറേജ് വേരിയന്റിന് 520 ഡോളർ (ഏകദേശം 42,400 രൂപ) ആണ് വില. എന്നാൽ, ഇൻഫിനിക്സ് സീറോ അൾട്രാ 5ജിയുടെ വിലയും ലഭ്യതയും ഓരോ പ്രദേശത്തിനും അനുസരിച്ച് വ്യത്യാസപ്പെടുമെന്നുമാണ് അറിയുന്നത്. പുതിയ ഫോൺ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നത് സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല.

ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള XOS 12 ലാണ് ഇൻഫിനിക്സ് സീറോ അൾട്രാ 5ജി പ്രവർത്തിക്കുന്നത്. മെഡിയടെക് ഡിമെൻസിറ്റി 920 ആണ് പ്രോസസർ. 120Hz റിഫ്രഷ് റേറ്റുള്ള 6.8 ഇഞ്ച് 3ഡി കർവ്ഡ് അമോലെഡ് ഡിസ്പ്ലേയാണ് സ്മാർട് ഫോണിനുള്ളത്. ഫിംഗർപ്രിന്റ് സെൻസറും ഇതിലുണ്ട്.

4500 എംഎഎച്ച് ആണ് ബാറ്ററി. ഇത് 12 മിനിറ്റ് കൊണ്ട് പൂർണമായി ചാർജ് ചെയ്യാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഫ്ലാഷ് ചാർജിനായി ഇൻഫിനിക്സ് സീറോ അൾട്രാ 5ജി ഡ്യുവൽ മോഡ് - സ്റ്റാൻഡേർഡ് മോഡ്, ഫ്യൂരിയസ് മോഡ് എന്നിവയും ഉണ്ട്. ജിപിഎസ്, ബ്ലൂടൂത്ത്, യുഎസ്ബി സി-ടൈപ്പ് പോർട്ട്, 5 ജി, വൈഫൈ 6 എന്നിവയ്ക്കുള്ള കണക്റ്റിവിറ്റി പിന്തുണയുമുണ്ട്. 200 മെഗാപിക്സലിന്റേതാണ് പ്രധാന ക്യാമറ. 13 മെഗാപിക്സൽ അൾട്രാ വൈഡ് ലെൻസ്, 2 മെഗാപിക്സൽ ലെൻസ് എന്നിവയും ഉണ്ട്. 32 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.

English Summary: Infinix Zero Ultra 5G With 200-Megapixel Camera Launched

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}