ADVERTISEMENT

ലാവ ഇന്റർനാഷണലിന്റെ ഏറ്റവും പുതിയ ബജറ്റ് ഫോൺ ലാവ യുവ പ്രോ ഇന്ത്യയിൽ അവതരിപ്പിച്ചു. മെറ്റാലിക് ഡിസൈനിലുള്ള മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകളിലാണ് സ്മാർട് ഫോൺ വരുന്നത്. മീഡിയടെക് ഹീലിയോ പ്രോസസർ, ട്രിപ്പിൾ റിയർ ക്യാമറ എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

 

ലാവ യുവ പ്രോയുടെ 3 ജിബി റാം + 32 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 7,799 രൂപയാണ്. മെറ്റാലിക് ബ്ലാക്ക്, മെറ്റാലിക് ബ്ലൂ, മെറ്റാലിക് ഗ്രേ കളർ ഓപ്ഷനുകളിലാണ് ലാവ യുവ പ്രോ വരുന്നത്. നിലവിൽ ഇന്ത്യയിലെ ലാവ ഇ-സ്റ്റോർ വഴി മാത്രമാണ് പുതിയ ഹാൻഡ്സെറ്റ് വിൽക്കുന്നത്.

 

ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള ലാവ യുവ പ്രോ ആൻഡ്രോയിഡ് 12 ലാണ് പ്രവർത്തിക്കുന്നത്. 20:9 ആസ്പെക്ട് റേഷ്യോ, 269ppi പിക്‌സൽ ഡെൻസിറ്റിയുമുള്ള 6.51 ഇഞ്ച് എച്ച്ഡി + ഐപിഎസ് (720x1,600 പിക്‌സൽ) ആണ് ഡിസ്‌പ്ലേ. ഡിസ്‌പ്ലേയിൽ കോർണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണമുണ്ട്. സെൽഫി ക്യാമറയ്ക്കായി വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ നോച്ചും ഉണ്ട്. 3 ജിബി റാമിനൊപ്പം മീഡിയടെക് ഹീലിയോ ആണ് പ്രോസസർ.

 

എൽഇഡി ഫ്ലാഷോടു കൂടിയ 13 മെഗാപിക്‌സൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണ് ലാവ യുവ പ്രോയിലുള്ളത്. എച്ച്‌ഡിആർ, പോർട്രെയ്‌റ്റ്, ബ്യൂട്ടി, നൈറ്റ്, ജിഐഎഫ്, ടൈം-ലാപ്‌സ് ഫൊട്ടോഗ്രഫി എന്നിവയുൾപ്പെടെയുള്ള ക്യാമറാ മോഡുകളും ഫിൽട്ടറുകളുമായാണ് റിയർ ക്യാമറ സജ്ജീകരണം. സെൽഫികൾക്കും വിഡിയോ കോളുകൾക്കുമായി സ്‌ക്രീൻ ഫ്ലാഷോടുകൂടിയ 8 മെഗാപിക്‌സൽ സെൽഫി ക്യാമറ സെൻസർ ഉണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി 512 ജിബി വരെ വികസിപ്പിക്കാവുന്ന 32 ജിബി ഇന്റേണൽ സ്റ്റോറേജുമായാണ് ഫോൺ വരുന്നത്.

 

4ജി, ബ്ലൂടൂത്ത് വി5, എഫ്എം റേഡിയോ, വൈ-ഫൈ 802.11 b/g/n/ac, 3.5mm ഓഡിയോ ജാക്ക്, ജിപിആർഎസ്, ഒടിജി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ലാവ യുവ പ്രോയിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ഉൾപ്പെടുന്നു. 10W ചാർജിങ് ശേഷിയുള്ള പുതിയ യുവ പ്രോ സ്മാർട് ഫോണിൽ 5,000 എംഎഎച്ച് ബാറ്ററിയാണ് ലാവ നൽകിയിരിക്കുന്നത്. ഒറ്റ ചാർജിനുള്ളിൽ 37 മണിക്കൂർ സംസാര സമയവും 320 മണിക്കൂർ വരെ സ്റ്റാൻഡ്‌ബൈ സമയവും ഈ ബാറ്ററി നൽകുമെന്ന് പറയപ്പെടുന്നു.

 

English Summary: Lava Yuva Pro With Triple Rear Cameras, 5,000mAh Battery Launched in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com