ADVERTISEMENT

ഐക്യൂ ബ്രാൻഡിന്റെ ഏറ്റവും പുതിയ മുൻനിര സ്മാർട് ഫോൺ ഐക്യൂ നിയോ 7 ( iQoo Neo 7) ചൈനയിൽ അവതരിപ്പിച്ചു. പുതിയ ഐക്യൂ നിയോ സീരീസ് ഹാൻഡ്‌സെറ്റ് 4nm മീഡിയടെക് ഡൈമെൻസിറ്റി 9000+ പ്രോസസർ ആണ് നൽകുന്നത്. മൂന്ന് കളർ ഓപ്ഷനുകളിലാണ് ഐക്യൂ നിയോ 7 വരുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും, 120W ഫ്ലാഷ് ചാർജിങ് പിന്തുണയുള്ള 5,000 എംഎഎച്ച് ബാറ്ററിയും ഉണ്ട്.

 

ഐക്യൂ നിയോ 7 ന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 2,699 യുവാൻ (ഏകദേശം 30,800 രൂപ) ആണ് വില. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന്റെ വില 2,799 യുവാനും (ഏകദേശം 32,000 രൂപ), 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന്റെ വില 2,999 യുവാനുമാണ് (ഏകദേശം 34,000 രൂപ). അതേസമയം, ഏറ്റവും ഉയർന്ന 12 ജിബി റാം +512 ജിബി സ്റ്റോറേജ് മോഡലിന് 3,299 യുവാൻ (ഏകദേശം 37,700 രൂപ) ആണ് വില. ബ്ലാക്ക്, ഇംപ്രഷൻ ബ്ലൂ, പോപ്പ് ഓറഞ്ച് കളർ ഓപ്ഷനുകളിലാണ് ഐക്യൂ നിയോ 7 വരുന്നത്. നിലവിൽ ചൈനയിൽ മാത്രമാണ് പ്രീ-ഓർഡറുകൾ ലഭ്യം.

 

iqoo-neo-7-

ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള ഐക്യൂ നിയോ 7 ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് ഓഷ്യനിലാണ് പ്രവർത്തിക്കുന്നത്. 6.78 - ഇഞ്ച് ഫുൾ-എച്ച്ഡി+ ഇ5 അമോലെഡ് (1,080 x 2,400 പിക്സലുകൾ) ഡിസ്‌പ്ലേയ്ക്ക് 120Hz വരെ റിഫ്രഷ് റേറ്റ്, 20:8 ആസ്പെക്റ്റ് റേഷ്യോ, തുടങ്ങി ഫീച്ചറുകളുണ്ട്. എച്ച്ഡിആർ ഫീച്ചർ ഉൾപ്പെടുന്നതാണ് ഡിസ്പ്ലേ. 12 ജിബി വരെയുള്ള LPDDR5 റാം, മാലി-ജി710 ജിപിയു എന്നിവയ്‌ക്കൊപ്പം ഒക്ടാ-കോർ 4nm മീഡിയടെക് ഡൈമൻസിറ്റി 9000+ പ്രോസസർ ആണ് ഇത് നൽകുന്നത്. പുതിയ ഐക്യൂ ഫോണിൽ ഡ്യുവൽ എക്സ്-ആക്സിസ് ലീനിയർ മോട്ടോറും ഉണ്ട്. താപം നിയന്ത്രിക്കാനായി ലിക്വിഡ് കൂളിങ് സിസ്റ്റവും ഉൾപ്പെടുത്തിയിരിക്കുന്നു.

 

ഐക്യൂ നിയോ 7ൽ 50 മെഗാപിക്സൽ സോണി IMX766V പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഉണ്ട്. f/2.2 അപ്പേർച്ചറുള്ള 8-മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസ്, f/2.4 അപ്പേർച്ചറുള്ള 2-മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയാണ് മറ്റു ക്യാമറകൾ. f/2.45 അപ്പേർച്ചറുള്ള 16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.

 

4ജി, വൈ-ഫൈ, ബ്ലൂടൂത്ത് വി5.3, ഒടിജി, എൻഎഫ്സി, ജിപിഎസ്, യുഎസ്ബി ടൈപ്പ്–സി പോർട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, ഗൈറോസ്‌കോപ്പ്, പ്രോക്‌സിമിറ്റി സെൻസർ, ഇൻഫ്രാറെഡ് റിമോട്ട് കൺട്രോൾ, പ്രഷർ സെൻസർ എന്നിവ പ്രധാന സെൻസറുകളിൽ ഉൾപ്പെടുന്നു. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. ഫേസ് അൺലോക്ക് ഫീച്ചറും ഉൾപ്പെടുത്തിയിട്ടുണ്ട്. ഐക്യൂ നിയോ 7ൽ 120W ഫ്ലാഷ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ബാറ്ററി പായ്ക്ക് ചെയ്യുന്നു. 8 ജിബി റാം വേരിയന്റിന് 506 മണിക്കൂർ സ്റ്റാൻഡ്‌ബൈ സമയം ഈ ബാറ്ററി നൽകുമെന്ന് പറയപ്പെടുന്നു.

 

English Summary: iQoo Neo 7 With 50-Megapixel Rear Camera Launched

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com