ADVERTISEMENT

വൺപ്ലസിന്റെ പുതിയ ഹാൻഡ്സെറ്റ് വൺപ്ലസ് നോർഡ് എൻ300 5ജി (OnePlus Nord N300 5G) യുഎസിൽ അവതരിപ്പിച്ചു. 90Hz റിഫ്രഷ് റേറ്റുള്ള 6.56 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേ, ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 810 പ്രോസസർ ആണ് പ്രധാന ഫീച്ചറുകൾ. വൺപ്ലസ് നോർഡ് എൻ300 5ജി യുടെ മിഡ്‌നൈറ്റ് ജേഡ് ( 4 ജിബി റാം + 64 ജിബി സ്റ്റോറേജ്) വേരിയന്റിന്റെ വില 228 ഡോളർ (ഏകദേശം 19,000 രൂപ) ആണ്. ഇത് യുഎസിൽ നവംബർ 3 മുതൽ ടി-മൊബൈൽ വഴി വിൽപനയ്‌ക്കെത്തും. മറ്റ് പ്രദേശങ്ങളിൽ ഈ ഫോണിന്റെ വിലയും ലഭ്യതയും വൺപ്ലസ് വെളിപ്പെടുത്തിയിട്ടില്ല.

 

വൺപ്ലസ് നോർഡ് എൻ300 5ജിയ്ക്ക് 6.56 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയും 90Hz റിഫ്രഷ് റേറ്റും മുൻ ക്യാമറയ്ക്ക് വാട്ടർ ഡ്രോപ്പ് സ്‌റ്റൈൽ നോച്ചും ഉണ്ട്. ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 810 പ്രോസസർ ആണ് പായ്ക്ക് ചെയ്തിരിക്കുന്ന പ്രോസസർ. 4ജിബി റാമും 64ജിബി സ്റ്റോറേജും (1ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാം) ഉണ്ട്.

 

വൺപ്ലസ് നോർഡ് എൻ300 5ജിയ്ക്ക് 48 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് ലെൻസും ഉൾപ്പെടെ ഇരട്ട പിൻ ക്യാമറ സജ്ജീകരണം ലഭിക്കുന്നു. ഇത് നൈറ്റ്‌സ്‌കേപ്പ്, ഇലക്‌ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ (ഇഐഎസ്) സാങ്കേതിക വിദ്യകളോടെയാണ് വരുന്നത്.

 

33W സൂപ്പർവൂക് ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ പായ്ക്ക് ചെയ്തിരിക്കുന്നത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള OxygenOS 13 ആണ് ഒഎസ്. ഈ 5ജി സ്മാർട് ഫോൺ n2, n25, n41, n66, n71, n77 5ജി ബാൻഡുകളെ പിന്തുണയ്ക്കുമെന്നാണ് വണ്‍പ്ലസ് അവകാശപ്പെടുന്നത്.

 

English Summary: OnePlus Nord N300 5G Launched: Price, Specifications

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com