ADVERTISEMENT

മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് നോക്കിയയുടെ ജി60 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ ഫോണിൽ 5ജി നോൺ-സ്റ്റാൻഡ്എലോൺ (NSA) ആർക്കിടെക്ചറിനുള്ള പിന്തുണയുണ്ട്. ജിയോ ട്രൂ 5ജി സ്റ്റാൻഡ്‌എലോൺ (എസ്‌എ) കണക്റ്റിവിറ്റിയും ലഭ്യമാണ്. സ്‌നാപ്ഡ്രാഗൺ 695 5ജി ആണ് പ്രോസസർ. 120Hz റിഫ്രഷ് റേറ്റും കോർണിങ് ഗൊറില്ല ഗ്ലാസ് 5 സുരക്ഷയുമുള്ള 6.58 ഇഞ്ച് ഫുൾ-എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഇതിനുള്ളത്.

 

നോക്കിയ ജി60 5ജി നവംബർ 7 വരെ ഔദ്യോഗിക നോക്കിയ സ്റ്റോറിൽ നിന്ന് പ്രീ-ഓർഡർ ചെയ്യാം. ഈ കാലയളവിൽ പ്രീ ഓർഡർ ചെയ്യുന്ന ഉപഭോക്താക്കൾക്ക് 3,599 രൂപ വിലയുള്ള നോക്കിയ പവർ ഇയർബഡ്സ് ലൈറ്റ് ഫ്രീയായി ലഭിക്കും. കറുപ്പ്, ഐസ് കളർ ഓപ്ഷനുകളിലാണ് പുതിയ ഹാൻഡ്സെറ്റു വരുന്നത്. 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന്റെ ഇന്ത്യയിലെ വില 29,999 രൂപയാണ്. നോക്കിയ.കോം വഴിയും പ്രമുഖ ഓൺലൈൻ പോർട്ടലുകൾ വഴിയും നവംബർ 8ന് പുതിയ ഫോൺ വിൽപനയ്‌ക്കെത്തും.

 

ഈ സ്മാർട് ഫോണിന് 120Hz റിഫ്രഷ് റേറ്റും 20:9 ആസ്പെക്റ്റ് റേഷ്യോയും ഉള്ള 6.58-ഇഞ്ച് ഫുൾ-എച്ച്‌ഡി + (1,080x2,400 പിക്‌സൽ) ഡിസ്‌പ്ലേയാണ് ഉൾ‌പ്പെടുത്തിയിരിക്കുന്നത്. സ്‌ക്രീനിന് 500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസും കോർണിങ് ഗൊറില്ല ഗ്ലാസ് 5 സുരക്ഷയും ഉണ്ട്. നോക്കിയ ജി60 5ജിയിൽ സ്‌നാപ്ഡ്രാഗൺ 695 5ജി ആണ് പ്രോസസർ. ഇത് ആൻഡ്രോയിഡ് 12 ൽ പ്രവർത്തിക്കുന്നു. കൂടാതെ മൂന്ന് ഒഎസ് അപ്‌ഗ്രേഡുകളും മൂന്ന് വർഷം വരെ പ്രതിമാസ ആൻഡ്രോയിഡ് സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

 

f/1.8 അപ്പേർച്ചറുള്ള 50 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടെ ട്രിപ്പിൾ റിയർ ക്യാമറാ സംവിധാനമാണ് ഇതിന്റെ മറ്റൊരു സവിശേഷത. f/2.2 അപ്പേർച്ചറുള്ള 5 മെഗാപിക്സൽ അൾട്രാ-വൈഡ് ആംഗിൾ ലെൻസും f/2.4 അപ്പേർച്ചറുള്ള 2-മെഗാപിക്സൽ ഡെപ്ത് സെൻസറും ഉണ്ട്. f/2.0 അപ്പേർച്ചർ ഉള്ള 8 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. നൈറ്റ് മോഡ് 2.0, ഡാർക്ക് വിഷൻ, എഐ പോർട്രെയ്റ്റ് തുടങ്ങിയ ഇമേജിങ് ഫീച്ചറുകളുമായാണ് ഈ സ്മാർട് ഫോൺ വരുന്നത്.

 

20W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 4,500 എംഎഎച്ച് ബാറ്ററിയാണ് നോക്കിയ ജി60 5ജിയിൽ പായ്ക്ക് ചെയ്യുന്നത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറുള്ള ഹാൻഡ്സെറ്റിന് IP52 വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് റേറ്റിങ്ങും ഉണ്ട്. ഇതൊരു ഡ്യുവൽ സിം (നാനോ) 5ജി സ്മാർട് ഫോണാണ്. ഇതിൽ eSIM ഫീച്ചറും ഉൾപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിലെ മിക്ക ടെലികോം ദാതാക്കളും ഉപയോഗിക്കുന്ന 5ജി എൻഎസ്എ ആർക്കിടെക്ചറാണ് ഇത് ഉപയോഗിക്കുന്നത്. ജിയോ ട്രൂ 5ജിയുമായി പൊരുത്തപ്പെടുന്നതിന് 5ജി എസ്എ സാങ്കേതികവിദ്യയും നോക്കിയ ജി60 5ജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ഇത് ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് വി5.1, എൻഎഫ്സി കണക്റ്റിവിറ്റി എന്നിവ പിന്തുണയ്ക്കുന്നു. ഹാൻഡ്‌സെറ്റിന് യുഎസ്ബി ടൈപ്പ്-സി പോർട്ടും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഉണ്ട്.

 

English Summary: Nokia G60 5G With 50-Megapixel Triple Cameras Launched in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com