ഫീച്ചർ ഫോൺ: നോക്കിയ 2780 ഫ്ലിപ് പുറത്തിറങ്ങി, വിലയോ?

nokia-2780-flip
Photo: Nokia
SHARE

നോക്കിയയുടെ ഏറ്റവും പുതിയ ഫ്ലിപ് ഫോൺ പുറത്തിറങ്ങി. എച്ച്എംഡി ഗ്ലോബലാണ് നോക്കിയ 2780 ഫ്ലിപ് (Nokia 2780 Flip) എന്ന പേരിൽ പുതിയ ഫീച്ചർ ഫോൺ അവതരിപ്പിച്ചത്. ക്വാൽകോം 215 ആണ് പ്രോസസർ. അകത്ത് 2.7 ഇഞ്ച് ടിഎഫ്‌ടി ഡിസ്‌പ്ലേയും പുറത്ത് 1.77 ഇഞ്ച് ഡിസ്‌പ്ലേയുമാണ് ഉള്ളത്

നോക്കിയ 2780 ഫ്ലിപ്പിന്റെ വില 90 ഡോളറാണ് (ഏകദേശം 7,450 രൂപ). നീല, ചുവപ്പ് കളര്‍ വേരിയന്റുകളിലാണ് നോക്കിയ 2780 ഫ്ലിപ് വരുന്നത്. നോക്കിയ 2780 ഫ്ലിപ്പിന്റെ വിൽപന നവംബർ 17 തുടങ്ങും.‌ നോക്കിയ 2780 ഫ്ലിപ് കായ്ഒഎസ് 3.1 (KaiOS 3.1 OS) ലാണ് പ്രവർത്തിക്കുന്നത്. 4 ജിബി റാമും 512 എംബി ഇന്റേണൽ സ്റ്റോറേജുമായാണ് ഫോൺ വരുന്നത്. 

എഫ്എം റേഡിയോ പോലുള്ള ഫീച്ചറുകളും വൈഫൈ 802.11 ബി/ജി/എൻ സപ്പോർട്ട് ഉൾപ്പെടെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളും ഫോണിലുണ്ട്. 5 മെഗാപിക്‌സലിന്റേതാണ് ക്യാമറ. ഇതോടൊപ്പം എൽഇഡി ഫ്ലാഷും ഉണ്ട്. ഫ്ലിപ് ഫോണിന് 1,450 എംഎഎച്ച് ആണ് ബാറ്ററി.

ദിവസങ്ങൾക്ക് മുൻപാണ് നോക്കിയയുടെ ജി60 5ജി ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. ഈ ഫോണിൽ സ്‌നാപ്ഡ്രാഗൺ 695 5ജി ആണ് പ്രോസസർ. 120Hz റിഫ്രഷ് റേറ്റും കോർണിങ് ഗൊറില്ല ഗ്ലാസ് 5 സുരക്ഷയുള്ള 6.58-ഇഞ്ച് ഫുൾ എച്ച്‌ഡി+ ഡിസ്‌പ്ലേയുണ്ട്. 20W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 4,500എംഎഎച്ച് ആണ് ബാറ്ററി.

English Summary: Nokia 2780 Flip With Qualcomm 215 SoC Launched

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS