ADVERTISEMENT

മു‍ൻനിര സ്മാർട് ഫോൺ ബ്രാൻഡ് റിയൽമിയുടെ പുതിയ ഹാൻഡ്സെറ്റ് റിയൽമി 10 4ജി (Realme 10 4G ) രാജ്യാന്തര വിപണിയില്‍ അവതരിപ്പിച്ചു. ഹോൾ പഞ്ച് ഡിസ്പ്ലേ ഡിസൈനുമായാണ് റിയല്‍മി 10 4ജി വരുന്നത്. 4ജി മാത്രമുള്ള ഹാൻഡ്സെറ്റിന് 90Hz അമോലെഡ് ഡിസ്‌പ്ലേയും 50 മെഗാപിക്സൽ എഐ പിന്തുണയുള്ള ഡ്യുവൽ പിൻ ക്യാമറ സജ്ജീകരണവുമുണ്ട്. റിയല്‍മി 10 4ജി രണ്ട് കളർ വേരിയകളിലാണ് ലഭ്യമാകുക. 

റിയല്‍മി 10 4ജിയുടെ 4ജിബി റാം + 64ജിബി സ്റ്റോറേജ് മോഡലിന്റെ വില 229 ഡോളറാണ് (ഏകദേശം 18,600 രൂപ). 4ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 249 ഡോളർ (ഏകദേശം 20,400 രൂപ), 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 269 ഡോളർ (ഏകദേശം 21,800 രൂപ) എന്നിങ്ങനെയാണ് വില ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 279 ഡോളറും (ഏകദേശം 22,600 രൂപ) 8 ജിബി റാം + 256 ജിബി സ്റ്റോറേജ് പതിപ്പിന് 299 ഡോളറുമാണ് (ഏകദേശം 24,300 രൂപ) വില. ക്ലാഷ് വൈറ്റ്, റഷ് ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് റിയല്‍മി 10 4ജി വരുന്നത്. നവംബർ 10 മുതൽ ഇന്തൊനീഷ്യയിൽ ഫോൺ വിൽപയ്‌ക്കെത്തും.

 

ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള റിയൽമി 10 4ജി ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 3.0 ലാണ് പ്രവർത്തിക്കുന്നത്. 90Hz റിഫ്രഷ് റേറ്റും 90.8 ശതമാനം സ്‌ക്രീൻ റേഷ്യോയുമുള്ള 6.4-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080x2,400 പിക്‌സൽ) അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിൽ അവതരിപ്പിക്കുന്നത്. NTSC കളർ ഗാമറ്റിന്റെ 98 ശതമാനം കവറേജോടെയാണ് ഡിസ്‌പ്ലേ വരുന്നത്. കൂടാതെ കോർണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവുമുണ്ട്. ഒക്ടാ-കോർ 6nm മീഡിയടെക് ഹീലിയോ ജി99 ആണ് പ്രോസസർ. 8ജിബി റാമും എആർഎം ജി57 എംസി2 ജിപിയു ഉം ജോടിയാക്കിയതാണ് പ്രോസസർ. 8 ജിബി വരെ വെർച്വൽ റാം ചേർക്കുന്നതിനുള്ള ഫീച്ചറും ഹാൻഡ്‌സെറ്റിലുണ്ട്.

 

50 മെഗാപിക്‌സൽ പ്രൈമറി സെൻസർ ഉൾപ്പെടുന്നതാണ് റിയൽമി 10 4ജിയിലെ ഡ്യുവൽ പിൻ ക്യാമറ സജ്ജീകരണം. 2 മെഗാപിക്സലിന്റേതാണ് രണ്ടാം ക്യാമറ. അൾട്രാ-സ്റ്റെഡി വിഡിയോ, അൾട്രാ-സ്റ്റെഡി മാക്സ് വിഡിയോ, നൈറ്റ് മോഡ്, പനോരമിക് വ്യൂ, ടൈംലാപ്സ്, പോർട്രെയ്റ്റ്, എച്ച്ഡിആർ എന്നിവയുൾപ്പെടെ വിവിധ ക്യാമറാ മോഡുകളെ ഹാൻഡ്സെറ്റ് പിന്തുണയ്ക്കുന്നു. 16 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.

 

256 ജിബി വരെ യുഎഫ്എസ് 2.2 ഇന്റേണൽ സ്റ്റോറേജ് ഉപയോഗിക്കാം. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് വികസിപ്പിക്കാവുന്നതാണ്. 4ജി, വൈ-ഫൈ 802.11 a/b/g/n/ac, ബ്ലൂടൂത്ത് വി5.3, എൻഎഫ്സി, ജിപിഎസ്/എജിപിഎസ്, ഗ്ലോനസ്, ബെയ്ദു, ഗലീലിയോ, 3.5 എംഎ ഓഡിയോ ജാക്ക്, സി പോർട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. ആക്‌സിലറോമീറ്റർ, മാഗ്‌നറ്റിക് ഇൻഡക്ഷൻ സെൻസർ, ലൈറ്റ് സെൻസർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവ ഉൾപ്പെടുന്നതാണ് പ്രധാന സെൻസറുകൾ. 33W സൂപ്പർവൂക് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ആണ് ബാറ്ററി.

 

English Summary: Realme 10 4G Goes Official With MediaTek Helio G99 SoC, 5,000mAh Battery

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com