വൻ ഓഫർ വിലയ്ക്ക് അഞ്ച് 5ജി ഫോണുകള്‍, ആമസോണിൽ 46% വരെ കിഴിവ്

smartphone-sale-
SHARE

രാജ്യത്തെ മുൻനിര ഇകൊമേഴ്സ് കമ്പനിയായ ആമസോണിൽ പുതിയ 5ജി സ്മാർട് ഫോണുകൾക്ക് വൻ ഓഫർ. വൺപ്ലസ്, സാംസങ് തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട് ഫോണുകളും ഇതിൽ ഉൾപ്പെടുന്നു. രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ 5ജി സേവനങ്ങൾ തുടങ്ങിയതിനാൽ ഇപ്പോൾ 5ജി ഫോണുകൾ ആവശ്യമാണ്. നിങ്ങൾ ഒരു 5ജി സ്മാർട് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ  ആമസോണിൽ 46 ശതമാനം വരെ കിഴിവിൽ പുതിയ ഫോണുകൾ ഇപ്പോൾ ലഭ്യമാണ്.

∙ ടെക്നോ പോവ 5ജി 

ടെക്നോ പോവ 5ജി ഫോൺ 13,400 രൂപ കിഴിവിൽ 15,599 രൂപയ്ക്ക് വാങ്ങാം. 120Hz റിഫ്രഷ് റേറ്റിങ്ങുള്ള 6.9 ഇഞ്ച് എഫ്എച്ച്ഡി+ ഡോട്ട്-ഇൻ ഡിസ്‌പ്ലേയാണ് ടെക്നോ പോവ 5ജിയുടെ സവിശേഷത. ഡിമെൻസിറ്റി 900 5ജി ആണ് പ്രോസസർ. കൂടാതെ 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ട്. രണ്ട് 5ജി സിമ്മുകൾ ഉപയോഗിക്കാം. 6000 എംഎഎച്ച് ആണ് ബാറ്ററി.

∙ വൺപ്ലസ് 10ടി 5ജി

വൺപ്ലസ് 10ടി 5ജി ഹാൻഡ്സെറ്റ് 5,000 രൂപ കിഴിവിൽ 49,999 രൂപയ്ക്ക് ലഭ്യമാണ്. 120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. സ്‌നാപ്ഡ്രാഗൺ 8+ ജെൻ 1 ആണ് പ്രോസസർ. 12ജിബി റാം, 256 ജിബി ഇന്റേണൽ സ്‌റ്റോറേജും ഉണ്ട്. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻഒഎസിലാണ് ഇത് പ്രവർത്തിക്കുന്നത്. 150W സൂപ്പർവൂക് ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 4800 എംഎഎച്ച് ആണ് ബാറ്ററി.

∙ ഐക്യൂ നിയോ 6 5ജി

ഐക്യൂ നിയോ 6 5ജി ഫോൺ 5,000 രൂപ കിഴിവിൽ 29,999 രൂപയ്ക്ക് ലഭ്യമാണ്. സ്‌നാപ്ഡ്രാഗൺ 870 5ജി ആണ് പ്രോസസർ. കൂടാതെ 8 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും ഉണ്ട്. 64 എംപി പ്രധാന ക്യാമറ, 8 എംപി വൈഡ് ആംഗിൾ ക്യാമറ, 2 എംപി മാക്രോ ക്യാമറ എന്നിവയുൾപ്പെടെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് ഇത് വരുന്നത്. 4700 എംഎഎച്ച് ആണ് ബാറ്ററി.

∙ ഐക്യൂ Z6 5ജി

ഐക്യൂ Z6 5ജി ഹാൻഡ്സെറ്റ് 3,991 രൂപ കിഴിവിൽ 16,999 രൂപയ്ക്ക് ആമസോണിൽ നിന്നു വാങ്ങാം. സ്‌നാപ്ഡ്രാഗൺ 695 5ജി ആണ് പ്രോസസർ. ഇതിൽ 6 ജിബി റാം, 128 ജിബി സ്റ്റോറേജുമാണ് നൽകുന്നത്. 5000 എംഎഎച്ച് ആണ് ബാറ്ററി. 18W വരെ വേഗത്തിൽ ചാർജ് ചെയ്യാം. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഫൺടച്ച്ഒഎസ് 12 ലാണ് ഈ ഫോൺ പ്രവർത്തിക്കുന്നത്.

∙ സാംസങ് ഗാലക്സി എം13 5ജി 

സാംസങ് ഗാലക്സി എം13 5ജി ഫോൺ 3,500 രൂപ കിഴിവിൽ 15,999 രൂപയ്ക്കാണ് വിൽക്കുന്നത്. 6.5 ഇഞ്ച് എച്ച്ഡി+ എൽസിഡി ആണ് ഡിസ്‌പ്ലേ. 12 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജും (1 ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാം) ഉണ്ട്. 11 5ജി ബാൻഡുകളുമായാണ് ഫോൺ വരുന്നത്. 50 എംപി + 2 എംപി ഡ്യുവൽ പിൻ ക്യാമറാ സജ്ജീകരണമാണ് ഇതിലുള്ളത്. 5000 എംഎഎച്ച് ആണ് ബാറ്ററി.

English Summary: Amazon Deals of the day: Up to 46% discount on these latest 5G smartphones

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS