108 എംപി ക്യാമറയുമായി ഒപ്പോ എ1 പ്രോ, നവംബർ 16ന് വിപണിയിലേക്ക്

oppo-a1-pro
Photo: Weibo/ Oppo
SHARE

മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റ് എ1 പ്രോ (Oppo A1 Pro) നവംബർ 16 ന് അവതരിപ്പിക്കും. ചൈനീസ് മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ വെയ്‌ബോയിലൂടെയാണ് പുതിയ ഒപ്പോ ഹാൻഡ്സെറ്റിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. സ്മാർട് ഫോണിന്റെ ഡിസൈനും ചില ഫീച്ചറുകളും പുറത്തുവിട്ടിട്ടുണ്ട്. 120Hz റിഫ്രഷ് റേറ്റ് ഉള്ള ഓലെഡ് ഡിസ്‌പ്ലേ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. 108 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറാ സജ്ജീകരണമുണ്ട്. 2.32 എംഎം ബെസലുകളുള്ള ഹോൾ-പഞ്ച് ഡിസ്‌പ്ലേ ഡിസൈനിലാണ് ഇത് നിർമിച്ചിരിക്കുന്നത്. 

108 മെഗാപിക്സൽ പ്രധാന സെൻസറുള്ള ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ് തന്നെയാണ് പ്രധാന ഫീച്ചർ. 2 മെഗാപിക്സലിന്റേതാണ് രണ്ടാമത്തെ റിയർ ക്യാമറ. സെൽഫികൾക്കായി 16 മെഗാപിക്സൽ സെൻസറും ഉൾപ്പെടുത്തിയിട്ടുണ്ട്. 6.7-ഇഞ്ച് ഫുൾ-എച്ച്‌ഡി+ ആണ് ഡിസ്‌പ്ലേ. 

സ്‌നാപ്ഡ്രാഗൺ 695 പ്രോസസർ, 12 ജിബി വരെ LPDDR4x റാം, 256 ജിബി വരെ യുഎഫ്എസ് 3.1 സ്‌റ്റോറേജ് എന്നിവയാണ് പ്രതീക്ഷിക്കുന്ന മറ്റു ഫീച്ചറുകൾ. 67W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 4,700 എംഎഎച്ച് ആണ് ബാറ്ററി. 200 ശതമാനം 'സൂപ്പർ വോളിയം' ഫീച്ചറുള്ള ഇരട്ട സ്പീക്കർ സംവിധാനവും ഇതിൽ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഇതുവരെ അവതരിപ്പിച്ചിട്ടില്ലാത്ത ഒപ്പോ എ98 ന്റെ റീബ്രാൻഡഡ് പതിപ്പായി ഇത് വരുമെന്നാണ് കരുതുന്നത്. PHQ110 എന്ന മോഡൽ നമ്പറിൽ ഇത് നേരത്തേ TENAA സർട്ടിഫിക്കേഷൻ സൈറ്റിൽ ലിസ്റ്റ് ചെയ്തിരുന്നു.

English Summary: Oppo A1 Pro Launch Date Set for November 16

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Happy Home | ഈ വീട് നിങ്ങളെ സന്തോഷിപ്പിക്കും! 

MORE VIDEOS