ADVERTISEMENT

സേർച്ച് എൻജിൻ ഭീമൻ ഗൂഗിൾ പുതിയ മടക്കാവുന്ന ഫോണും പുറത്തിറക്കുന്നു. ഗൂഗിൾ തങ്ങളുടെ ആദ്യത്തെ മടക്കാവുന്ന സ്മാർട് ഫോൺ അടുത്ത വർഷം മെയിൽ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്. 1,799 ഡോളർ ( ഏകദേശം 1.5 ലക്ഷം രൂപ) വിലയ്ക്ക് പുറത്തിറക്കാൻ പദ്ധതിയിടുന്ന മടക്കാവുന്ന ഫോണിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ജിഎസ്എംഅറീനയുടെ റിപ്പോർട്ട് അനുസരിച്ച് 'പിക്സൽ ഫോൾഡ്' ഗൂഗിളിന്റെ വാർഷിക ഡവലപ്പർ കോൺഫറൻസായ I/O യിൽ അവതരിപ്പിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ ഹാൻഡ്സെറ്റ് രണ്ട് കളർ വേരിയന്റുകളിൽ വരാനാണ് സാധ്യത –വെളുപ്പ്, കറുപ്പ്. പിക്സൽ ഫോൾഡിൽ ഫ്ലാഗ്ഷിപ്പ് ക്യാമറകൾ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

 

പിക്‌സൽ ഫോൾഡിന്റെ ക്യാമറകൾ പിക്‌സൽ 7, 7 പ്രോ എന്നിവയിലേത് പോലെ വിശാലമായിരിക്കില്ല. കാരണം ഇത് ഫോണിന്റെ അരികുകളിലേക്ക് പോകില്ലെന്നും റിപ്പോർട്ട് പറയുന്നു. ഇതിൽ 9.5 എംപി സെൽഫി ക്യാമറകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഒന്ന് പുറത്തെ സ്‌ക്രീനിൽ പഞ്ച് ചെയ്ത ദ്വാരത്തിനുള്ളിലും മറ്റൊന്ന് അകത്തെ സ്‌ക്രീനിന്റെ വലിയ ടോപ്പ് ബെസലിന്റെ വലതുവശത്തുമായിരിക്കും.

 

ഫിംഗർപ്രിന്റ് റീഡർ പവർ ബട്ടണിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. കൂടാതെ രണ്ട് സ്പീക്കറുകൾ ഉണ്ടാകും - ഒന്ന് മുകളിൽ, ഒന്ന് താഴെ. പാസ്‌പോര്‍ട്ട് എന്ന കോഡ് നാമത്തില്‍ ഗൂഗിള്‍ ഒരു ഫോള്‍ഡിങ് ഫോണിന്റെ പണിപ്പുരയിലാണെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഫോണിന്റെ പ്രധാന ഡിസ്‌പ്ലേയ്ക്ക് 7.6-ഇഞ്ച് വലുപ്പമായിരിക്കും ഉണ്ടാകുക, ഇതിന് 120ഹെട്‌സ് റിഫ്രഷ് റേറ്റ് ഉണ്ടായിരിക്കും, സാംസങ് ആയിരിക്കും ഡിസ്പ്ലേ നിർമിച്ചു നല്‍കുക എന്നും പറയപ്പെടുന്നു. മടക്കാവുന്ന ഫോണ്‍ അവതരിപ്പിക്കുമ്പോള്‍‌ ടാബുകള്‍ക്കും ഫോള്‍ഡബിൾ ഫോണുകള്‍ക്കുമായി ഗൂഗിള്‍ വികസിപ്പിച്ചു വരുന്ന പ്രത്യേക ആൻഡ്രോയിഡ് ഒഎസ് ഉപയോഗിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

 

English Summary: Google may launch foldable phone for $1,799 in May 2023, says report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com