ADVERTISEMENT

വിവോയുടെ പുതിയ ഹാൻഡ്സെറ്റ് വൈ01എ (Vivo Y01A) തായ്‌ലൻഡിൽ അവതരിപ്പിച്ചു. സഫയർ ബ്ലൂ, എലഗന്റ് ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് സ്മാർട് ഫോൺ പുറത്തിറക്കിയിരിക്കുന്നത്. 2 ജിബി റാമും 32 ജിബി സ്റ്റോറേജും ചേർന്ന മീഡിയടെക് ഹീലിയോ പി 35 ആണ് പ്രോസസർ. മൈക്രോ-യുഎസ്ബി പോർട്ട് വഴി ചാർജ് ചെയ്യാം. രണ്ടു സിമ്മുകളും ഉപയോഗിക്കാം.

 

വിവോ വൈ01എ തായ്‌ലൻഡിലെ വില 3,999 ടിഎച്ച്ബി (ഏകദേശം 9,100 രൂപ) ആണ്. ഇത് കുറഞ്ഞ വിലയ്ക്ക് വാങ്ങാവുന്ന സ്‌മാർട് ഫോണുകളുടെ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഫോണിന്റെ ഇന്ത്യൻ ലോഞ്ചിനെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും വിവോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് (ബിഐഎസ്) വെബ്‌സൈറ്റ് ഡേറ്റാബേസിൽ ഈ ഹാൻഡ് ലിസ്റ്റ് ചെയ്തിട്ടുണ്ട്.

 

വിവോ വൈ01എൽ 6.51-ഇഞ്ച് ഐപിഎസ് ഡിസ്പ്ലേ എച്ച്ഡി+ റെസലൂഷൻ (1600x720 പിക്സലുകൾ) ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിസ്‌പ്ലേയ്ക്ക് 20:9 ആസ്പെക്റ്റ് റേഷ്യോയും ഉണ്ട്. 60Hz ആണ് റിഫ്രഷ് റേറ്റ്. മുൻവശത്തുള്ള 5 മെഗാപിക്‌സൽ ക്യാമറ സ്ഥാപിക്കാൻ വാട്ടർ ഡ്രോപ്പ് നോച്ച് ഉണ്ട്. വിവോ വൈ01എ ൽ ഫിംഗർപ്രിന്റ് സ്‌കാനർ ഇല്ല. പകരം എഐ അടിസ്ഥാനമാക്കിയുള്ള ഫേസ് അൺലോക്കിനെയാണ് ആശ്രയിക്കുന്നത്. ചതുരാകൃതിയിലുള്ള മൊഡ്യൂളിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന എൽഇഡി ഫ്ലാഷിനൊപ്പം 8 മെഗാപിക്സൽ പിൻ ക്യാമറയും ഇതിലുണ്ട്.

 

ആൻഡ്രോയിഡ് 11 (Go Edition) അടിസ്ഥാനമാക്കിയുള്ള ഒഎസിലാണ് ഇത് പ്രവർത്തിക്കുന്നത്. സ്‌മാർട് ഫോണിലെ ഒഎസ് ഇതേ സെഗ്‌മെന്റിലെ മറ്റുള്ളവയുമായി താരതമ്യം ചെയ്യുമ്പോൾ വളരെ പഴയതാണ്. വിവോയിൽ നിന്നുള്ള ഏറ്റവും പുതിയ വൈ-സീരീസ് മോഡലിലെ പ്രോസസർ പോലും താരതമ്യേന പഴയതാണ്.

 

2 ജിബി റാമും 32 ജിബി ഇന്റേണൽ സ്‌റ്റോറേജുമാണ് സ്‌മാർട് ഫോണിനുള്ളത്. എന്നാൽ, ഒരു പ്രത്യേക മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി സ്റ്റോറേജ് വികസിപ്പിക്കാവുന്നതാണ്. ഡ്യുവൽ സിം കാർഡ് സ്ലോട്ടുകളുള്ള ഫോണിൽ 4ജി VoLTE, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, GPS എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. മൈക്രോ-യുഎസ്ബി പോർട്ട് വഴി 10W ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,000 എംഎഎച്ച് ആണ് ബാറ്ററി.

 

English Summary: Vivo Y01A With MediaTek Helio P35 SoC, 5,000mAh Battery Launched

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com