ഒപ്പോ റെനോ 9 സീരീസിൽ 50 എംപി റിയർ ക്യാമറ, 32 എംപി എഎഫ് സെൽഫി ക്യാമറയും

oppo-reno-9
Photo: Oppo
SHARE

വ്യാഴാഴ്ച ചൈനയിൽ അവതരിപ്പിരിക്കാനിരിക്കുന്ന ഒപ്പോ റെനോ 9 സീരീസിലെ ഫീച്ചർ വിവരങ്ങള്‍ പുറത്തുവിട്ടു. ഒപ്പോ റെനോ 9, ഒപ്പോ റെനോ 9 പ്രോ, ഒപ്പോ റെനോ 9 പ്രോ+ എന്നിവയാണ് പുതിയ ഫോണുകൾ. ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ഈ ഹാൻഡ്‌സെറ്റുകളുടെ സ്റ്റോറേജ്, മെമ്മറി കോൺഫിഗറേഷൻ ഓപ്ഷനുകൾ ഒപ്പോ വെളിപ്പെടുത്തി. മൂന്ന് വ്യത്യസ്ത നിറങ്ങളിലാണ് ഹാൻഡ്സെറ്റുകൾ എത്തുക. സോണിയുടെ 50 മെഗാപിക്സൽ മുൻനിര സെൻസറുമായി ഇത് വരുമെന്നും ഒപ്പോ സ്ഥിരീകരിച്ചിട്ടുണ്ട്.

ഒപ്പോ റെനോ 9 സീരീസിന് 50 മെഗാപിക്സൽ സോണിയുടെ മുൻനിര സെൻസർ ലഭിക്കുമെന്ന് വെളിപ്പെടുത്തുന്ന പോസ്റ്റ് ഒപ്പോയുടെ വെയ്‌ബോയിൽ ഷെയർ ചെയ്തിട്ടുണ്ട്. ഇത് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുമായാണ് (OIS) വരുന്നത്. കൂടാതെ മെച്ചപ്പെട്ട നൈറ്റ് ഫൊട്ടോഗ്രഫിയും ഉറപ്പുനൽകുന്നു. ഒപ്പോ റെനോ 9 പ്രോ, ഒപ്പോ റെനോ 9 പ്രോ+ എന്നിവയ്ക്ക് മാത്രമേ ഈ ഇമേജ് സെൻസർ ലഭിക്കൂ എന്നതും ശ്രദ്ധേയമാണ്. ഒപ്പോ റെനോ 9 പ്രോ പ്ലസിൽ ഒഐഎസ് ഫീച്ചറും ഉൾപ്പെടുത്തിയേക്കും.

ഈ ഫോണുകളിൽ ഓട്ടോഫോക്കസോടുകൂടിയ 32 മെഗാപിക്സൽ സെൽഫി ക്യാമറയും ഉണ്ടാകും. ഒപ്പോ റെനോ 9 സീരീസിൽ മാരിസിലിക്കൺ എക്സ് (MariSilicon X) ഇമേജിങ് ന്യൂറൽ പ്രോസസിങ് യൂണിറ്റ് (NPU) സജ്ജീകരിക്കുമെന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിരുന്നു.

ഓപ്പോ റെനോ 9ന്റെ അടിസ്ഥാന വേരിയന്റ് 8 ജിബി റാമും 256 ജിബി സ്റ്റോറേജുമായാണ് വരുന്നത്. ഒപ്പോ റെനോ 9 പ്രോയിൽ 16ജിബി റാമും 256 ജിബി ഓൺബോർഡ് സ്റ്റോറേജും ഉണ്ടാകുമെന്നും സ്ഥിരീകരിച്ചു. ഈ രണ്ട് മോഡലുകൾക്കും 4,500 എംഎഎച്ച് ആയിരിക്കും ബാറ്ററി. അതേസമയം, ഒപ്പോ റെനോ പ്രോ പ്ലസിൽ 16ജിബി റാമും 256 ജിബി സ്റ്റോറേജും ഉൾപ്പെടും. ഇതിന് 4,700 എംഎഎച്ച് ആണ് പ്രതീക്ഷിക്കുന്ന ബാറ്ററി.

English Summary: Oppo Reno 9 Series confirmed to get 50-megapixel main camera

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS