ഡ്യുവൽ ഡിസ്‌പ്ലേ, നൈറ്റ് വിഷൻ ക്യാമറ, 9,800 എംഎഎച്ച് ബാറ്ററി... ഓക്കിടെലിന്റെ പുതിയ ഫോൺ പുറത്തിറങ്ങി

oukitel-wp21
Photo: oukitel
SHARE

ചൈനീസ് സ്മാർട് ഫോൺ ബ്രാൻഡിന്റെ ഏറ്റവും പുതിയ പരുക്കൻ സ്മാർട് ഫോണായി ഓക്കിടെൽ ഡബ്ല്യുപി21 ( Oukitel WP21) അവതരിപ്പിച്ചു. 9,800 എംഎഎച്ച് ബാറ്ററിയാണ് പുതിയ ഹാൻഡ്‌സെറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒറ്റചാർജിൽ 1,150 മണിക്കൂർ സ്റ്റാൻഡ്‌ബൈ സമയവും 12 മണിക്കൂർ തുടർച്ചയായ വിഡിയോ പ്ലേ സമയവും ലഭിക്കുമെന്നാണ് ഓക്കിടെൽ അവകാശപ്പെടുന്നത്.

ഓക്കിടെൽ ഡബ്ല്യുപി21 ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ അലിഎക്സ്പ്രസിൽ ലിസ്റ്റുചെയ്‌തിട്ടുണ്ട്. 12ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 299 ഡോളറാണ് വില. ബ്ലാക്ക് നിറത്തിലാണ് ഇത് വരുന്നത്. പുതിയ ഫോൺ നവംബർ 24 മുതൽ വിൽപനയ്‌ക്കെത്തും.

ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള ഓക്കിടെൽ ഡബ്ല്യുപി21ൽ 120Hz റിഫ്രഷ് റേറ്റും 396ppi പിക്സൽ ഡെൻസിറ്റിയുമുള്ള 6.78-ഇഞ്ച് ഫുൾ-എച്ച്ഡി+ (1,080x2,460 പിക്സൽ) ഡിസ്പ്ലേയും ഉണ്ട്. ഫോണിന്റെ പിൻഭാഗത്തു വൃത്താകൃതിയിലുള്ള ഡിസ്പ്ലേയുമുണ്ട്. ഇത് വഴി നോട്ടിഫിക്കേഷനുകൾ കാണാം, സെൽഫിയോ വിഡിയോയോ എടുക്കുമ്പോൾ വ്യൂഫൈൻഡറായി ഉപയോഗിക്കുകയും ചെയ്യാം. 12 ജിബി റാമുമായി ജോടിയാക്കിയ ഒക്ടാ കോർ 6nm മീഡിയടെക് ഹീലിയോ ജി99 ആണ് പ്രോസസർ. ഉപയോഗിക്കാത്ത അധിക സ്റ്റോറേജ് ഉപയോഗിച്ച് ലഭ്യമായ റാം 17 ജിബി വരെ വികസിപ്പിക്കാൻ കഴിയും.

f/1.9 അപ്പേച്ചറുള്ള 64 മെഗാപിക്സലിന്റെ സോണി IMX686 പ്രൈമറി സെൻസറുള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിലുള്ളത്. f/2.0 അപ്പേച്ചറുള്ള 20 മെഗാപിക്സൽ IMX350 നൈറ്റ് വിഷൻ ക്യാമറയും f/2.4 അപ്പേച്ചറുള്ള 2 മെഗാപിക്സൽ മാക്രോ സെൻസറും ഉൾപ്പെടുന്നു. മുൻവശത്ത് 20 മെഗാപിക്സലിന്റെതാണ് സെൽഫി ഷൂട്ടർ. 256 ജിബിയാണ് ഓൺബോർഡ് സ്റ്റോറേജ്. ഇത് മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് വഴി 512 ജിബി വരെ വിപുലീകരിക്കാം.

4ജി, ബ്ലൂടൂത്ത്, ജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക്, ജിപിഎസ്, എൻഎഫ്സി, ഒടിജി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഓക്കിടെൽ ഡബ്ല്യുപി21 ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ. കൂടെ ഫിംഗർപ്രിന്റ് സെൻസറും ഫെയ്‌സ് അൺലോക്ക് ഫീച്ചറും ഉണ്ട്. ഓക്കിടെൽ ഡബ്ല്യുപി21 ൽ 66W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 9,800 എംഎഎച്ച് ബാറ്ററിയാണ് പായ്ക്ക് ചെയ്യുന്നത്. ഇത് 1,150 മണിക്കൂർ വരെ സ്റ്റാൻഡ്‌ബൈ സമയം, 68.5 മണിക്കൂർ വരെ സംസാര സമയം, 35 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്ക് സമയം, 12 മണിക്കൂർ വിഡിയോ പ്ലേബാക്ക് സമയം എന്നിവ ലഭിക്കുമെന്ന് പറയപ്പെടുന്നു. ഓക്കിടെൽ ഡബ്ല്യുപി21 റിവേഴ്സ് ചാർജിങ്ങും പിന്തുണയ്ക്കുന്നുണ്ട്.

English Summary: Oukitel WP21 Rugged Phone With 9,800mAh Battery Unveiled

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS