ADVERTISEMENT

മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് വിവോയുടെ പുതിയ ഹാൻഡ്സെറ്റുകൾ പുറത്തിറങ്ങി. വിവോ എക്സ്90, വിവോ എക്സ്90 പ്രോ, വിവോ എക്സ്90 പ്രോ+ (Vivo X90, Vivo X90 Pro, Vivo X90 Pro+) എന്നിവ ചൈനയിലാണ് അവതരിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ വിവോ എക്സ്80 മോഡലുകളുടെ പരിഷ്കരിച്ച പതിപ്പാണ് വിവോ എക്സ്90. സൈസ് (Zeiss) ബ്രാൻഡഡ് ക്യാമറകളും ഇമേജ് പ്രോസസ്സിങ്ങിനായി കമ്പനിയുടെ വി2 ചിപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. വിവോ എക്സ്90, വിവോ എക്സ്90 പ്രോ എന്നിവയിൽ മീഡിയടെക് ഡൈമെൻസിറ്റി 9200 ആണ് പ്രോസസർ. അതേസമയം, വിവോ എക്സ്90 പ്രോ പ്ലസിൽ ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 ജെൻ 2 ആണ് പ്രോസസർ.

 

വിവോ എക്സ്90 ന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 3,699 യുവാൻ (ഏകദേശം 42,000 രൂപ) ആണ് വില. 8 ജിബി റാം +256 ജിബി സ്റ്റോറേജ് മോഡലിന് 3,999 യുവാനും (ഏകദേശം 45,000 രൂപ), 12 ജിബി റാം +256 ജിബി സ്റ്റോറേജ് വേരിയന്റിന് 4,499 യുവാനും (ഏകദേശം 51,000 രൂപ) ആണ് വില. 12 ജിബി റാം + 512 ജിബി സ്റ്റോറേജുള്ള ഉയർന്ന മോഡലിന് 4,999 യുവാനും (ഏകദേശം 57,000 രൂപ) വില നൽകണം.

 

വിവോ എക്സ്90 പ്രോയുടെ 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 4,999 യുവാൻ (ഏകദേശം 57,000 രൂപ) ആണ് വില. 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 5,499 യുവാനുമാണ് (ഏകദേശം 62,000 രൂപ) വില. അതേസമയം ഏറ്റവും ഉയർന്ന മോഡലായ 12 ജിബി റാം +512 ജിബി സ്റ്റോറേജ് മോഡലിന് 5,999 യുവാനും (ഏകദേശം 68,000 രൂപ) വില നൽകണം. വിവോ എക്സ്90 പ്രോ പ്ലസിന്റെ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് 6,499 യുവാനും (ഏകദേശം 74,000 രൂപ), 12ജിബി റാം + 512 ജിബി സ്റ്റോറേജ് വേരിയന്റിന് 6,999 യുവാനുമാണ് (ഏകദേശം 80,000 രൂപ) വില. വിവോ എക്സ്90 പ്രോ, വിവോ എക്സ്90 പ്രോ പ്ലസ് സ്മാർട് ഫോണുകൾ ചൈന റെഡ്, ഒറിജിനൽ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. അതേസമയം, വിവോ എക്സ്90 അധിക ഐസ് ബ്ലൂ കളറിൽ മൂന്ന് ഷേഡുകളിലായാണ് വരുന്നത്.

 

∙ വിവോ എക്സ്90

 

ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള വിവോ എക്സ്90 ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഒറിജൻഒഎസ് 3ലാണ് പ്രവർത്തിക്കുന്നത്. 20:09 ആസ്പെക്റ്റ് റേഷ്യോ, 93.53 ശതമാനം സ്‌ക്രീൻ-ടു-ബോഡി റേഷ്യോ ഫീച്ചറുകളുള്ള 6.78-ഇഞ്ച് അമോലെഡ് (1,260x 2,800 പിക്‌സൽ) ഡിസ്‌പ്ലേയാണ് അവതരിപ്പിക്കുന്നത്. 12 ജിബി വരെയുള്ള LPDDR5 റാം, ജി715 ജിപിയു എന്നിവയ്‌ക്കൊപ്പം ഒക്ടാ-കോർ 4എൻഎം മീഡിയടെക് ഡൈമെൻസിറ്റി 9200 ആണ് പ്രോസസർ.

 

50 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തില്‍ 12 മെഗാപിക്സൽ 50 എംഎം പോർട്രെയ്റ്റ് ക്യാമറ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറ എന്നിവയും ഉണ്ട്. 32 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ. പുതിയ സീരീസിലെ മൂന്ന് മോഡലുകളും ഇമേജ് പ്രോസസ്സിങ് കൈകാര്യം ചെയ്യുന്നതിനായി വിവോ വി2 ചിപ്പ് പായ്ക്ക് ചെയ്യുന്നുണ്ട്.

 

വിവോ എക്സ്90 ൽ 512 ജിബി വരെ UFS4.0 ഇൻബിൽറ്റ് സ്റ്റോറേജ് ഉണ്ട്. 5ജി, വൈ-ഫൈ 6, ബ്ലൂടൂത്ത് വി5.3, എൻഎഫ്സി, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ആംബിയന്റ് കളർ ടെംപറേച്ചർ സെൻസർ, ഇ-കോമ്പസ്, ഗൈറോസ്കോപ്പ്, ഇൻഫ്രാറെഡ് ബ്ലാസ്റ്റർ, അൾട്രാസോണിക് ഡിസ്റ്റൻസ് സെൻസർ എന്നിവ പ്രധാന സെൻസറുകളിൽ ഉൾപ്പെടുന്നു. 120W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 4,810 എംഎഎച്ച് ആണ് ബാറ്ററി. ഒറ്റ ചാർജിൽ 22 ദിവസം വരെ സ്റ്റാൻഡ്‌ബൈ ടൈം ഈ ബാറ്ററി നൽകുമെന്ന് പറയപ്പെടുന്നു.

 

∙ വിവോ എക്സ്90 പ്രോ

 

സാധാരണ വിവോ എക്സ് 90ലെ അതേ സിം, സോഫ്‌റ്റ്‌വെയർ, ഡിസ്‌പ്ലേ സ്‌പെസിഫിക്കേഷനുകൾ എന്നിവയാണ് വിവോ എക്‌സ്90 പ്രോയിലും ഉള്ളത്. 50 മെഗാപിക്സൽ മെയിൻ സെൻസറും 50 മെഗാപിക്സൽ സെക്കൻഡറി സെൻസറും 12 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറും ഉള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് വിവോ എക്സ് 90 പ്രോയ്ക്കുള്ളത്. 32 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.

വിവോ എക്സ്90 പ്രോയിൽ 512 ജിബി വരെ UFS 3.1 ഇൻബിൽറ്റ് സ്റ്റോറേജ് ഉണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് വികസിപ്പിക്കാൻ കഴിയില്ല. സെൻസറുകൾ പോലെ തന്നെ കണക്റ്റിവിറ്റി ഓപ്ഷനുകളും വിവോ എക്സ്90 ന് സമാനമാണ്. 120W ഫാസ്റ്റ് ചാർജിങ് ശേഷിയും 50W വയർലെസ് ചാർജിങ് പിന്തുണയുമുള്ള 4,870 എംഎഎച്ച് ആണ് ബാറ്ററി. ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ വഴി എട്ട് മിനിറ്റിനുള്ളിൽ ബാറ്ററി പൂജ്യത്തിൽ നിന്ന് 50 ശതമാനം വരെ നിറയ്ക്കാമെന്ന് പറയപ്പെടുന്നു.

 

∙ വിവോ എക്സ്90 പ്രോ+

 

ഡ്യുവൽ സിം (നാനോ) സ്ലോട്ടുള്ള വിവോ എക്സ്90 പ്രോ പ്ലസ് ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 3ൽ പ്രവർത്തിക്കുന്നു. 6.78-ഇഞ്ച് 2K (1,440, 3,200 പിക്സലുകൾ) ഇ6 അമോലെഡ് ഡിസ്പ്ലേയ്ക്ക് 120Hz റിഫ്രഷ് റേറ്റും ഉണ്ട്. പുതിയ സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ആണ് പ്രോസസർ. 12ജിബി LPDDR5X ആണ് റാം. 50 മെഗാപിക്‌സൽ സൈസ് 1 ഇഞ്ച് സെൻസർ, 50 മെഗാപിക്‌സൽ സോണി IMX758 സെൻസർ, 48 മെഗാപിക്‌സൽ അൾട്രാ വൈഡ് സെൻസർ, 64 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ക്വാഡ് റിയർ ക്യാമറ യൂണിറ്റാണ് വിവോ എക്സ്90 പ്രോ പ്ലസ് അവതരിപ്പിക്കുന്നത്. 32 മെഗാപിക്സലിന്റേതാണ് സെൽഫി ക്യാമറ.

 

വിവോ എക്സ്90 പ്രോ പ്ലസിൽ 512ജിബി വരെ UFS 4.0 ഇൻബിൽറ്റ് സ്റ്റോറേജ് ഉണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി സ്റ്റോറേജ് വികസിപ്പിക്കാൻ കഴിയില്ല. 5ജി, വൈ-ഫൈ 6, ബ്ലൂടൂത്ത് വി5.3, എൻഎഫ്സി, ഒടിജി, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. ആക്സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, പ്രോക്സിമിറ്റി സെൻസർ, ഗൈറോസ്കോപ്പ്, ഇലക്ട്രോണിക് കോമ്പസ്, ലേസർ ഫോക്കസ് സെൻസർ, റിയർ കളർ ടെംപറേച്ചർ സെൻസർ എന്നിവ ബോർഡിലെ സെൻസറുകളിൽ ഉൾപ്പെടുന്നു. ഇൻഫ്രാറെഡ് റിമോട്ട് കൺട്രോൾ, സ്ക്രീനിന് താഴെ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ എന്നിവയും ഇതിലുണ്ട്. 80W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4,700 എംഎഎച്ച് ബാറ്ററിയാണ് വിവോ എക്സ്90 പ്രോ പ്ലസ് പാക്ക് ചെയ്തിരിക്കുന്നത്.

 

English Summary: Vivo X90 and X90 Pro announced with Dimensity 9200 and 120W charging

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com