ലാവ ബ്ലേസ് എൻഎക്സ്ടി ഇന്ത്യയിലെത്തി, 5000 എംഎഎച്ച് ബാറ്ററി, മികച്ച പ്രോസസര്‍

lava-blaze-nxt
Photo: Amazon
SHARE

ലാവ ബ്ലേസ് എൻഎക്സ്ടി (Lava Blaze NXT) വെള്ളിയാഴ്ച ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ വർഷം ആദ്യം ജൂലൈയിൽ പുറത്തിറങ്ങിയ ലാവ ബ്ലേസിന്റെ പരിഷ്കരിച്ച പതിപ്പാണിത്. ഈ ഹാൻഡ്‌സെറ്റിന് 4 ജിബി റാമും 64 ജിബി ഓൺബോർഡ് സ്റ്റോറേജും ഒപ്പം മീഡിയടെക് ഹീലിയോ ജി 37 പ്രോസറുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ലാവ ബ്ലേസ് എൻഎക്സ്ടി ആമസോണിലൂടെയാണ് വിൽക്കുന്നത്. പുതിയ ഹാൻഡ്‌സെറ്റിന്റെ 4ജിബി റാം + 64 ജിബി ഓൺബോർഡ് സ്റ്റോറേജ് മോഡലിന് 9,299 രൂപയാണ് വില. ചുവപ്പ്, പച്ച കളർ വേരിയന്റുകളിലാണ് ഈ ഫോൺ വരുന്നത്. എന്നാൽ, ഇത് എന്ന് വിൽക്കാൻ തുടങ്ങുമെന്നത് സംബന്ധിച്ച് വ്യക്തമല്ല.

എച്ച്‌ഡി+ റെസലൂഷനോടു കൂടിയ 6.5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണ് ബ്ലേസ് എൻഎക്‌സ്‌ടിക്കുള്ളത്. ഇത് 4 ജിബി റാമുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി 37 പ്രോസസർ പായ്ക്ക് ചെയ്യുന്നു. ഈ സ്മാർട് ഫോണിന് 3 ജിബി അധിക വെർച്വൽ റാമും ഉണ്ട്. 64 ജിബി ഓൺബോർഡ് സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു.

ലാവ ബ്ലേസ് എൻഎക്സ്ടിയിൽ 13 മെഗാപിക്‌സൽ എഐ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും മുൻവശത്ത് 8 മെഗാപിക്‌സൽ സെൽഫി സ്‌നാപ്പറും ഉണ്ട്. 5,000 എംഎഎച്ച് ആണ് ബാറ്ററി. ഒരു ദിവസം മുഴുവൻ ബാറ്ററി ലൈഫ് നൽകുമെന്നാണ് ലാവ അവകാശപ്പെടുന്നത്. ലാവ ബ്ലേസ് എൻഎക്‌സ്‌ടിയിൽ യുഎസ്ബി ടൈപ്പ്-സി പോർട്ടും താഴെ 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഉണ്ട്. വോളിയം റോക്കറുകളും പവർ ബട്ടണും വലത് ഭാഗത്താണ് കാണുന്നത്.

English Summary: Lava Blaze NXT With 5,000mAh Battery Launched in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS