മിതമായ വിലയ്ക്ക് മികച്ച 5ജി ഫോണുമായി ഇൻഫിനിക്സ്

infinix-hot-20-5g
Photo: Infinix
SHARE

മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് ഇൻഫിനിക്സിന്റെ പുതിയ 5ജി ഹാൻഡ്സെറ്റുകൾ ഇന്ത്യയിലെത്തി. ഇൻഫിനിക്സ് ഹോട്ട് 20 5ജി, ഹോട്ട് 20 പ്ലേ (Infinix Hot 20 5G, Hot 20 Play) എന്നിവയാണ് അവതരിപ്പിച്ചത്. മിതമായ വിലയ്ക്ക് വാങ്ങാവുന്ന 5ജി ഫോണുകളിൽ മീഡിയടെക്കിന്റെ പ്രോസസറുകളാണ് പ്രവർത്തിക്കുന്നത്. വലിയ ബാറ്ററി, ഡ്യുവൽ പിൻ ക്യാമറ, വികസിപ്പിക്കാവുന്ന റാം, ഓൺബോർഡ് സ്‌റ്റോറേജ് എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകൾ.

ഇൻഫിനിക്സ് ഹോട്ട് 20 5ജി യുടെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് വേരിയന്റിന് 11,999 രൂപയാണ് വില. സ്പേസ് ബ്ലൂ, ബ്ലാസ്റ്റർ ഗ്രീൻ, റേസിങ് ബ്ലാക്ക് കളർ ഓപ്ഷനുകളിലാണ് ഇത് വരുന്നത്. മറുവശത്ത്, ഇൻഫിനിക്സ് ഹോട്ട് 20 പ്ലേയുടെ 4ജിബി റാം + 64ജിബി സ്റ്റോറേജ് വേരിയന്റിന് 8,999 രൂപയുമാണ് വില. ലൂണ ബ്ലൂ, അറോറ ഗ്രീൻ, റേസിങ് ബ്ലാക്ക് കളർ വേരിയന്റുകളിലാണ് ഇത് വരുന്നത്. രണ്ട് സ്മാർട് ഫോണുകളും ഫ്ലിപ്കാർട്ട് വഴി വിൽപനയ്‌ക്കെത്തും. ഇൻഫിനിക്സ് ഹോട്ട് 20 5ജി ഡിസംബർ 9 മുതൽ ലഭ്യമാകും. ഇൻഫിനിക്സ് ഹോട്ട് 20 പ്ലേ ഡിസംബർ 6 മുതലും വിൽപനയ്‌ക്കെത്തും.

∙ ഇൻഫിനിക്സ് ഹോട്ട് 20 5ജി

ഡ്യുവൽ സിം സ്ലോട്ടുള്ള ഇൻഫിനിക്‌സ് ഹോട്ട് 20 5ജി ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള XOS 10.6ലാണ് പ്രവർത്തിക്കുന്നത്. 180Hz ടച്ച് സാംപിൾ റേറ്റും 120Hz വരെ റിഫ്രഷ് റേറ്റുമുള്ള 6.6 ഇഞ്ച് ഫുൾ-എച്ച്‌ഡി+ ഡിസ്‌പ്ലേയും ഉണ്ട്. സെൽഫി ഷൂട്ടറിനെ ഉൾക്കൊള്ളുന്ന വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ചും ഡിസ്‌പ്ലേയിലുണ്ട്. 6nm മീഡിയടെക് ഡൈമെൻസിറ്റി 810 ആണ് പ്രോസസർ. ഇൻഫിനിക്‌സിന്റെ മെംഫ്യൂഷൻ റാം ഫീച്ചർ ഉപയോഗിച്ച്, ഉപയോഗിക്കാത്ത അധിക സ്റ്റോറേജ് ഉപയോഗിച്ച് ലഭ്യമായ മെമ്മറി 7 ജിബി വരെ വികസിപ്പിക്കാം. ഗെയിമിങ് സമയത്ത് ചൂട് നിയന്ത്രിക്കാനായി ബയോണിക് ബ്രീത്തിങ് കൂളിങ് സാങ്കേതികവിദ്യയുണ്ട്. ഇത് രണ്ട് മിനിറ്റിനുള്ളിൽ ചിപ്‌സെറ്റിന്റെ ചൂട് 5 ഡിഗ്രിയായി കുറയ്ക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഇൻഫിനിക്സ് ഹോട്ട് 20 5ജിയിൽ ഇരട്ട എൽഇഡി ഫ്ലാഷോടു കൂടിയ എഐ പിന്തുണയുള്ള ഡ്യുവൽ പിൻ ക്യാമറ സജ്ജീകരണമുണ്ട്. 50 മെഗാപിക്സൽ പ്രൈമറി സെൻസറാണ് ക്യാമറ യൂണിറ്റിനെ നയിക്കുന്നത്. മുൻവശത്ത് എൽഇഡി ഫ്ലാഷോടുകൂടിയ 8 മെഗാപിക്സൽ സെൽഫി ക്യാമറയുമുണ്ട്. മൈക്രോ എസ്ഡി കാർഡ് വഴി (1ടിബി വരെ) വികസിപ്പിക്കാവുന്നതാണ് ഓൺബോർഡ് സ്റ്റോറേജ് (64 ജിബി).

ഒടിജി, യുഎസ്ബി ടൈപ്പ്–സി പോർട്ട്, ബ്ലൂടൂത്ത് വി5, വൈ–ഫൈ 802.11 a/b/g/n/ac എന്നിവയാണ് പ്രധാന കണക്റ്റിവിറ്റി ഓപ്ഷനുകൾ. ആംബിയന്റ് ലൈറ്റ് സെൻസർ, ഇ-കോംപസ്, ജി-സെൻസർ, ഗൈറോസ്കോപ്പ്, പ്രോക്സിമിറ്റി സെൻസർ എന്നിവയുമായാണ് ഇത് വരുന്നത്. കൂടാതെ ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. ഇൻഫിനിക്സ് ഹോട്ട് 20 5ജിയിൽ 5,000 എംഎഎച്ച് ആണ് ബാറ്ററി. ഇത് 18W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. ഒറ്റ ചാർജിൽ 125 മണിക്കൂർ മ്യൂസിക് പ്ലേബാക്ക് സമയവും 11 മണിക്കൂർ ഗെയിമിങ് സമയവും ഈ ബാറ്ററി നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

∙ ഇൻഫിനിക്സ് ഹോട്ട് 20 പ്ലേ

ഡ്യുവൽ സിം സ്ലോട്ടുള്ള ഇൻഫിനിക്സ് ഹോട്ട് 20 പ്ലേ ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള XOS 10.6 ലാണ് പ്രവർത്തിക്കുന്നത്. 90Hz റിഫ്രഷ് റേറ്റും 120Hz ടച്ച് സാംപ്ലിങ് റേറ്റും ഉള്ള 6.82-ഇഞ്ച് എച്ച്ഡി+ (720 x 1,640 പിക്സലുകൾ) ഐപിഎസ് എൽസിഡി ആണ് ഡിസ്പ്ലേ. ഡാർലിങ്ക് 2.0 എൻജിനും 4 ജിബി വരെ റാമും ഉള്ള ഒക്ടാ-കോർ 12nm മീഡിയടെക് ഹീലിയോ ജി37 ആണ് പ്രോസസര്‍. എർഡൽ എഞ്ചിൻ 3.0 കൊണ്ടാണ് ഇത് വരുന്നത്. ലഭ്യമായ റാം 7 ജിബി വരെ വികസിപ്പിക്കാനും കഴിയും.

ഇൻഫിനിക്സ് ഹോട്ട് 20 പ്ലേയിൽ 13 മെഗാപിക്സൽ പ്രൈമറി സെൻസറും ക്വാഡ് എൽഇഡി ഫ്ലാഷുമുള്ള ഡ്യുവൽ പിൻ ക്യാമറകളുണ്ട്. ഡിസ്പ്ലേയിലെ ഹോൾ പഞ്ച് കട്ട്ഔട്ടിലാണ് 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്. ഇത് 256 ജിബി വരെ വികസിപ്പിക്കാവുന്ന 64 ജിബി ഓൺബോർഡ് സ്റ്റോറേജ് ആണ് നൽകുന്നത്. ഇൻഫിനിക്സ് ഹോട്ട് 20 പ്ലേ യിൽ 6,000 എംഎഎച്ച് ആണ് ബാറ്ററി.

English Summary: Infinix Hot 20 5G, Hot 20 Play With Dual Rear Cameras Launched in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS